Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വിവരിക്കാന്‍ വാക്കുകളില്ല, ചങ്ക് തകര്‍ന്ന് കോലി- ഇന്ത്യയെ 'പെരുവഴിയിലിട്ട്' മടങ്ങുന്നു

അഡ്‌ലെയ്ഡ്: ഒന്നാമിന്നിങ്‌സില്‍ 50 റണ്‍സിലേറെ ലീഡുണ്ടായിട്ടും ഇതു കളഞ്ഞു കുളിച്ച് ഓസ്‌ട്രേലിയക്കെതിരേയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ദയനീയ തോല്‍വിയിലേക്കു വീണതില്‍ നിരാശനാണ് ക്യാപ്റ്റന്‍ വിരാട് കോലി. പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടു ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് എട്ടു വിക്കറ്റിന്റെ ഏകപക്ഷീയമായ തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിയത്.

India vs Australia 2020-Virat Kohli after Adelaide horror | Oneindia Malayalam
1

ടീമിന്റെ പരാജയത്തെക്കുറിച്ച് വിവരിക്കാന്‍ തനിക്കു വാക്കുകളിലെന്നു കോലി പ്രതികരിച്ചു. കടുത്ത നിരാശയോടെയാണ് ടീമിനെ 'പെരുവഴിയിലിട്ട്' കോലി നാട്ടിലേക്കു മടങ്ങുന്നത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അദ്ദേഹം നേരത്തേ തന്നെ ടീമില്‍ നിന്നും അവധി വാങ്ങിച്ചിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങാന്‍ ബിസിസിഐ കോലിക്കു അനുമതിയും നല്‍കിയിരുന്നു. ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കാണ് ടീമിനെ നയിക്കാനുള്ള ദൗത്യം.

മനസ്സിലെ വികാരങ്ങള്‍ വാക്കുകളില്‍ വിവരിക്കാന്‍ സാധിക്കുന്നതല്ലെന്നു അഡ്‌ലെയ്ഡ് ടെസ്റ്റിലെ പരാജയത്തിനു ശേഷം കോലി പ്രതികരിച്ചു. 60 റണ്‍സിന് മുകളില്‍ ലീഡുമായാണ് ഞങ്ങള്‍ മൂന്നാം ദിനം രാവിലെ ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ ടീം തകര്‍ന്നടിഞ്ഞു. രണ്ടു ദിവസം മികച്ച ക്രിക്കറ്റ് കളിച്ച് നല്ലൊരു പൊസിഷനിലെത്തിയ ശേഷം ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം കൈവിട്ട് തോല്‍ക്കുകയെന്നത് ഏറെ വേദനിപ്പിക്കുന്നതായും കോലി വിശദമാക്കി.

ഓസീസ് ബൗളര്‍മാരായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഉജ്ജ്വലമായാണ് ബൗള്‍ ചെയ്തതെന്നു ചൂണ്ടിക്കാടിയ അദ്ദേഹം പക്ഷെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ദൃഢനിശ്ചയത്തോടെ രണ്ടാമിന്നിങ്‌സില്‍ കളിക്കാന്‍ ശ്രമിച്ചില്ലെന്നും കുറ്റപ്പെടുത്തി. ഇന്ന് ബാറ്റിങ് നിരയുടെ ഭാഗത്തു നിന്നു ദൃഢനിശ്ചയത്തോടെയുള്ള പ്രകടനം കാണാനായില്ല. അതു പ്രതിഫലിക്കുകയും ചെയ്തു, ഇതില്‍ നിന്നും പഠിക്കേണ്ടതുണ്ട്. ചില മികച്ച ബോളുകള്‍ ഓസീസ് ബൗളര്‍മാരില്‍ നിന്നുണ്ടായിരുന്നു. പക്ഷെ അത് അത്രമാത്രം ഭീകരമായിരരുന്നില്ല. റണ്‍സെടുക്കുകയെന്നത് ബുദ്ധിമുട്ടാണെന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുത്താണ് ഓസീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു മേല്‍ ആധിപത്യം സ്ഥാനിച്ചതെന്നും ക്യാപ്റ്റന്‍ വിലയിരുത്തി.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി തീരുമെന്നുറപ്പാണ്. കോലിയുടെ അഭാവം മാത്രമല്ല ഇതിനു കാരണം. പരിക്കിനെ തുടര്‍ന്ന് പിങ്ക് ബോള്‍ ടെസ്റ്റില്‍ പുറത്തിരുന്ന ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ രണ്ടാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തും. ഇതു മാത്രമല്ല പേസര്‍ മുഹമ്മദ് ഷമിക്കു അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ പരിക്കേറ്റതും ഇന്ത്യക്കു തലവേദനയാണ്. രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന് കളിക്കാനാവുമോയെന്ന കാര്യം സംശയത്തിലാണ്.

Story first published: Saturday, December 19, 2020, 17:12 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+