വിരമിക്കല്‍ പ്രഖ്യാപിച്ചു, പക്ഷെ പിന്‍വലിച്ച് തിരിച്ചുവന്നു, അഞ്ച് സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളിതാ

കായിക മത്സരങ്ങള്‍ പൊതുവേ വൈകാരികമാണ്. ജയവും തോല്‍വിയും വൈകാരികമായിത്തന്നെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ കളത്തില്‍വെച്ച് പെട്ടെന്നെടുക്കുന്ന പല തീരുമാനങ്ങളും പിന്നീട് തെറ്റായിപ്പോയെന്ന് തോന്നി തിരുത്തേണ്ടി വന്നിട്ടുണ്ട്. ചില തോല്‍വികളുടെ പേരില്‍ പെട്ടെന്ന് വിരമിക്കല്‍ തീരുമാനം എടുത്ത താരങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ട്. എന്നാല്‍ തീരുമാനം തെറ്റായെന്ന് തോന്നി ഇവരില്‍ പലരും പെട്ടെന്ന് തന്നെ തീരുമാനം പിന്‍വലിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷം തീരുമാനം പിന്‍വലിച്ച് തിരിച്ചുവന്ന അഞ്ച് ക്രിക്കറ്റ് താരങ്ങളിതാ.

ഷാഹിദ് അഫ്രീദി
പാകിസ്താന്റെ സൂപ്പര്‍ ഓള്‍റൗണ്ടറും മുന്‍ നായകനുമാണ് ഷാഹിദ് അഫ്രീദി. അദ്ദേഹം ഒന്നിലധികം തവണ വിരമിക്കല്‍ പ്രഖ്യാപനം നടത്തി തിരിച്ചുവന്ന താരമാണ്. 2010ല്‍ ടെസ്റ്റ് മതിയാക്കിയ അദ്ദേഹം പിന്നീട് പരിമിത ഓവറിലേക്കാണ് മുഴുവന്‍ ശ്രദ്ധയും നല്‍കിയത്. 2011ലെ ഏകദിന ലോകകപ്പില്‍ പാകിസ്താനെ നയിച്ചത് അഫ്രീദിയായിരുന്നു. സെമി ഫൈനലില്‍ ഇന്ത്യയോട് തോറ്റ് ടീം പുറത്തായതിന് പിന്നാലെ അഫ്രീദി വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് തീരുമാനം പിന്‍വലിച്ച് തിരിച്ചുവന്നു. പിന്നീട് 2015ലാണ് അവസാന ഏകദിനം അദ്ദേഹം കളിച്ചത്. 2018ലാണ് അദ്ദേഹം അവസാന ടി20 പാക് ജഴ്‌സിയില്‍ കളിച്ചത്.

കെവിന്‍ പീറ്റേഴ്‌സന്‍
ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളുമാണ് കെവിന്‍ പീറ്റേഴ്‌സന്‍. മൂന്ന് ഫോര്‍മാറ്റിലും തന്റേതായ അടയാളപ്പെടുത്തല്‍ നടത്തിയ പീറ്റേഴ്‌സന്‍ 2011ലാണ് പരിമിത ഓവറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി പല തവണ കൊമ്പുകോര്‍ത്ത താരമാണ് അദ്ദേഹം. ഇതിനെത്തുടര്‍ന്നാണ് 2011ല്‍ അദ്ദേഹം വിരമിക്കല്‍ തീരുമാനമെടുത്തതും. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി തിരിച്ചുവന്ന അദ്ദേഹം 2013 വരെ പരിമിത ഓവറില്‍ കളിച്ചു. ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളില്ലായിരുന്നെങ്കില്‍ വലിയ കരിയര്‍ തന്നെ പീറ്റേഴ്‌സന് സ്വന്തമാക്കാനാവുമായിരുന്നു. നിലവില്‍ അവതാരകനും കമന്റേറ്ററുമാണ് അദ്ദേഹം.

ഇമ്രാന്‍ ഖാന്‍
മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമാണ് ഇമ്രാന്‍ ഖാന്‍. 1987ലെ ലോകകപ്പിന് ശേഷം ഇമ്രാന്‍ ഖാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ അന്നത്തെ പാകിസ്താന്‍ പ്രസിഡന്റായിരുന്ന സിയാ ഉല്‍ ഹഖ് അന്ന് ഇമ്രാനോട് വിരമിക്കല്‍ പിന്‍വലിക്കണമെന്ന് ആവിശ്യപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തുകയും ചെയ്തു. 1992ല്‍ 39ാം വയസിലാണ് ഇമ്രാന്‍ തിരിച്ചെത്തിയത്. 1992ലെ ലോകകപ്പില്‍ പാകിസ്താനെ കിരീടം ചൂടിക്കാന്‍ ഇമ്രാന്‍ ഖാന് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

കാള്‍ ഹൂപ്പര്‍
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം കാള്‍ ഹൂപ്പറും വിരമിക്കല്‍ പ്രഖ്യാപിച്ച് തിരിച്ചെത്തിയ താരമാണ്. 5000 റണ്‍സും 100 വിക്കറ്റും 100 ക്യാച്ചും ആദ്യമായി നേടുന്ന താരമെന്ന റെക്കോഡിനുടമയാണ് ഹൂപ്പര്‍. തിളങ്ങി നിന്ന സമയത്ത് അദ്ദേഹം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് തീരുമാനം പിന്‍വലിച്ച് 2001ല്‍ തിരിച്ചെത്തിയ അദ്ദേഹം 2003ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിലുണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് നിരാശപ്പെടുത്തിയതോടെ ഹൂപ്പര്‍ക്കും സ്ഥാനം നഷ്ടമായി.

ജാവേദ് മിയാന്‍ദാദ്
പാകിസ്താന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ജാവേദ് മിയാന്‍ദാദ്. മുന്‍ പാകിസ്താന്‍ നായകനായ മിയാന്‍ദാദ് ആറ് ലോകകപ്പ് കളിച്ച താരങ്ങളിലൊരാളാണ്. ഒരിക്കല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് മിയാന്‍ദാദ് പാകിസ്താന്‍ ടീമില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് പാക് പ്രധാനമന്ത്രിയായിരുന്നു ബേനസീര്‍ ബൂട്ടോയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മിയാന്‍ദാദ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. 1993ല്‍ ടെസ്റ്റ് മതിയാക്കിയ അദ്ദേഹം 1996ലാണ് അവസാന ഏകദിനം കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications