92 മുതല്‍ ഒപ്പം, സച്ചിന് അഭിമാനിക്കാന്‍ ഇനി ആ റെക്കോര്‍ഡില്ല!! തകര്‍ത്തത് അഫ്ഗാന്‍ താരം
ബെര്‍മിങ്ഹാം: ഈ ലോകകപ്പില്‍ ഒരു വിജയം പോലും തങ്ങളുടെ പേരില്‍ കുറിക്കാന്‍ കഴിയാതെ തല കുനിച്ച് മടങ്ങേണ്ടി വന്നവരാണ് അഫ്ഗാനിസ്താന്‍. കളിച്ച ഒമ്പത് മല്‍സരങ്ങളിലും എതിരാളികളുടെ കരുത്തിനു മുന്നില്‍ ലോക ക്രിക്കറ്റിലെ കുഞ്ഞന്‍ ടീം മുട്ടുമടക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ അഭിമാനിക്കാവുന്ന ഒരു നേട്ടം കുറിച്ചാണ് അഫ്ഗാന്‍ വിടവാങ്ങിയത്.
അഫ്ഗാന്‍ ടീമിലെ പുതിയ താരോദയമായ യുവ വിക്കറ്റ് കീപ്പര്‍ ഇക്രാം അലി ഖില്ലാണ് ലോക റെക്കോര്‍ഡ് തിരുത്തി ചരിത്രത്തിന്റെ ഭാഗമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ വ്യാഴാഴ്ച പരാജയപ്പെട്ട മല്‍സരത്തിലായിരുന്നു താരത്തിന്റെ അഭിമാനനേട്ടം.

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ന്നു
ലോകകപ്പില്‍ 80ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഇക്രാം തന്റെ പേരിലേക്കു മാറ്റിയത്. ഇത്രയും വര്‍ഷങ്ങള്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വകാര്യ അഹങ്കാരമായി തന്റെ കൈവശം വച്ചിരുന്ന റെക്കോര്‍ഡ് താരം പിടിച്ചുവാങ്ങുകയായിരുന്നു. 18 വയസ്സും 278 ദിവസവുമാണ് ഇക്രാമിന്റെ പ്രായം. വിന്‍ഡീസിനെതിരേ 86 റണ്‍സാണ് താരം നേടിയത്.
1992ലെ ലോകകപ്പില്‍ 18 വയസ്സും 318 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്‍ ലോക റെക്കോര്‍ഡ് കുറിച്ചത്. അന്നു സിംബാബ്‌വെയ്‌ക്കെതിരേ 81 റണ്‍സായിരുന്നു സച്ചിന്‍ നേടിയത്.

പകരക്കാരനായി ടീമിലെത്തി
ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നേരത്തേ ഇക്രാം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ് പരിക്കു കാരണം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വച്ച് നാട്ടിലേക്ക് മടങ്ങിയത് ഇക്രാമിന് അവസരമൊരുക്കുകയായിരുന്നു.
കന്നി ലോകകപ്പില്‍ തന്നെ ലോക റെക്കോര്‍ഡ് കുറിച്ചാണ് താരം മടങ്ങുന്നത്. ശ്രീലങ്കയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാരയാണ് തന്റെ ആരാധനാപാത്രമെന്ന് ഇക്രാം പറയുന്നു. സങ്കക്കാരയെയാണ് കളിക്കലത്തില്‍ താന്‍ പിന്തുടരാന്‍ ശ്രമിക്കുന്നതെന്നും 18 കാരന്‍ വ്യക്തമാക്കി.

അതിയായ സന്തോഷം
സച്ചിനെപ്പോലൊരു ഇതിഹാസം സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇക്രാം വ്യക്തമാക്കി. ഈ സന്തോഷം വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു.
അഫ്ഗാനു വേണ്ടി ഇക്രാം ഇതുവരെ ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 24.67 ശരാശരിയില്‍ 148 റണ്‍സാണ് താരം നേടിയത്. ലോക റെക്കോര്‍ഡ് കുറിക്കാന്‍ സഹായിച്ച 86 റണ്‍സ് തന്നെയാണ് ഇക്രാമിന്റെ കരിയറിലെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications