Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് പട 'ഗുദാഹവ', ടി20 പരമ്പര നേടി അഫ്ഗാന്‍! ട്രോളുമായി ഇന്ത്യന്‍ ആരാധകര്‍

ഷാര്‍ജ: ടി20 ഫോര്‍മാറ്റിലെ വമ്പന്മാരായാ പാകിസ്താനെതിരേ പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഷാര്‍ജയില്‍ നടക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ചാണ് അഫ്ഗാന്‍ പരമ്പര ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാനോട് പകരംവീട്ടാനിറങ്ങിയ പാകിസ്താനെ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. ഒരു പന്ത് ബാക്കിനിര്‍ത്തിയാണ് അഫ്ഗാനിസ്ഥാന്‍ ജയം നേടിയെടുത്തത്.

1

പ്രമുഖരായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹിന്‍ ഷാ അഫ്രീദി എന്നിവരൊന്നും ഇല്ലാതെ ഇറങ്ങിയ പാകിസ്താനെ ഷദാബ് ഖാനാണ് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു. റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും (44) ഇബ്രാഹിം സദ്രാന്റെയും (38) പ്രകടനമാണ് അഫ്ഗാന് കരുത്തായത്. നജീബുല്ല സദ്രാനും (23) മുഹമ്മദ് നബിയും (14) പുറത്താവാതെ നിന്നു.

അഫ്ഗാനിസ്ഥാനോട് തോറ്റതിന് പിന്നാലെ പാകിസ്താന്‍ ടീമിനെതിരേ വ്യാപക ട്രോളുകളാണുയരുന്നത്. വിരാട് കോലി അഫ്ഗാനിസ്ഥാനോട് ടി20 സെഞ്ച്വറി നേടിയപ്പോള്‍ പരിഹസിച്ച പാക് ടീം ഇപ്പോള്‍ പരമ്പര നേടാനാവാതെ അഫ്ഗാനോട് നാണംകെട്ടിരിക്കുകയാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ട്രോളുന്നത്. അഫ്ഗാനിസ്ഥാനോടേറ്റ നാണംകെട്ട തോല്‍വിയെ എന്ത് പറഞ്ഞാണ് പാക് ആരാധകര്‍ ന്യായീകരിക്കാന്‍ പോകുന്നതെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പരിഹാസം.

നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റു, സിംബാബാ വെയോട് തോറ്റു, ശ്രീലങ്കയോട് ഏഷ്യാ കപ്പ് ഫൈനലില്‍ തോറ്റു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനോട് ടി20 പരമ്പരയും തോറ്റിരിക്കുന്നു. പാകിസ്താന് കഷ്ടകാല സമയമാണെന്നാണ് പാക് ആരാധകര്‍ തന്നെ പ്രതികരിക്കുന്നത്. തിരിച്ചുവരുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെക്കുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ വരില്ലെന്ന് പറഞ്ഞ പാക് ടീമിനോടുള്ള കലിപ്പ് ഇന്ത്യന്‍ ആരാധകര്‍ ട്രോളുകളിലൂടെ തീര്‍ക്കുകയാണെന്ന് പറയാം.

1

'പാക് ടീമിന് എന്തൊരു നാണക്കേടാണിത്. അഫ്ഗാനിസ്ഥാനോട് തുടര്‍ച്ചയായി രണ്ട് ടി20 തോറ്റ് പരമ്പര കൈവിട്ടിരിക്കുന്നു. ഇവരാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കിരീടം നേടാന്‍ പോകുന്നത് ' എന്നാണ് ഒരു ആരാധകന്‍ പരിഹസിച്ചത്. പാകിസ്താന്റെ എ ടീം ആയിരുന്നെങ്കില്‍ കാണാമായിരുന്നുവെന്ന് പറഞ്ഞ് ഇനി ന്യായീകരിച്ചുകൊള്ളൂവെന്നും ആരാധകര്‍ ട്രോളുന്നു. ഇത് ആദ്യമായാണ് അഫ്ഗാനിസ്ഥാനോട് പാകിസ്താന്‍ പരമ്പര തോല്‍ക്കുന്നത്.

ബി ടീമിനെ അയച്ച് അനായാസമായി അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പാകിസ്താന്‍. എന്നാല്‍ ശക്തമായ താരനിരയെ കളത്തിലിറക്കിയ അഫ്ഗാന്‍ പാകിസ്താന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് മുട്ടുകുത്തിക്കുകയായിരുന്നു. ഇതിനിടെ പാകിസ്താന്റെ അബ്ദുല്ല ഷഫീഖ് ഒരാളും ആഗ്രഹിക്കാത്ത നാണംകെട്ട റെക്കോഡിലും പേരുചേര്‍ത്തു. തുടര്‍ച്ചയായ നാല് ടി20കളില്‍ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന റെക്കോഡിലാണ് അബ്ദുല്ല പേര് ചേര്‍ത്തത്.

1

2020ല്‍ ന്യൂസീലന്‍ഡിനെതിരേ തുടര്‍ച്ചയായ രണ്ട് മത്സരത്തില്‍ ഡെക്കായ താരം പിന്നീട് തഴയപ്പെട്ടു. അഫ്ഗാന്‍ പരമ്പരയില്‍ അവസരം ലഭിച്ച താരം ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും ഡെക്കായിരിക്കുകയാണ്. ഇതോടെയാണ് നാണക്കേടില്‍ പേരുചേര്‍ക്കേണ്ടി വന്നത്. അഫ്ഗാനിസ്ഥാനോട് ജയിക്കാനാവാത്ത പാകിസ്താന്‍ ഇന്ത്യയെ ഇനിയെങ്കിലും വെല്ലുവിളിക്കരുതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. ഏഷ്യാ കപ്പിന് ഇത്തവണ പാകിസ്താനാണ് വേദി.

എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരം മറ്റൊരു വേദിയില്‍വെച്ച് നടത്താനുള്ള ആലോചനയിലാണ് പാകിസ്താന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നും ഇന്ത്യയില്‍ ലോകകപ്പ് നേടുകയെന്നത് വലിയ ലക്ഷ്യമാണെന്നും കഴിഞ്ഞ ദിവസം പാക് നായകന്‍ ബാബര്‍ അസം പറഞ്ഞിരുന്നു. അഫ്ഗാനോട് തോറ്റതിന് പിന്നാലെ ബാബറിനെതിരേയും പരിഹാസം ഉയരുകയാണ്.

Story first published: Monday, March 27, 2023, 11:22 [IST]
Other articles published on Mar 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+