ഷാരൂഖ് ഖാന് പിന്നാലെ ഐശ്വര്യ റായിക്കും മുംബൈ വാങ്കഡേയില്‍ വിലക്ക്?
മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയെ മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തില്‍ കടക്കുന്നതില്‍ നിന്നും തടഞ്ഞു. സഞ്ജയ് ഗുപ്തയുടെ പുതിയ ചിത്രമായ ജസ്ബയുടെ ഷൂട്ടിംഗിനായി സ്റ്റേഡിയത്തിലെത്തിയതായിരുന്നു ലോകസുന്ദരിയും സംഘവും. എന്നാല്‍ ഐ പി എല്‍ ക്രിക്കറ്റ് നടക്കുന്ന സമയമായതിനാല്‍ സ്റ്റേഡിയത്തില്‍ കടക്കാനാവില്ല എന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാര്‍ ഇവരെ തിരിച്ചയച്ചു.
ഷൂട്ടിംഗ് നടത്താന്‍ ഐശ്വര്യ റായിക്കും സംഘത്തിനും അനുമതി ഉണ്ടായിരുന്നത്രെ. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ കളി നടക്കുന്ന കാരണം പറഞ്ഞാണ് ഇവരെ സ്റ്റേഡിയത്തില്‍ കയറ്റാതിരുന്നത്. പഞ്ചാബ് കിംഗ്‌സ് ഇലവനെതിരായ കളി മുംബൈ ഇന്ത്യന്‍സ് തോറ്റു. ഞായറാഴ്ചയായിരുന്നു ഈ കളി. ബോളിവുഡില്‍ ഐശ്വര്യ റായിയുടെ തിരിച്ചുവരവ് ചിത്രമാണ് ജസ്ബ.

നേരത്തെ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറായ ഷാരൂഖ് ഖാനെയും മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ കയറുന്നതില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച ജീവനക്കാരുമായി കശപിശയുണ്ടാക്കിയ താരത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കടക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.
കുട്ടികളുടെ സമീപത്ത് വെച്ച് സെക്യൂരിറ്റി ജീവനക്കാരെ അസഭ്യം പറഞ്ഞു എന്നാരോപിച്ച് ഷാരൂഖ് ഖാനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ട്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടാണ് വാങ്കഡെ സ്‌റ്റേഡിയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications