Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനു കണ്ണേറ് തട്ടി? മിന്നും ഫോമിനൊടുവില്‍ നേരെ താഴേക്ക്!! ഇത്തവണ വെടിക്കെട്ടില്ല

ഹൈദരാബാദ്: ഓപ്പണിങ് റോള്‍ ഏറ്റെടുത്ത ശേഷം മിന്നുന്ന ഫോമില്‍ കളിച്ചു കൊണ്ടിരുന്ന സഞ്ജു സാംസണ്‍ ഒടുവില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരിക്കുകയാണ്. ടി20യില്‍ അവസാനമായി കളിച്ച രണ്ടിന്നിങ്‌സുകളില്‍ സെഞ്ച്വറിയും ഫിഫ്റ്റി പ്ലസ് സ്‌കോറും കുറിച്ച അദ്ദേഹത്തിനു മൂന്നാമത്തെ തവണ നിരാശപ്പെടേണ്ടി വന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയ്‌ക്കെതിരായ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ സഞ്ജുവിനു 19 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പര മുതലാണ് അദ്ദേഹം ഓപ്പണിങ് റോള്‍ ഏറ്റെടുത്തത്. ഈ നീക്കം ക്ലിക്കായതോടെ അതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലും സഞ്ജു ഇതേ റോളില്‍ കളിക്കുകയും കസറുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫിയിലും ഓപ്പണിങ് റോള്‍ ഏറ്റെടുക്കാന്‍ കേരളാ ക്യാപ്റ്റനായ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

SANJU SAMSON

ബാറ്റിങില്‍ ക്ലിക്കായില്ല

മഹാരാഷ്ട്രയ്‌ക്കെതിരായ ഗ്രൂപ്പ് ഇയിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ രോഹന്‍ കുന്നുമ്മലിനൊപ്പമാണ് സഞ്ജു സാംസണ്‍ കേരളത്തിനു വേണ്ടി ഓപ്പണറായി കളിച്ചത്. ഭേദപ്പെട്ട രീതിയില്‍ അദ്ദേഹം തുടങ്ങിയെങ്കിലും ഇതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല.

15 ബോളില്‍ മൂന്നു ഫോറുകളടക്കം 19 റണ്‍സ് നേടാനേ കേരളാ ക്യാപ്റ്റനായുള്ളൂ. 126.67 ആണ് സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ ബൗളിങില്‍ സത്യജീത് ബച്ചാവാണ് അദ്ദേഹത്തെ പിടികൂടിയത്. സഞ്ജു ഫ്‌ളോപ്പായെങ്കിലും ഇടിവെട്ട് ഇന്നിങ്‌സാണ് രോഹന്‍ കാഴ്ചവച്ചത്.

24 ബോളില്‍ നിന്നും അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 45 റണ്‍സുമായി താരം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 40 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. അബ്ദുള്‍ ബാസിത് 24 റണ്‍സും നേടി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് അടിച്ചെടുത്തത്. ഈ മല്‍സരത്തില്‍ റുതുരാജ് ഗെയ്ക്വാദാണ് മഹാരാഷ്ട്ര ടീമിനെ നയിക്കുന്നത്.

കിടിലന്‍ ഫോമില്‍

കരിയറിലെ ഏറ്റലും മികച്ച ഫോമിലൂടെയാണ് സഞ്ജു സാംസണ്‍ ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും നിസംശയം പറയാം. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ കന്നി സെഞ്ച്വറിയടക്കം നേടിയ അദ്ദേഹം 150 റണ്‍സോടെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തുകയും ചെയ്തു.

SANJU SAMSON

അതിനു ശേഷം സൗത്താഫ്രിക്കയുമായുള്ള നാലു ടി20കളില്‍ രണ്ടിലും സെഞ്ച്വറിയോടെയാണ് സഞ്ജു മിന്നിച്ചത്. ഇതോടെ ഈ ഫോര്‍മാറ്റില്‍ ടീമിന്റെ ഓപ്പണിങ്, വിക്കറ്റ് കീപ്പിങ് റോളുകള്‍ അദ്ദേഹം ഏറക്കുറെ ഭദ്രമാക്കുകയും ചെയ്തിരുന്നു. സൗത്താഫ്രിക്കയുമായുള്ള അവസാന ടി20യില്‍ 56 ബോളില്‍ പുറത്താവാതെ 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

അതിനു ശേഷമാണ് അദ്ദേഹം സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ജഴ്‌സിയണിഞ്ഞത്. സര്‍വീസസുമായുള്ള കളിയില്‍ 75 റണ്‍സുമായി സഞ്ജു ഫോം തുടര്‍ന്നു. 45 ബോളില്‍ 10 ഫോറും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. ഈ മല്‍സരത്തില്‍ കേരളം മൂന്നു വിക്കറ്റിനു ജയിച്ചു കയറുകയും ചെയ്തിരുന്നു.

Story first published: Monday, November 25, 2024, 14:18 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+