Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUD: സിഡ്‌നി ആവര്‍ത്തിച്ച് ഗാബയും, സിറാജിനെ വിടാതെ കാണികള്‍- വീണ്ടും അധിക്ഷേപം!

ബ്രിസ്ബണ്‍: സിഡ്‌നി ടെസ്റ്റിനു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കു നേരേ വീണ്ടും കാണികളുടെ ഭാഗത്തു നിന്നും അധിക്ഷേപം. ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെയാണ് കാണികളില്‍ ഒരു വിഭാഗം അധിക്ഷേപിച്ചത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിഡ്‌നിയില്‍ ഒരാഴ്ച മുമ്പ് നടന്ന മൂന്നാം ടെസ്റ്റിനിടെ സിറാജ് വംശീയാധിക്ഷേപത്തിന് ഇരയായത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ വീണ്ടും കാണികളുടെ ഭാഗത്തു നിന്നും അദ്ദേഹത്തിനെതിരേ മോശം പെരുമാറ്റമുണ്ടായിരിക്കുകയാണ്.

1

ഗാബ ടെസ്റ്റിനിടെ കാണികളില്‍ ഒരു വിഭാഗം അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പുഴുവെന്നും മറ്റും ഇവര്‍ സിറാജിനെകളിയാക്കുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം. സിറാജിനെ മാത്രമല്ല ഗാബ ടെസ്റ്റില്‍ അരങ്ങേറിയ വാഷിങ്ടണ്‍ സുന്ദറിനും കാണികളില്‍ നിന്നും അധിക്ഷേപം നേരിടേണ്ടി വന്നതായി സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെയ്‌റ്റെന്ന ഒരു കാണിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. തനിക്കു പിറകിലിരുന്നവരാണ് സിറാജിനെയും സുന്ദറിനെയും മോശം പേരുകള്‍ വിളിച്ച് അധിക്ഷേപിച്ചതെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

നേരത്തേ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിനിടെയും ഇന്ത്യന്‍ താരങ്ങള്‍ക്കു അധിക്ഷേപം നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ പ്രതിഷേധമറിയിച്ചതോടെ കളി 10 മിനിറ്റി നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു. തുടര്‍ന്നു പോലിസെത്തി അധിക്ഷേപം നടത്തിയ കാണികളെ പിടികൂടുകയും സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അന്നു സിറാജിനെയായിരുന്നു കാണികള്‍ ലക്ഷ്യം വച്ചത്.

സിഡ്‌നി ടെസ്റ്റിലെ വംശീയാക്ഷേപത്തിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളെ പിന്തുണയും കാണികളെ വിമര്‍ശിച്ചും ഓസ്‌ട്രേലിയയുടെ ഇപ്പോഴത്തെയും മുമ്പത്തെയും താരങ്ങള്‍ രംഗത്തു വന്നിരുന്നു. വംശീയാധിക്ഷേപം മാത്രമല്ല ഒരു തരത്തിലുള്ള അധിക്ഷേപവും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ പ്രതികരിച്ചത്. ഈ തരത്തില്‍ കളിക്കാരെ അധിക്ഷേപിക്കുന്നത് തമാശയായാണ് കാണികള്‍ കരുതുന്നത്. എന്നാല്‍ വ്യത്യസ്ത രീതിയിലാണ് ഇതു ബാധിക്കുക. തന്നെ സംബന്ധിച്ച് ക്രിക്കറ്റെന്നത് എല്ലാവര്‍ക്കുമുള്ള കായിക ഇനമാണ്. അവിടെ മറ്റൊന്നിനും ഇടമില്ലെന്നും ലിയോണ്‍ പറഞ്ഞിരുന്നു.

Story first published: Friday, January 15, 2021, 16:52 [IST]
Other articles published on Jan 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+