Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറ്റൊരു താരം കൂടി നാടുവിട്ടു! അമേരിക്കയില്‍ കളിക്കും- വിമാനം കയറിയത് മുന്‍ രാജസ്ഥാന്‍ പേസര്‍

ഇന്ത്യയില്‍ നിന്നും കൂടുതല്‍ ക്രിക്കറ്റര്‍മാര്‍ അവസരം തേടി അമേരിക്കയിലേക്കു ചേക്കേറുന്നുത് തുടരുകയാണ്. മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം സ്മിത്ത് പട്ടേല്‍ അടുത്തിടെ വിരമിച്ച ശേഷം അമേരിക്കയില്‍ കരിയര്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ പേസറായിരുന്ന സിദ്ധാര്‍ഥ് ത്രിവേദിയും രാജ്യം വിടുകയാണ്. അമേരിക്കയിലെ മൈനര്‍ ലീഗ് ക്രിക്കറ്റില്‍ സെന്റ ലൂയിസ് അമേരിക്കന്‍സെന്ന ഫ്രാഞ്ചൈസിക്കു വേണ്ടി അദ്ദേഹം കളിക്കും. കഴിഞ്ഞ ഒരു മാസമായി 38 കാരനായ ത്രിവേദി അമേരിക്കയിലുണ്ട്. അമേരിക്കന്‍ ക്രിക്കറ്റ് അക്കാഡമി ആന്റ് ക്ലബ്ബില്‍ (എസിഎസി) താരത്തിന്റെയും കോച്ചിന്റെയും ഇരട്ടറോളാണ് അദ്ദേഹത്തിനുള്ളത്.

1

ഐപിഎല്‍ കൂടാതെ രഞ്ജി ട്രോഫിയില്‍ നേരത്തേ ഗുജറാത്തിനു വേണ്ടിയും ത്രിവേദി കളിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യന്‍ ടീമിലെത്തുകയെന്ന അദ്ദേഹത്തിന്റെ മോഹം ഒരിക്കലും യാഥാര്‍ഥ്യമായില്ല. ഞാന്‍ ഒരു മാസമായി ഇവിടെയുണ്ട് (സെന്റ് ലൂയിസ്). എസിഎസിയിലെ കോച്ചിങ് സംഘത്തിന്റെ ഭാഗമാണ് ഞാന്‍. മൈനര്‍ ലീഗില്‍ അവര്‍ക്കു സെന്റ് ലൂയിസ് അമേരിക്കന്‍സെന്ന ഒരു ടീമുണ്ട്. കളിക്കാരനെന്ന നിലയിലും ടീമിനൊപ്പം തുടരാനാവുമോയെന്നു അവര്‍ ചോദിച്ചു. അതു സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ത്രിവേദി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനെ ശക്തമായ ടീമുകളിലൊന്നാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ച താരമാണ് ത്രിവേദി. ഏറെക്കാലമായി മറ്റെവിടെയെങ്കിലും അവസരം തേടുകയായിരുന്നു അദ്ദേഹം. 2019ല്‍ അറ്റ്‌ലാന്റ പ്രീമിയര്‍ ലീഗ് കണ്ടപ്പോള്‍ അതില്‍ ത്രിവേദി ആകൃഷ്ടനാവുകയായിരുന്നു. ഇന്ത്യയിലെ മുന്‍ അനുഭവസമ്പത്ത് ഉപയോഗിച്ച് തന്റെ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിലാണ് ത്രിവേദി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2019ലായിരുന്നു ഞാന്‍ ആദ്യമായി അമേരിക്കയിലെത്തിയത്. അന്നു അറ്റ്‌ലാന്റ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. ക്രിക്കറ്റിനോടു ഇവിടെയപള്ളവരുടെ പാഷന്‍ അന്നു മനസ്സിലാക്കാന്‍ സാധിച്ചു. ഇത് എന്നെ ആകര്‍ഷിക്കുകയും ചെയ്തു. കാലാവസ്ഥ ഇവിടെ വെല്ലുവിളിയാണ്, രണ്ട്- മൂന്നു മാസം മാത്രമേ ഔട്ട്‌ഡോറില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. എന്നിട്ടും ഈ ചുരുങ്ങിയ സമയം അവിടെയുള്ളവര്‍ കഠിനാധ്വാനം ചെയ്യുകയും സമയം പരമാവധി പ്രയോജപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യതാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്നും ത്രിവേദി വിശദമാക്കി.

2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ ജേതാക്കളായപ്പോള്‍ രാജസ്ഥാന്‍ ടീമിന്റെ ഭാഗമായിരുന്നു ത്രിവേദി. 2013 വരെ അദ്ദേഹം രാജസ്ഥാന്‍ ടീമിനൊപ്പം തുടര്‍ന്നു. ഐപിഎല്ലില്‍ രാജസ്ഥാന്റെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്ട് അദ്ദേഹം.76 മല്‍സരങ്ങളില്‍ നിന്നും 65 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. ഒരു നാലു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടുന്നു. ഐപിഎല്ലിനിടെ വാതുവയ്പുകാര്‍ തന്നെ സമീപിച്ച കാര്യം മറച്ചുവച്ചതിന് 2013ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ത്രിവേദിക്കു ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു.

Story first published: Wednesday, June 16, 2021, 17:55 [IST]
Other articles published on Jun 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+