കളിച്ചത് 3 മല്‍സരം, എന്നിട്ടും ധോണി ഒരു കാര്യം ഉറപ്പ് നല്‍കിയെന്ന് ഹാര്‍ദിക്
ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി ഹാര്‍ദിക് പാണ്ഡ്യ മാറിക്കഴിഞ്ഞു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയോടാണ് തന്റെ കരിയറിന് അദ്ദേഹം കടപ്പെട്ടിരിക്കുന്നത്. ധോണി നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് തന്നെ ഇവിടെയെത്തിച്ചിരിക്കുന്നതെന്നു ഹാര്‍ദിക് പറയുന്നു.
ക്യാപ്റ്റനെന്ന നിലയിലും ഈ സീസണിലെ ഐപിഎല്ലിലൂടെ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഇത്തവണ ലീഗില്‍ അരങ്ങേറിയ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്മാരാക്കിയാണ് ഹാര്‍ദിക് കൈയടി വാങ്ങിയത്. ക്യാപ്റ്റനെന്ന നിലയില്‍ നേരത്തേ ഒരു അനുഭവസമ്പത്തും ഇല്ലാതിരുന്ന അദ്ദേഹം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ടൈറ്റന്‍സ് കുപ്പായത്തില്‍ പുറത്തെടുത്തത്.

2016ല്‍ എംഎസ് ധോണി ക്യാപ്റ്റനായിരിക്കെയാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കായി അരങ്ങേറിയത്. വെറും മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ധോണി തനിക്കു ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പ് നല്‍കിയിരുന്നതായി ഹാര്‍ദിക് വെളിപ്പെടുത്തി.
ഞാന്‍ ആദ്യമായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ ഒരുപാട് മികച്ച കളിക്കാര്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ കളി കണ്ടുവളര്‍ന്ന സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, എംഎസ് ധോണി, വിരാട് കോലി, ആശിഷ് നെഹ്‌റ തുടങ്ങിയവരെല്ലാം സ്‌ക്വാഡിലുണ്ട്.

ഇന്ത്യക്കു വേണ്ടി ഞാന്‍ അരങ്ങേറുന്നതിനു മുമ്പ് തന്നെ അവരെല്ലാം സ്റ്റാറായവരാണ്. അതുകൊണ്ടു അവരെല്ലാം ഉള്‍പ്പെട്ട ടീമിന്റെ ഭാഗമാവാന്‍ സാധിച്ചതു തന്നെ എനിക്കു വലിയ കാര്യമായിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ആദ്യ ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത ഒരുപക്ഷെ ആദ്യത്തെ താരം ഞാനായിരിക്കും.

ഓവര്‍ കഴിഞ്ഞ ശേഷം ഞാന്‍ മനസ്സില്‍ ചിന്തിച്ചത് കളിയില്‍ എന്റെ അവസാന ഓവറായിരിക്കും ഇതെന്നായിരുന്നു. പക്ഷെ മഹി ഭായിക്കു കീഴില്‍ കളിക്കാനായത് എന്റെ ഭാഗ്യമാണ്, വലിയ അനുഗ്രഹമായാണ് ഞാന്‍ ഇതിനെ കാണുന്നത്. അദ്ദേഹം എന്നില്‍ ഒരുപാട് വിശ്വാസമര്‍പ്പിച്ചു. ഇതാണ് ഇന്നു എന്നെ ഇവിടെ എത്തിച്ചിരിക്കുന്നതെന്നു ഹാര്‍ദിക് പാണ്ഡ്യ മനസ്സ്തുറന്നു.

ഇന്ത്യക്കു വേണ്ടി കളിച്ച ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ഹാര്‍ദിക് പാണ്ഡ്യക്കു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. പക്ഷെ ബൗളിങില്‍ മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. എങ്കിലും വരാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി അപ്പോള്‍ തന്നെ സ്ഥാനം ഉറപ്പ് നല്‍കിയിരുന്നതായി ഹാര്‍ദിക് വെളിപ്പെടുത്തി.
മൂന്നാമത്തെ അന്താരാഷ്ട്ര മല്‍സരം കളിച്ച ശേഷം നീ ലോകകപ്പ് ടീമിലുണ്ടാവുമെന്നു മഹി ഭായ് എന്നോടു പറഞ്ഞു.

മൂന്നാമത്തെ കളിക്കു ശേഷം തന്നെ ലോകകപ്പ് സംഘത്തിലുണ്ടാവുമെന്ന് അറിഞ്ഞത് എന്നെ ത്രില്ലടിപ്പിച്ചു. ആ മല്‍സരത്തില്‍ ഞാന്‍ ബാറ്റ് പോലും ചെയ്തിരുന്നില്ല. പക്ഷെ നീ സ്വയം പ്രകടിപ്പിച്ചു കഴിഞ്ഞതായി മഹി ഭായ് എനിക്ക് ഉറപ്പ് നല്‍കി. അതു സ്വപ്‌ന സാക്ഷാല്‍ക്കാരമായിരുന്നുവന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

കരുത്തരായ ഓസ്‌ട്രേലിയന്‍ ടീമിനു വേണ്ടിയാണ് ഹാര്‍ദിക് പാണ്ഡ്യ കന്നി മല്‍സരം കളിച്ചത്. ആദ്യ ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്തിട്ടും എംഎസ് ധോണി താരത്തിലുള്ള വിശ്വാസം കൈവിട്ടില്ല. തുടര്‍ന്നും രണ്ടോവറുകള്‍ കൂടി ഹാര്‍ദിക്കിനെ കൊണ്ട് അദ്ദേഹം ബൗള്‍ ചെയ്യിക്കുകയായിരുന്നു.
ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. അടുത്ത രണ്ടോവറുകളിലും ഹാര്‍ദിക് ഉജ്ജ്വലമായി ബൗള്‍ ചെയ്തു. രണ്ടോവറില്‍ 16 റണ്‍സ് മാത്രമ അദ്ദേഹം വിട്ടുകൊട്ടുത്തുള്ളൂ. കൂടാതെ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications