ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പിടിച്ചുനില്‍ക്കാന്‍ ഇനി വിക്കറ്റ് കീപ്പിങ് കൊണ്ടു മാത്രം കാര്യമില്ലെന്നു വ്യക്തമായതോടെ റിഷഭ് പന്തിനു പിന്നാലെ ഇഷാന്‍ കിഷനും ബൗളിങിലേക്കു ചുവട് മാറിയിരിക്കുകയാണ്. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ അടുത്തിടെ റിഷഭ് ബൗള്‍ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇതു പിന്തുടര്‍ന്ന ഇഷാനും ബൗളിങില്‍ ഒരുകൈ നോക്കിയിരിക്കുകയാണ്. ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റിലാണ് ഹൈദരാബാദുമായുള്ള കളിയില്‍ ഇഷാന്‍ ബൗളറായത്. മല്‍സരത്തില്‍ ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് ഇടംകൈയന്‍ ബാറ്റര്‍.
ഇഷാന്‍ ബൗള്‍ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ് ടീം ഏഴു വിക്കറ്റിനു 207 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് സ്ലോ ബൗളറായ ഇഷാന്‍ പന്തെറിയാനെത്തിയത്. 64ാമത്തെ ഓവറില്‍ അദ്ദേഹം സ്വയം ബൗളിങിനെത്തുകയായിരുന്നു. ഒരോവര്‍ മാത്രമേ ഇഷാന്‍ ബൗള്‍ ചെയ്തുള്ളൂ.

ക്രീസിലുണ്ടായിരുന്ന രവി തേജയെയും തനയ് ത്യാഗരാജനെയും വലിയ ഷോട്ടുകളൊന്നും കളിക്കാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തില്ല. ബൗളിങ് വേഗതയില്‍ വേരിയേഷനുകള്‍ കൊണ്ടുവന്ന ഇഷാന്‍ വെറും രണ്ടു റണ്‍സാണ് ഓവറില്‍ വിട്ടുകൊടുത്തത്. ഈ മല്‍സരത്തില്‍ ഇനിയും കൂടുതല്‍ ഓവറുകള്‍ ഇഷാന്‍ ബൗള്‍ ചെയ്യുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.
ബുച്ചി ബാബു ടൂര്‍ണമെന്റ്ില്‍ ഇഷാന്‍ കിഷന്റെ ബൗളിങ് വീഡിയോ
ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി അടുത്തിടെ ഗൗതം ഗംഭീര്‍ എത്തിയ ശേഷമാണ് ഈ തരത്തില്‍ ബാറ്റര്‍മാരും കൂടുതല്‍ ബൗളിങില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. നേരത്തേ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി മാത്രം ഒതുങ്ങിയ പലരെയും പാര്‍ട്ട്‌ടൈം ബൗളറായി ഗംഭീര്‍ പരീക്ഷിച്ചു നോക്കിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച വൈറ്റ് ബോള്‍ പരമ്പരകളില്‍ ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ് എന്നിവരും കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു.
ബാറ്റര്‍മാരെ മാത്രമല്ല ആവശ്യമെങ്കില്‍ വിക്കറ്റ് കീപ്പര്‍മാരെയും ബൗളിങില്‍ പരീക്ഷിക്കാന്‍ ഗംഭീര്‍ ശ്രമിച്ചേക്കും. ഇതിന്റെ ഭാഗമായിട്ടാണ് ആദ്യം റിഷഭും ഇപ്പോള്‍ ഇഷാനുമെല്ലാം ബൗളിങിലും ശ്രദ്ധിക്കാന്‍ ആരംഭിച്ചതെന്നു കാണാം. ഇന്ത്യന്‍ ടീമിലേക്കു വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനും ഇതൊരു പാഠമാണ്. ദേശീയ ടീമില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ സഞ്ജുവിനും ഇനി ബൗളിങ് കൂടി ചെയ്യേണ്ടി വരുമെന്നാണ് വ്യക്തമാവുന്നത്.

സഞ്ജുവിനെ സംബന്ധിച്ച് ബൗളിങെന്നത് തീരെ അപരിചിതമായിട്ടുള്ള കാര്യമല്ല. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ പാര്‍ട്ട്‌ടൈം ബൗളറായി അദ്ദേഹത്തെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ചില മല്‍സരങ്ങില്‍ സഞ്ജു ബൗള്‍ ചെയ്തിരുന്നു. വരാനിരിക്കുന്ന രഞ്ജിയിലും ബൗളറായി അദ്ദേഹത്തെ നമുക്ക് ഇടയ്ക്കു കാണാന്‍ സാധിച്ചേക്കും.
അതേസമയം, ഇഷാന്‍ ഇതാദ്യമായിട്ടല്ല ആഭ്യന്തര ക്രിക്കറ്റില്‍ ബൗളറായെത്തിയത്. ഫസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം നേരത്തേ അഞ്ചോവറുകള്‍ ബൗള്‍ ചെയ്തിട്ടുണ്ട്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തിലോ, ഐപിഎല്ലിലോ ഇതുവരെ നമ്മള്‍ ഇഷാനെ ബൗളറായി കണ്ടിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി ഇതുവരെ അഞ്ചോവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 3.8 ഇക്കോണമി റേറ്റില്‍ 19 റണ്‍സ് മാത്രമേ വിട്ടുകൊടുത്തിട്ടുള്ളൂ പക്ഷെ ഇതുവരെ ഒരു വിക്കറ്റ് പോലും ആഭ്യന്തര ക്രിക്കറ്റില്‍ ഇഷാന്റെ പേരില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല.