Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്കെതിരേ പാക് പടയുടെ തോല്‍വി... താന്‍ ആര്‍ക്കൊപ്പം? അഫ്രീഡി പറയുന്നു

കറാച്ചി: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ ദയനീയ പരാജയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാക് ഇതിഹാസം ഷാഹിദ് അഫ്രീഡി. തീപാറുമെന്ന് കരുതപ്പെട്ടിരുന്ന ചിരവൈരികള്‍ തന്നിലുള്ള പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ നാണം കെടുത്തുകയായിരുന്നു.

പത്ത് വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയത്തോടെയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഫൈനലിലേക്കു കുതിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ഫൈനല്‍ പ്രവേശനം കൂടിയാണിത്. സെമിയില്‍ ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ മുന്‍ ജേതാക്കളായ പാകിസ്താന് മറുപടിയില്ലായിരുന്നു.

ഇരുടീമുകളെയും പ്രശംസിച്ചു

ഇരുടീമുകളെയും പ്രശംസിച്ചു

ഇന്ത്യയെയും പാകിസ്താനെയും തന്റെ ട്വിറ്റര്‍ പേജിലൂടെ അഫ്രീഡി പ്രശംസിച്ചു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനു അഭിനന്ദനങ്ങള്‍. ഇന്ത്യയിലെ ക്രിക്കറ്റ് സംവിധാനം വ്യത്യസ്ത കാറ്റഗറികളില്‍ മികച്ച കളിക്കാരെയാണ് വാര്‍ത്തെടുക്കുന്നത്. പാക് യുവതാരങ്ങളോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. വലിയൊരു പാഠം തന്നെയാണ് സെമിയില്‍ ടീം പഠിച്ചത്. ഹൈദര്‍, ഹുറെയ്‌റ, റൊഹൈല്‍, ഹാരിസ്, കാസിം എന്നിവരും ഫാസ്റ്റ് ബൗളര്‍മാരും മികച്ച കഴിവുള്ളവരാണെന്നും അഫ്രീഡി ട്വീറ്റ് ചെയ്തു.

പാകിസ്താനെ 172ന് എറിഞ്ഞിട്ടു

പാകിസ്താനെ 172ന് എറിഞ്ഞിട്ടു

സെമിയില്‍ ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 172 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. 43.1 ഓവറില്‍ പാകിസ്താന്റെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ റൊഹെയ്ല്‍ നസീര്‍ (62), ഓപ്പണര്‍ ഹൈദര്‍ അലി (56) എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താനെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഇന്ത്യക്കു വേണ്ടി സുഷാന്ത് മിശ്ര മൂന്നു വിക്കറ്റുകള്‍ കൊയ്തപ്പോള്‍ കാര്‍ത്തിക് ത്യാഗിക്കും രവി ബിഷ്‌നോയിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

അനായാസം ഇന്ത്യ

അനായാസം ഇന്ത്യ

പാകിസ്താന്‍ നല്‍കിയ 173 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യക്കു ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. ടൂര്‍ണമെന്റിന്റെ കണ്ടെത്തലായി മാറിയ യശസ്വി ജയ്‌സ്വാള്‍ (105*) അപരാജിത സെഞ്ച്വറിയുമായി നയിച്ചപ്പോള്‍ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി.
113 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 59 റണ്‍സുമായി ദിവ്യാന്‍ഷ് സക്‌സേന മികച്ച പിന്തുണ നല്‍കി. ജയ്‌സ്വാളാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, February 5, 2020, 12:20 [IST]
Other articles published on Feb 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+