ഐപിഎല്‍: പഞ്ചാബ് വെറുതെയല്ല കോടികളെറിഞ്ഞത്... മാക്‌സ്വെല്‍ തുടങ്ങി, ബിഗ് ബാഷില്‍ കത്തിക്കയറി
മുംബൈ: ഐപിഎല്ലിന്റെ താരലേലത്തില്‍ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരമായി മാറിയത് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് 10.75 കോടി വാരിയെറിഞ്ഞ് മാക്‌സ്വെല്ലിനെ ടീമിലേക്കു കൊണ്ടു വന്നത്. ഇതു രണ്ടാം തവണയാണ് താരം പഞ്ചാബ് ടീമിന്റെ ഭാഗമാവുന്നത്.
മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നു ക്രിക്കറ്റില്‍ നിന്നു ബ്രേക്കെടുത്ത മാക്‌സ്വെല്‍ ബിഗ് ബാഷ് ലീഗില്‍ കളിച്ച് മല്‍സരരംഗത്തേക്കു മടങ്ങിയെത്തുകയായിരുന്നു. പഞ്ചാബ് ചെലവിട്ട 11 കോടിയോളം രൂപ പാഴായിപ്പോവില്ലെന്ന് സൂചന നല്‍കിയിരിക്കുകയാണ് മാക്‌സ്വെല്‍. ഐപിഎല്‍ മാതൃകയില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ടി20 ലീഗിലായിരുന്നു മാക്‌സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം.

39 പന്തില്‍ 83
ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനു വേണ്ടിയാണ് മാക്‌സ്വെല്‍ കളിച്ചത്. ടീമിന്റെ ക്യാപ്റ്റനും അദ്ദേഹമായിരുന്നു. ബ്രിസ്ബണ്‍ ഹീറ്റ്‌സിനെതിരായ കളിയിരായിരുന്നു മാക്‌സ്വെല്ലിന്റെ വണ്‍മാന്‍ ഷോ. വെറും 39 പന്തില്‍ 83 റണ്‍സ് താരം അടിച്ചുകൂട്ടി. ആദ്യം ബാറ്റ് ചെയ്ത മെല്‍ബണ്‍ സ്റ്റാര്‍സിനെ 20 ഓവറില്‍ 167 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറിലെത്തിക്കാനും മാക്‌സ്വെല്ലിനു കഴിഞ്ഞു.
ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കരിയറിലെ 31ാമത്തെ ടി20 ഫിഫ്റ്റി കൂടിയാണ് അദ്ദേഹം നേടിയത്.
കളിയില്‍ 22 റണ്‍സിന് മെല്‍ബണ്‍ ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടതും മാക്‌സ്വെല്ലായിരുന്നു.

പ്രശംസിച്ച് പഞ്ചാബ്
തങ്ങളുടെ പുതിയ ടീമംഗമായ മാക്‌സ്വെല്ലിന്റെ പ്രകടനത്തെ പഞ്ചാബ് അഭിനന്ദിച്ചിട്ടുണ്ട്. ട്വിറ്ററിലാണ് താരത്തെ പുകഴ്ത്തി പഞ്ചാബ് പോസ്റ്റിട്ടത്. ബിഗ് ഷോയില്‍ നിന്നൊരു ബിഗ് ഷോ. മാക്‌സി തന്റെ ഏറ്റവും ബെസ്റ്റ് ഫോമില്‍, ടീമിനെ മുന്നില്‍ നിന്നു നയിച്ചു. വെറും 39 പന്തില്‍ 83 റണ്‍സാണ് അടിച്ചെടുത്തത്.

പഞ്ചാബിലേക്കുള്ള മടങ്ങിവരവ്
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാക്‌സ്വെല്‍ പഞ്ചാബ് ടീമില്‍ മടങ്ങിയെത്തിയത്. 2012ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ് (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) ഐപിഎല്‍ കരിയറിനു തുടക്കം കുറിക്കുന്നത്. തൊട്ടടുത്ത സീസണില്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിലെത്തി.
ഐപിഎല്ലില്‍ അടുത്ത തവണ കന്നിക്കിരീടം ലക്ഷ്യമിടുന്ന പഞ്ചാബിന്റെ പ്രതീക്ഷകള്‍ മാക്‌സ്വെല്ലിലാണ്. ടീമിനെ ഒറ്റയ്ക്കു ജയിപ്പിക്കാന്‍ ശേഷിയുള്ള അദ്ദേഹത്തില്‍ നിന്നും തകര്‍പ്പന്‍ പ്രകടനമാണ് പഞ്ചാബ് പ്രതീക്ഷിക്കുന്നത്.
വീഡിയോ കാണാം
ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റ്‌സിനെതിരായ കളിയില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനു വേണ്ടി മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ വീഡിയോ കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications