Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് ശേഷം ഭാരമേറിയ ബാറ്റുപയോഗിച്ചത് ധോണി! മറ്റാരും ഇവരുടെ അടുത്ത് പോലുമെത്തില്ല

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന കാലത്ത് വളരെയധികം ഭാരമാറിയ ബാറ്റാണ് ഉപയോഗിച്ചിരുന്നതെന്ന് എല്ലാവര്‍ക്കും അറിയമായിരുന്ന രഹസ്യമാണ്. സച്ചിനു ശേഷം അത്രയും ഭാരമേറിയ ബാറ്റ് കൊണ്ട് കളിച്ച താരം ആരെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു. അത് മറ്റാരുമല്ല, അടുത്തിടെ വിരമിച്ച മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ബാറ്റ് നിര്‍മാണ കമ്പനികളിലൊന്നായ എസ്ജി (സാന്‍സ്പറെയ്ല്‍സ് ഗ്രീന്‍ലാന്‍ഡ്‌സ്) ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ പരസ് ജൂണി ആനന്ദാണ് ധോണി ഉപയോഗിച്ചിരുന്ന ബാറ്റിന്റെ ഭാരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

സച്ചിന്റെ ബാറ്റ്

സച്ചിന്റെ ബാറ്റ്

സച്ചിന്‍ മുമ്പ് കളിച്ചിരുന്നപ്പോള്‍ ഭാരമേറിയ ബാറ്റാണ് ഉപയോഗിച്ചിരുന്നത്. അതിനു ശേഷം അത്രയും ഭാരമേറിയ ബാറ്റ് വേണ്ടിവന്നത് ധോണിക്കായിരുന്നു. മൂന്നു- നാലു വര്‍ഷം പിറകിലേക്കു പോയാല്‍ സച്ചിന്‍ ഉപയോഗിച്ചിരുന്ന ഏറെക്കുറെ അതേ ഭാരം തന്നെയുള്ള ബാറ്റ് കൊണ്ടായികുന്നു ധോണിയും കളിച്ചിരുന്നതെന്നു ആനന്ദ് വ്യക്തമാക്കി.
മുമ്പ് ഭാരമേറിയ ബാറ്റുമായി കളിച്ചിരുന്ന ധോണി ഇപ്പോള്‍ ഭാരം അല്‍പ്പം കുറച്ചിട്ടുണ്ട്. നിലവില്‍ 1250 ഗ്രാം ഭാരമുള്ള ബാറ്റാണ് അദ്ദേഹത്തിന്റേത്. കരിയറിന്റെ അവസാന കാലത്ത് റിഫ്‌ളക്‌സിലും ടെക്‌നിക്കിലുമെല്ലാം മാറ്റങ്ങള്‍ വരുന്നതിനാലാണ് ധോണിയും ബാറ്റിന്റെ ഭാരത്തില്‍ കുറവ് വരുത്തിയതെന്നു ആനന്ദ് അഭിപ്രായപ്പെട്ടു.

ധോണിയും മറ്റു താരങ്ങളും

ധോണിയും മറ്റു താരങ്ങളും

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ കളിക്കുന്ന വിരാട് കോലി, രോഹിത് ശര്‍മ എന്നിവരൊന്നും ധോണിയെപ്പോലെ ഭാരമേറിയ ബാറ്റുപയോഗിച്ച് കളിക്കുന്നവരല്ലെന്ന് ആനന്ദ് വ്യക്തമാക്കി. കോലി, രോഹിത് എന്നിവരെല്ലാം 1160-1180 ഗ്രാം ഭാരമുള്ള ബാറ്റാണ് ഉപയോഗിക്കുന്നത്.
നിലവിലെ ടീമില്‍ ഭാരമേറിയ ബാറ്റ് കൊണ്ട് കളിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. 1220 ഗ്രാമിനടുത്ത് ഭാരമുള്ളതാണ് ഹാര്‍ദിക്കിന്റെ ബാറ്റ്. എന്നാല്‍ ഈ ബാറ്റൊന്നും സച്ചിനും ധോണിയും ഉപയോഗിച്ച ബാറ്റിന്റെ ഭാരത്തിന്റെ അടുത്തു പോലുമെത്തില്ലെന്നു ആനന്ദ് ചൂണ്ടിക്കാട്ടി.

ധോണിയുടെ വിജയരഹസ്യം

ധോണിയുടെ വിജയരഹസ്യം

സച്ചിനെപ്പോലെ ധോണിയുടെയും ബാറ്റിങ് വിജയത്തിനു പിന്നില്‍ ഭാരമേറിയ ബാറ്റിനും നിര്‍ണായക പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരങ്ങളില്‍ ധോണി അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. 526 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 359 സിക്‌സറുകളാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എസ്ജി. അവരുടെ പ്രധാനപ്പെട്ട ഫാക്ടറി സ്ഥിതി ചെയ്യുന്നത് മീററ്റിലാണ്. പ്രതിവര്‍ഷം 30 ലക്ഷത്തിന് അടുത്ത് ക്രിക്കറ്റ് അനുബന്ധ ഉപകരണങ്ങളാണ് എസ്ജി നിര്‍മിക്കുന്നത്. ഇതില്‍ അഞ്ചു ബാറ്റുകളും 4.5-5 ലക്ഷത്തിന് അടുത്ത് പന്തുകളുമുള്‍പ്പെടുന്നു. ലോകമെമ്പാടുമുള്ള 40 ക്രിക്കറ്റ് കതാരങ്ങളുടെ ബാറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത് എസ്ജിയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ 100 താരങ്ങള്‍ക്കും ഇവര്‍ ബാറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.

Story first published: Wednesday, August 26, 2020, 17:33 [IST]
Other articles published on Aug 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+