Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി 2.0 ലോഡിങ്!! ഇന്ത്യ വിടും? പുജാരയുടെ വഴിയെ കിടിലന്‍ നീക്കം, ഇനി കളി മാറും

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഫ്‌ളോപ്പ് ഷോയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് റെഡ് ബോള്‍ ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി. ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ഓസ്‌ട്രേലിയയില്‍ കോലി തികഞ്ഞ പരാജയമായി മാറിയിരുന്നു. ഇന്ത്യക്കു പരമ്പര നഷ്ടമാവാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു.

ഓഫ്സ്റ്റംപിനു പുറത്തു കൂടി പോവുന്ന ബോളുകളില്‍ എഡ്ജായതിനു ശേഷം ക്യാച്ച് സമ്മാനിച്ച് കോലി മടങ്ങുന്നത് ഈ പരമ്പരയിലെ പതിവു കാഴ്ചയായിരുന്നു. എട്ടു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഒരേ രീതിയില്‍ വിക്കറ്റിനു പിന്നില്‍ ക്യാച്ച് സമ്മാനിച്ച് ക്രീസ് വിട്ടത്. ഇംഗ്ലണ്ടുമായുള്ള അടുത്ത ടെസ്റ്റ് പരമ്പര ജൂണില്‍ അവരുടെ നാട്ടില്‍ നടക്കാനിരിക്കെ തന്റെ ഈ വീക്ക്‌നെസ് മറികടന്ന് ഫോം വീണ്ടെടുക്കാന്‍ വമ്പന്‍ നീക്കത്തിനു തയ്യാറെടുക്കുകയാണ് കോലി. ഇതു എന്താണെന്നു നോക്കാം.

VIRAT KOHLI

കോലി ഇംഗ്ലണ്ടിലേക്ക്

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിനു ശേഷം വിരാട് കോലിയടക്കമുള്ള ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളോടും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സുനില്‍ ഗവാസ്‌കറുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രഞ്ജിയില്‍ കളിക്കാന്‍ കോലിക്കു താല്‍പ്പര്യമില്ലെന്നാണ് വിവരം. പകരം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് അടുത്ത ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

റെവ് സ്‌പോര്‍ട്‌സാണ് (RevSportz) കോലിയുടെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയിരിക്കുന്നത്. നേരത്തേ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും തഴയപ്പെട്ട ശേഷം മുന്‍ താരങ്ങളായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെല്ലാം ഇംഗ്ലീഷ് കൗണ്ടിയില്‍ കളിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം യുസ്വേന്ദ്ര ചഹല്‍, വെങ്കടേഷ് അയ്യര്‍, സായ് സുദര്‍ശന്‍ എന്നിവരും വിവിധ ടീമുകള്‍ക്കായി കൗണ്ടി കളിക്കാനിറങ്ങിയിരുന്നു.

ഒരു കാര്യം നിര്‍ണായകം

ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കണമെങ്കില്‍ വിരാട് കോലിക്കു ഒരു കാര്യം അനുകൂലമായി വരേണ്ടത് വളരെ പ്രധാനമാണ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിലെത്താതെ പുറത്തായെങ്കില്‍ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. മറിച്ച് ആര്‍സിബി പ്ലേഓഫിലേക്കു മുന്നേറിയാല്‍ കോലിക്കു കൗണ്ടിയില്‍ കളിക്കാന്‍ മതിയായ സമയവും ലഭിക്കില്ല.

മേയ് 25നാണ് ഐപിഎല്ലിന്റെ കലാശപ്പോരാട്ടം നടക്കിനിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റാവട്ടെ ജൂണ്‍ 20 മുതലാണ്. ആര്‍സിബി ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കോലിക്കു വെറും 14 ദിവസങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ. അങ്ങനെ വന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ നിന്നും അദ്ദേഹം പിന്‍മാറിയേക്കുകയും ചെയ്യും.

VIRAT KOHLI

ആര്‍സിബി നോ പറഞ്ഞേക്കും

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും നിര്‍ണായക താരമാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി. അതുകൊണ്ടു തന്നെ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം ടീമില്‍ വേണെന്നു അവര്‍ ആഗ്രഹിക്കുകയും ചെയ്യും. ആര്‍സിബി പ്ലേഓഫിലേക്കേു യോഗ്യത നേടുകയാണെങ്കില്‍ കോലിയെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അവര്‍ അനുവദിക്കാനുള്ള സാധ്യതയും തീരെയില്ല

അതു മാത്രമല്ല, വരാനിരിക്കുന്ന സീസണില്‍ കോലി വീണ്ടും ആര്‍സിബിയുടെ നായകനായി വന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. കാരണം നിലവിലെ സ്‌ക്വാഡില്‍ ഈ റോള്‍ ഭദ്രമായി ഏല്‍പ്പിക്കാവുന്ന ഏക താരവും അദ്ദേഹമാണ്.

ക്യാപ്റ്റനായി കോലി നിയമിക്കപ്പെടുകയാണെങ്കില്‍ അതു ടീമില്‍ അദ്ദേഹത്തിന്റെ പ്രാധാന്യവും വര്‍ധിപ്പിക്കും അങ്ങനെ വന്നാല്‍ ആര്‍സിബി പ്ലേഓഫിലെത്തിയാല്‍ കോലിക്കു തീര്‍ച്ചയായും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിനെക്കുറിച്ച് മറക്കേണ്ടതായി വരും.

Story first published: Thursday, January 9, 2025, 12:46 [IST]
Other articles published on Jan 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+