ഗൂഗിളിനെക്കൊണ്ട് തോറ്റു- അനുഷ്‌കയെ റാഷിദിന്റെ ഭാര്യയാക്കി, ഇപ്പോള്‍ ഗില്ലിന്റെ ഭാര്യ സാറ!
ലോകത്തിലെ തന്നെ ഏറ്റവും വിശ്വസമായ, ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ ഭാഗത്ത് നിന്നും വീണ്ടുമൊരു വന്‍ അബദ്ധം. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു അഫ്ഗാനിസ്താന്റെ യുവ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാന്റെ ഭാര്യയെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയുടെ പേര് നല്‍കി ഗൂഗിള്‍ എല്ലാവരെയും ഞെട്ടിച്ചത്.
ഇപ്പോഴിതാ സമാനമായ മറ്റൊരു പിഴവ് കൂടി ഗൂഗിളിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുകയാണ്. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യയാണെന്നാണ് ഗൂഗിളിന്റെ 'കണ്ടെത്തല്‍'. ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യയെന്നു ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുന്ന ഉത്തരം സാറ ടെണ്ടുല്‍ക്കറെന്നാണ്.

ഗില്ലും സാറയും പ്രണയത്തില്‍?
ഗില്ലും സാറയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഉറപ്പിച്ച് പറയാന്‍ വരട്ടെയെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണോയെന്ന് സൂചന നല്‍കുന്ന പല സംഭവങ്ങളും അവര്‍ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഗില്ലിനെ സമൂഹമാധ്യമങ്ങളിലൂടെ സാറ അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് രണ്ടു പേരും ഡേറ്റിങിലാണോയെന്ന സംശയം വര്‍ധിച്ചത്.

സാറയുടെ അഭിനന്ദനം
ഐപിഎല്ലിന്റെ ഈ സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ മല്‍സരം മുംബൈയ്‌ക്കെതിരേയായിരുന്നു. ഈ കളിക്കിടെ ഇന്‍സ്റ്റഗ്രാമില്‍ സാറയുടെ ഒരു പ്രതികരണം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരുന്നു.
കളിയില്‍ കെകെആര്‍ തോറ്റെങ്കിലും ഗില്‍ ഫീല്‍ഡിങില്‍ തിളങ്ങിയിരുന്നു. ഗില്ലിനെ ഇന്‍സ്റ്റഗ്രാമിലൂടെ സാറ അഭിനന്ദിച്ചിരുന്നു. കളിയില്‍ ഗില്‍ ഫീല്‍ഡ് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടിനോടൊപ്പം ഹൃദയത്തിന്റെ ഇമോജി സാറ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നല്‍കിയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്.

റാഷിദും അനുഷ്‌കയും
കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയും കുടുംബത്തിലെ പുതിയ അതിഥിക്കു വേണ്ടി കാത്തിരിക്കവെയാണ് റാഷിദിനെ അനുഷ്‌കയുടെ ഭര്‍ത്താവാക്കി ഗൂഗിള്‍ ആളുകളെ വിഡ്ഢിയാക്കിയത്.
2018ലെ ഒരു അഭിമുഖത്തില്‍ ബോളിവുഡില്‍ തന്റെ പ്രിയപ്പെട്ട നടിമാരിലൊരാള്‍ അനുഷ്‌കയാണെന്നു റാഷിദ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഗൂഗിളില്‍ റാഷിദിന്റെ പേര് ട്രെന്‍ഡിങായി മാറുകയും ചെയ്തു. ഇതേ കാരണത്താല്‍ ഗൂഗിള്‍ റാഷിദിനെയും അനുഷ്‌കയെയും പരസ്പരം ബന്ധിപ്പിക്കുകയായിരുന്നു. അതിനു ശേഷമാണ് റാഷിദിന്റെ ഭാര്യയെന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ അനുഷ്‌കയുടെ പേര് പ്രത്യക്ഷപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications