ലോകകപ്പ്: വിന്‍ഡീസിനും അഫ്ഗാനും അഭിമാനപ്പോരാട്ടം, അഫ്ഗാന് ജയിക്കണം ഒന്നെങ്കിലും...
ലീഡ്‌സ്: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്നത് അഭിമാനപ്പോരാട്ടം. പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്താനും ജയത്തോടെ തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പാഡണിയുന്നത്. രണ്ടാം ജയമാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നതെങ്കില്‍ കളിച്ച എട്ടിലും തോറ്റ അഫ്ഗാന്‍ സ്വപ്‌നം കാണുന്നത് ഇംഗ്ലീഷ് മണ്ണില്‍ കന്നി വിജയമാണ്.
ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ഇതിനകം ടൂര്‍ണമെന്റില്‍ നിനന്നും പുറത്തായതിനാല്‍ ഇരുടീമുകളും ഇതുവരെ അവസരം ലഭിക്കാതിരുന്ന താരങ്ങളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

നിരാശപ്പെടുത്തി വിന്‍ഡീസ്
ലോകകപ്പിനു മുമ്പ് വലിയ പ്രതീക്ഷകള്‍ നല്‍കിയ ടീമായിരുന്നു വിന്‍ഡീസ്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവുമെന്ന് വരെ അവര്‍ പ്രവചിക്കപ്പെട്ടിരുന്നു. വമ്പനടിക്കാരും മികച്ച ബൗളര്‍മാരുമുള്‍പ്പെട്ട വിന്‍ഡീസ് പക്ഷെ വലിയ ദുരന്തമായി മാറുകയായിരുന്നു.
പാകിസ്താനെതിരായ ആദ്യ കളിയില്‍ ഗംഭീര വിജയത്തോടെ തുടങ്ങിയ വിന്‍ഡീസ് പിന്നീടുള്ള മല്‍സരങ്ങളിലെല്ലാം ആരാധകരെ നിരാശരാക്കി.

വമ്പന്‍മാരെ വിറപ്പിച്ച അഫ്ഗാന്‍
ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും വിജയിക്കാനായിട്ടില്ലെങ്കിലും അഫ്ഗാന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നുവെന്നു പറയാന്‍ കഴിയില്ല. ചില മല്‍സരങ്ങളില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയെങ്കിലും മറ്റു ചിലതില്‍ എതിരാളികളെ വിറപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവരെല്ലാം അഫ്ഗാനെതിരേ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവരുള്‍പ്പെടുന്ന ശക്തമായ ബൗളിങ് നിരയാണ് അഫ്ഗാന്റെ കരുത്ത്.

ടീമുകള്‍ ഇങ്ങനെ
വെസ്റ്റ് ഇന്‍ഡീസ്: ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്‍, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്, കെമര്‍ റോച്ച്, ആഷ്‌ലി നഴ്‌സ്, നിക്കോസ് പുരാന്‍, സുനില്‍ ആംബ്രിസ്, എവിന്‍ ലൂയിസ്, ഷാനോണ്‍ ഗബ്രിയേല്‍, ഡാരന്‍ ബ്രാവോ, ഫാബിയന്‍ അലെന്‍.
അഫ്ഗാനിസ്താന്‍- ഗുല്‍ബദിന്‍ നൈബ് (ക്യാപ്റ്റന്‍), സയ്ദജ് അഹമ്മദ് ഷിര്‍സാദ്, ഹസ്‌റത്തുള്ള സസായ്, അസ്ഗര്‍ അഫ്ഗാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍, ദൗലത്ത് സദ്രാന്‍, നജീബുള്ള സദ്രാന്‍, ഹഷ്മത്തുള്ള ഷാഹിദി, സമിയുള്ള ഷെന്‍വാരി, റഹ്മത്ത് ഷാ, നൂര്‍ അലി സദ്രാന്‍, ഇക്രാം അലികില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications