Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏതു ഷോട്ടും കളിക്കും, ബൗള്‍ ചെയ്യുക കടുപ്പമെന്ന് റാഷിദ്- കോലിയും, രോഹിത്തും അല്ല, അത് പന്ത്!!

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. അസാധാരണമായ ബാറ്റിങ് മികവുള്ള താരമെന്നാണ് പന്തിനെ റാഷിദ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുകയെന്നത് വളരെ കടുപ്പമാണെന്നും റാഷിദ് പറയുന്നു. ഇതിഹാസ താരം എംഎസ് ധോണിയുടെ പിന്‍ഗാമിയായി വളരെ പ്രതീക്ഷയോടെ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് പന്ത്.

എന്നാല്‍ വിക്കറ്റ് കീപ്പിങിലെ ചില പിഴവുകളും ബാറ്റിങില്‍ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും പന്തിന് ഇപ്പോള്‍ ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടുത്തിക്കഴിഞ്ഞു. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ടീമില്‍ സ്ഥാനമുറപ്പില്ലാത്ത താരമാണ് പന്ത്. ടി20യില്‍ കെഎ്ല്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇന്ത്യ ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ ടെസ്റ്റില്‍ പരിചയസമ്പന്നനായ വൃധിമാന്‍ സാഹയ്ക്കാണ് പ്രഥമ പരിഗണന. ഇതിനിടെയാണ് പന്തിന്റെ കഴിവിനെ പ്രശംസിച്ച് റാഷിദ് രംഗത്തു വന്നിരിക്കുന്നത്.

pant

പന്തിനെതിരേ ബൗള്‍ ചെയ്യുകയെന്നത് വളരെ കടുപ്പമാണെന്നും എല്ലാ തരത്തിലുള്ള ഷോട്ടുകളും അദ്ദേഹത്തിന്റെ പക്കലുണ്ടെന്നും റാഷിദ് അഭിപ്രായപ്പെട്ടു. അണ്ടര്‍ 19 തലത്തില്‍ കളിച്ചിരുന്നപ്പോള്‍ അഫ്ഗാന്‍ ബൗളര്‍മാരെ വളരെയധികം ആശയക്കുഴപ്പത്തിലാക്കായ ബാറ്റ്‌സ്മാന്‍ കൂടിയാണ് പന്തെന്നും സ്പിന്നര്‍ ചൂണ്ടിക്കാട്ടി.

2016ല്‍ ബംഗ്ലാദേശ് വേദിയായ അണ്ടര്‍ 19 ലോകകപ്പിനു മുന്നോടിയായി 2015ല്‍ കൊല്‍ക്കത്തയില്‍ നടന്ന അണ്ടര്‍ 19 മല്‍സരത്തില്‍ പന്തിനെതിരേ ബൗള്‍ ചെയ്തത് റാഷിദിന് ഇപ്പോഴും മറക്കാന്‍ കഴിയില്ല. അന്നു തുടര്‍ച്ചയായി മൂന്നു ബോളുകളില്‍ പന്ത് സിക്‌സര്‍ പായിച്ചിരുന്നു. നാലാമത്തെ ബോളില്‍ ഷോട്ട് പിഴച്ചെങ്കിലും ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഞങ്ങള്‍ ക്യാച്ച് നഷ്ടപ്പെടുത്തി. പന്തിനെതിരേ ഞങ്ങളുടെ ബൗളര്‍മാര്‍ നിസ്സഹായരായിരുന്നു. പന്തിനെ ഔട്ടാക്കാന്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ബൗളര്‍ തലയില്‍ കൈവച്ച് പറഞ്ഞത് ഓര്‍മയിലുണ്ടെന്നു ഇന്‍സ്റ്റഗ്രാം ലൈവില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലുമായി സംസാരിക്കവെ റാഷിദ് വിശദമാക്കി.

rashid

ഏതു ഷോട്ടുകളും കളിക്കാനുള്ള മിടുക്ക് പന്തിനുണ്ട്. താന്‍ ബൗള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. കൊല്‍ക്കത്തയില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്ട്ര പരമ്പരയില്‍ പന്തിനെതിരേ ബൗള്‍ ചെയ്തത് ഇപ്പോഴും ഓര്‍മയുണ്ടെന്നും അഫ്ഗാന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കൊപ്പം കഴിവ് തെളിയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ കഴിയാതിരുന്നതാണ് ഇപ്പോള്‍ പന്തിന്റെ കരിയറിനു തന്നെ ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈക്കു ശേഷം ധോണി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. അന്നു മുതല്‍ പന്തിന് നിരവധി അവസരങ്ങള്‍ ഇന്ത്യ നല്‍കിയിരുന്നു. പക്ഷെ ഇപ്പോഴും തന്റെ സ്ഥാനം ഭദ്രമാക്കാന്‍ താരത്തിനു കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

Story first published: Wednesday, June 10, 2020, 14:50 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+