For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്ഗാന്‍ പടയൊരുക്കം തുടങ്ങി, അട്ടിമറിയോടെ അരങ്ങറോന്‍ റാഷിദും സംഘവും... ഇന്ത്യ വീഴുമോ?

ഇന്ത്യ-അഫ്ഗാന്‍ ടെസ്റ്റിന് വ്യാഴാഴ്ച തുടക്കം

അഫ്ഗാന്‍ ടീം ബെംഗളൂരുവിലെത്തി | Oneindia Malayalam

ബെംഗളൂരു: ചുരുങ്ങിയ സമയത്തിനുള്ളില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ടീമായി മാറിയ അഫ്ഗാനിസ്താന്‍ ടെസ്റ്റിലും തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ തയ്യാറടുക്കുന്നു. ഇന്ത്യക്കെതിരേ ജൂണ്‍ 14ന് ആരംഭിക്കുന്ന ടെസ്റ്റ് മല്‍സരത്തില്‍ കളിക്കുന്നതിനായി അഫ്ഗാന്‍ ടീം ബെംഗളൂരുവിലെത്തി.

കഴിഞ്ഞ വര്‍ഷം ടെസ്റ്റ് അംഗത്വം ലഭിച്ച അഫ്ഗാന്റെ കന്നി ടെസ്റ്റ് കൂടിയാണ് ഇന്ത്യക്കെതിരേയുള്ളത്. ലോക ഒന്നാംനമ്പര്‍ ടീമായ ഇന്ത്യയെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അഫ്ഗാന്‍ ്ടീം. ഇന്ത്യയും അഫ്ഗാനും തമ്മില്‍ ഒരു ടെസ്റ്റില്‍ മാത്രമേ ഏറ്റുമുട്ടുന്നുള്ളൂ.

ആത്മവിശ്വാസത്തോടെ അഫ്ഗാന്‍

ആത്മവിശ്വാസത്തോടെ അഫ്ഗാന്‍

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യക്കെതിരായ കന്നി ടെസ്റ്റിന് അഫ്ഗാന്‍ തയ്യാറെടുക്കുന്നത് ഡെറാഡൂണില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിടാനായത് അഫ്ഗാന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ട്വന്റി20 പരമ്പര അഫ്ഗാന്‍ തൂത്തുവാരുകയായിരുന്നു.
ഇന്ത്യയില്‍ നേടിയ ഈ വിജയം ടെസ്റ്റ് മല്‍സരത്തിലും തങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലണ് അഫ്ഗാന്‍. അസ്ഗാര്‍ സ്റ്റാനിക്‌സായിയുടെ കീഴില്‍ ബെംഗളൂരുവില്‍ വിമാനമിറങ്ങിയ അഫ്ഗാന്‍ ടീമിന് ഊഷ്മള സ്വീകരമാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ടെസ്റ്റ് അംഗത്വം

കഴിഞ്ഞ വര്‍ഷം ടെസ്റ്റ് അംഗത്വം

കഴിഞ്ഞ വര്‍ഷമാണ് അയര്‍ലന്‍ഡിനൊപ്പം അഫ്ഗാനും ഐസിസി ടെസ്റ്റ് അംഗത്വം നല്‍കിയത്. കഴിഞ്ഞ മാസം പാകിസ്താനെതിരായ മല്‍സരത്തിലൂടെ അയര്‍ലന്‍ഡ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പാകിസ്താനെ വിറപ്പിക്കുന്ന പ്രകടനമാണ് പാകിസ്‌കാനെതിരേ ഐറിഷ് ടീം കാഴ്ചവച്ചത്.
അയര്‍ലന്‍ഡില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്ത്യക്കെതിരേ അഫ്ഗാനും കച്ചമുറുക്കുന്നത്.

 അതിജീവിക്കുമോ അഫ്ഗാന്‍?

അതിജീവിക്കുമോ അഫ്ഗാന്‍?

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വളരെ വ്യത്യസ്തമാണ് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ്. ഈ വെല്ലുവിളി അതിജീവിക്കാനായെങ്കില്‍ മാത്രമേ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ അഫ്ഗാന് പിടിച്ചുനില്‍ക്കാനാവുകയുള്ളൂ.
അഫ്ഗാന്റെ അനുഭവസമ്പത്തില്ലായ്മ തന്നെയാണ് ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ അഫ്ഗാനെ നിസാരരായി കണ്ടാല്‍ വലിയ തിരിച്ചടി തന്നെ ഇന്ത്യക്കു നേരിട്ടേക്കും.

സ്പിന്നര്‍മാര്‍ നിര്‍ണായകം

സ്പിന്നര്‍മാര്‍ നിര്‍ണായകം

സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പിച്ചില്‍ ഇരുടീമിലെയും സ്പിന്നര്‍മാരുടെ പ്രകടനം ഏറെ നിര്‍ണായകമായിരിക്കും. ശക്തമായ സ്പിന്‍ ബൗളിങ് നിരയാണ് ഇന്ത്യയുടേത്.
മറുഭാഗത്ത് അഫ്ഗാനും മോശക്കാരല്ല. ട്വന്റി20 ലോക റാങ്കിങിലെ നമ്പര്‍ ബൗളറായ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് അഫ്ഗാന്റെ തുറുപ്പുചീട്ട്. അഫ്ഗാന്റെ വിധി നിര്‍ണയിക്കുക റാഷിദ് തന്നെയാവും. 17 കാരനായ സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ് അഫ്ഗാന്റെ മറ്റൊരു സ്റ്റാര്‍ സ്പിന്നര്‍.

ഇന്ത്യന്‍ ബൗളര്‍മാരേക്കാള്‍ മികച്ചവരെന്ന് സ്റ്റാനിക്‌സായ്

ഇന്ത്യന്‍ ബൗളര്‍മാരേക്കാള്‍ മികച്ചവരെന്ന് സ്റ്റാനിക്‌സായ്

അഫ്ഗാന്റെ സ്പിന്‍ ജോടികളായ റാഷിദും മുജീബും ഇന്ത്യന്‍ സ്പിന്നര്‍മാരേക്കാള്‍ കേമന്‍മാരാണെന്ന് അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും മികച്ച രണ്ടു സ്പിന്നര്‍മാരാണ് റാഷിദും മുജീബും. കൂടാതെ മുഹമ്മദ് നബി, റഹ്മത്ത് ഷാ, സഹീര്‍ ഖാന്‍ എന്നിവരും മികച്ച ബൗളര്‍മാരാണ്. ഇവര്‍ക്കെല്ലാം ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാനിക്‌സായ് വിശദമാക്കി.

Story first published: Monday, June 11, 2018, 15:14 [IST]
Other articles published on Jun 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+