For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസിലാന്‍ഡിന്റെ വഴിയെ ഇംഗ്ലണ്ടും, പാകിസ്താനിലേക്കില്ലെന്ന് ഇസിബി- പര്യടനം റദ്ദാക്കി

നിശ്ചിത ഓവര്‍ പരമ്പരകളായിരുന്നു കളിക്കാനിരുന്നത്

1
England pulls out of Pakistan tour | Oneindia Malayalam

ന്യൂസിലാന്‍ഡ് ടീം പരമ്പര കളിക്കാതെ നാട്ടിലേക്കു തിരിച്ചുപോയതിനു പിന്നാലെ പാകിസ്താന് മറ്റൊരു തിരിച്ചടി കൂടി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടും ഇപ്പോള്‍ പാകിസ്താനിലേക്കില്ലെന്നു അറിയിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ പുരുഷ, വനിതാ ടീമുകള്‍ പാകിസ്താനില്‍ നിശ്ചിത ഓവര്‍ പരമ്പര കളിക്കാനിരുന്നതായിരുന്നു. പക്ഷെ ന്യൂസിലാന്‍ഡിന്റെ പിന്‍മാറ്റം അവരെയും ഭയപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തം. തുടര്‍ന്നാണ് പാക് പര്യടനം റദ്ദാക്കുന്നതാി ഇസിബി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ പുരുഷ ടി20 ടീം രണ്ടു ടി20കളായിരുന്നു പാകിസ്താനില്‍ കളിക്കാനിരുന്നത്. ഒക്ടോബര്‍ 14, 15 തിയ്യതികളായിരുന്നു ഇത്. വനിതാ ടീമിനു മൂന്ന് ഏകദിനങ്ങളും രണ്ടു ടി20കളും പാകിസ്താനില്‍ ഇതേ സമയത്തു തന്നെ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇവയാണ് റദ്ദാക്കിയിരിക്കുന്നത്.

2022ലെ പുരുഷ വിഭാഗം ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗാമിന്റെ ഭാഗമായി പാകിസ്താനില്‍ പര്യടനം നടത്തേണ്ട പ്രതിബദ്ധത ഇസിബിക്കുണ്ട്. ഈ വര്‍ഷമാദ്യമാണ് ഒക്ടോബറില്‍ ടി20 ലോകകപ്പിനു മുന്നോടിയായി രണ്ടു സന്നാഹ മല്‍സങ്ങള്‍ പാകിസ്താനില്‍ കളിക്കാമെന്ന് ഞങ്ങള്‍ സമ്മതിച്ചത്. ഇതോടൊപ്പം തന്നെ പുരുഷ ടീമിന്റെ മല്‍സരമുള്ള ദിവസം തന്നെ വനിതാ ടീമിന്റെ ദൈര്‍ഖ്യം കുറഞ്ഞ പര്യടനവും ഷെഡ്യൂള്‍ ചെയ്തിരുന്നു.

പാകിസ്താനിലെ ഈ പുരുഷ, വനിതാ ടീമുകളുടെ പരമ്പരയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഇസിബി ഈയാഴ്ച യോഗം ചേര്‍ന്നിരുന്നു. ഒക്ടോബറിലെ പര്യടനത്തില്‍ നിന്നും മനസ്സില്ലാമനസ്സോടെ ഇരുടീമുകളെയും പിന്‍വലിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതായി ഇസിബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഞങ്ങളുടെ കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും മാനസികവും ശാരീരികവുമായ ക്ഷേമത്തിനാണ് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നത്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ഈ പ്രത്യേക സമയത്തു ഇതു കൂടുതല്‍ നിര്‍ണായകവുമാണ്. ഈ മേഖലയിലേക്കുള്ള യാത്രയെക്കുറിച്ച് ആശങ്കകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി ഞങ്ങള്‍ക്കറിയാം. ഇതുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അതു ടീമിന് കൂടുതല്‍ സമ്മര്‍ദ്ദമാണ് നല്‍കുക. കാരണം കൊവിഡ് നിയന്ത്രണള്‍ കാരണം ഇപ്പോള്‍ തന്നെ കളിക്കാരെല്ലാം വളരെയധികം വിഷമ ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്നും ഇസിബി വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

ഞങ്ങളുടെ പുരുഷ ടി20 സ്‌ക്വാഡിന് ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണതയുണ്ട്. ഈ സാഹചര്യത്തില്‍ പാകിസ്താനിലേക്കു പര്യടനം നടത്തുന്നത് ഐസിസിയുടെ ടി20 ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പായിരിക്കില്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അവരുടെ മികച്ച പ്രകടനത്തിലാണ് ഈ വര്‍ഷം തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ഇസിബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Story first published: Tuesday, September 21, 2021, 0:12 [IST]
Other articles published on Sep 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+