Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗംഭീര്‍ തന്നെ വില്ലന്‍! 'രോക്കോ'യുടെ കളി നിര്‍ത്തിച്ചു, കാരണം പുറത്ത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നിയന്ത്രണം പൂര്‍ണായി തന്റെ കീഴിലേക്കു കൊണ്ടുവരാന്‍ മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകനും മറ്റൊരു സീനിയര്‍ താരവുമായ വിരാട് കോലി എന്നിവരുടെ പെട്ടെന്നുള്ള വിരമിക്കലോടെ ഇന്ത്യന്‍ ടെസ്റ്റ് ടീം ദുര്‍ബലമായിക്കഴിഞ്ഞു.

രോക്കോയെപ്പോലെ സീനിയറായിട്ടുള്ള മറ്റാരും ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ കാര്യങ്ങള്‍ തനിക്കു കൂടുതല്‍ എളുപ്പമായി മാറുമെന്ന കണക്കുകൂട്ടലിലാണ് ഗംഭീര്‍. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ 2025-27ലെ അടുത്ത സൈക്കിളിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഇനി റെഡ് ബോള്‍ ഫോര്‍മാറ്റിനു തങ്ങളില്ലെന്നു രോഹിത്തും കോലിയും പ്രഖ്യാപിച്ചത്.

ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനും ടെസ്റ്റ് മതിയക്കിയിരുന്നു. മൂന്നു വമ്പന്‍ താരങ്ങളുടെ വിരമിക്കലോടെ പുതിയ ലുക്കിലുള്ള ഒരു റെഡ് ബോള്‍ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഗംഭീര്‍.

gautam gambhir

ഗംഭീറാണ് വില്ലന്‍

രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നിടത്തോളം കാലം ഇന്ത്യന്‍ ടീമിന്റെ പൂര്‍ണ നിയന്ത്രണം തനിക്കു ലഭിക്കില്ലെന്നു ഗൗതം ഗംഭീറിനു വ്യക്തമായി അറിയാമായിരുന്നു. ഇതു തന്നെയാണ് ഇരുവരെയും അദ്ദേഹം കൈയൊഴിയാനുള്ള പ്രധാന കാരണം. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കോച്ചിനു തങ്ങളെ ഇനി വേണ്ടെന്നു ബോധ്യമായതോടെ വിരമിക്കുകയല്ലാതെ രോക്കോയ്ക്കു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു.

ഇതാണ് ഇംഗ്ലണ്ട് പര്യടനം അടുത്തിരിക്കവെ വിരമിക്കാന്‍ രോഹിത്തിനെയും കോലിയെയും നിര്‍ബന്ധിതരാക്കിയത്. ഗംഭീറിനു വേണ്ടിയിരുന്നതും ഇതു തന്നെയാണ്. ഇപ്പോള്‍ കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ വഴിക്കു വന്നിരിക്കുകയാണ്. ടീമിനെ ഇനി പൂര്‍ണമായി തനിക്കു വിട്ടു നല്‍കണമെന്നു ഗംഭീര്‍ ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം.

ഗംഭീറിനു കീഴില്‍ അവസാനമായി കളിച്ച രണ്ടു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യന്‍ ടീം തോല്‍വിയേറ്റു വാങ്ങിയിരുന്നു. ഡബ്ല്യുടിസി ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കു ഇത്തവണ സ്ഥാന നഷ്ടമാക്കിയതും ഇതു തന്നെയാണ്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യക്കു കൈവിടേണ്ടി വന്നത്. ഇതില്‍ ന്യൂസിലാന്‍ഡിനോടു നാട്ടില്‍ നേരിട്ട 0-3ന്റെ നാണക്കേട് ഒരിക്കലും മറക്കാന്‍ സാധിക്കില്ല.

കാരണം സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാനാവാതെ ഒരു പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടത് ഇതാദ്യമാണ്. ഈ പരാജയം ഗംഭീറിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ പരിശീലകസ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു. ഭാവിയില്‍ വീണ്ടും ഇത്തരമൊരു ദുരന്തം നേരിടാന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നില്ല. ഈ കാരണത്താലാണ് ടെസ്റ്റില്‍ പുതിയ ലുക്കിലുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

rohit sharna virat kohli

ക്യാപ്റ്റനെ തീരുമാനിച്ചു

രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനു പുതിയൊരു ക്യാപ്റ്റനെയും ഗൗതം ഗംഭീര്‍ തീരുമാനിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. അതുകൊണ്ടു തന്നെ രോഹിത്തില്ലെങ്കില്‍ സ്വാഭാവികമായും നായകസ്ഥാനം ലഭിക്കേണ്ടതും അദ്ദേഹത്തിനാണ്.

പക്ഷെ ബുംറയെ അടുത്ത സ്ഥിരം ക്യാപ്റ്റനാക്കുന്നതിനോടു ഗംഭീറിനു താല്‍പ്പര്യമില്ല. പകരം യുവതാരം ശുഭ്മന്‍ ഗില്ലിനെ നായകസ്ഥാനമേല്‍പ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഗില്ലിനു കീഴില്‍ അടുത്ത ഡബ്ല്യുടിസി സൈക്കിളില്‍ കളിക്കാന്‍ സാധിക്കുന്ന മികച്ചൊരു യുവനിരയെ അണിനിരത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

പരിചയ സമ്പത്ത് കുറവായതിനാല്‍ തന്നെ ഗംഭീറിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ ഗില്ലിനു സാധിക്കില്ല. മറിച്ച് ബുംറയാണെങ്കില്‍ ഗംഭീറിനോടു ചോദ്യങ്ങള്‍ ഉയരുമെന്നുറപ്പാണ്. അത്തരമൊരു സാഹചര്യത്തിലേക്കു പോവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഇതാണ് ബുംറയെ ഗംഭീര്‍ ഒതുക്കാനുള്ള പ്രധാന കാരണമെന്നുമാണ് വിവരം.

Story first published: Thursday, May 15, 2025, 9:51 [IST]
Other articles published on May 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+