പ്രാര്‍ഥനകള്‍ വിഫലം, ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി അഫ്ഗാന്‍ താരം മരണത്തിനു കീഴടങ്ങി
കാബൂള്‍: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രാര്‍ഥനകള്‍ വിഫലമാക്കിക്കൊണ്ട് അഫ്ഗാനിസ്താന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ നജീബ് തരാകായ് മരണത്തിനു കീഴടങ്ങി. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോമയിലായിരുന്ന അദ്ദേഹത്തെ രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജീവിതത്തിലേക്കു തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞില്ല.

വെള്ളിയാഴ്ചയായിരുന്നു 29 കാരനായ നജീബിനു അപകടം സംഭവിച്ചത്. കടയില്‍ നിന്നും സാധനം വാങ്ങിയ ശേഷം റോഡ് ക്രോസ് ചെയ്യവെ താരത്തകാറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ താരം ആശുപത്രിയിലെത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്നു നജീബിനെ ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല.
അഗ്രസീവ് ഓപ്പണിങ് ബാറ്റ്‌സ്മാനും അതോടൊപ്പം നല്ല വ്യക്തിത്വത്തിനു ഉടമയുമായിരുന്ന നജീബ് തരാകായിക്കു അപകടത്തില്‍ ജീവന്‍ നഷ്ടമായത് ഞങ്ങളെയെല്ലാം സ്തബ്ധരാക്കിയെന്നും അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും രാജ്യത്തെ ക്രിക്കറ്റ് ആരാധകരും അതീവ ദുഖിതരാണെന്നും അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററില്‍ കുറിച്ചു.
2014ല്‍ സിംബാബ്‌വെ എ ടീമിനെതിരേയാണ് തരാകായ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിനു 24 മല്‍സരങ്ങളില്‍ നിന്നും 47.2 എന്ന മികച്ച ബാറ്റിങ് ശരാശരിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിയില്‍ തരാകായ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറായ 200 റണ്‍സ് നേടിയിരുന്നു. അഫ്ഗാന്‍ ദേശീയ ടീമിനു വേണ്ടി 12 ടി20കളും ഒരു ഏകദിനവും താരം കളിച്ചിട്ടുണ്ട്. 2017ല്‍ നോയ്ഡയില്‍ നടന്ന ടി20യില്‍ അയര്‍ലാന്‍ഡിനെതിരേ നേടിയ 90 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications