Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: അട്ടിമറിയോടെ തുടക്കം... ദക്ഷിണാഫ്രിക്കയ്ക്കു അഫ്ഗാന്‍ ഷോക്ക്

കിംബെര്‍ലി: ഐസിസിയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനു അട്ടിമറിയോടെ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ അഫ്ഗാനിസ്താന്‍ ഞെട്ടിച്ചു. ഗ്രൂപ്പ് ഡിയില്‍ നടന്ന ഏകപക്ഷീയമായ കളിയില്‍ ഏഴു വിക്കറ്റിന് അഫ്ഗാന്‍ ദക്ഷിണാഫ്രിക്കയെ വാരിക്കളയുകയായിരുന്നു. ബൗളിങ് കരുത്തിലാണ് അഫ്ഗാന്‍ വമ്പന്‍ ജയം കൊയ്തത്.

afgan

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ അഫ്ഗാന്‍ ഉജ്ജ്വല ബൗളിങിലൂടെ വരിഞ്ഞുകെട്ടി. വെറും 29.1 ഓവറുകളുടെ ആയുസ്സ് മാത്രമേ ആതിഥേയര്‍ക്കുണ്ടായുള്ളൂ. 129 റണ്‍സിന് ദക്ഷിണാഫ്രിക്കയെ അഫ്ഗാന്‍ എറിഞ്ഞിട്ടു. ആതിഥേയ നിരയില്‍ രണ്ടക്കം കടന്നത് മൂന്നു പേര്‍ മാത്രം. ക്യാപ്റ്റന്‍ ബ്രൈസ് പാര്‍സണ്‍സ് (40), വാലറ്റത്ത് ജെറാള്‍ഡ് കോട്‌സെ (38), ല്യൂക്ക് ബ്യുഫോര്‍ട്ട് (25) എന്നിവരുടെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക ഇതിനേക്കാള്‍ വലിയ നാണക്കേട് ഏറ്റുവാങ്ങുകയായിരുന്നു.

ലെഗ് സ്പിന്നര്‍ ഷഫീഖുള്ള ഗഫാരിയുടെ മാസ്മരിക ബൗളിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്. 9.1 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 15 റണ്‍സ് മാത്രം വഴങ്ങിയ താരം ആറു വിക്കറ്റുകളാണ് കൊയ്തത്. ദക്ഷിണാഫ്രിക്ക രണ്ടിന് 59 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറില്‍ നില്‍ക്കെ കളിയുടെ 12ാം ഓവറിലാണ് ഗഫാരി ബൗള്‍ ചെയ്യാനെത്തിയത്. പിന്നീട് ഗഫാരിയുടെ വണ്‍മാന്‍ ഷോയായിരുന്നു കണ്ടത്.

130 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന്‍ 25 ഓവറില്‍ മൂന്നു വിക്കറ്റിന് വിജയം കൈക്കലാക്കി. ഇമ്രാന്‍ മിര്‍ (57), ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ (52) എന്നിവരുടെ ഫിഫ്റ്റികളാണ് അഫ്ഗാന്റെ ജയം അനായാസമാക്കിയത്. ഗഫാരിയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Friday, January 17, 2020, 18:40 [IST]
Other articles published on Jan 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+