റാഷിദ് നയിച്ചു... അയര്‍ലാന്‍ഡിനെ എറിഞ്ഞൊതുക്കി അഫ്ഗാന്‍, മിന്നും ജയത്തോടെ പരമ്പര
ബെല്‍ഫാസ്റ്റ്: സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ അയര്‍ലാന്‍ഡിനെ അവരുടെ നാട്ടില്‍ കെട്ടുകെട്ടിച്ച് അഫ്ഗാനിസ്താന്‍ ഏകദിന പരമ്പര പോക്കറ്റിലാക്കി. നിര്‍ണായക മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്.
ആദ്യ കളിയില്‍ അഫ്ഗാന്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ രണ്ടാമത്തെ കളിയില്‍ ഉജ്ജ്വല ജയവുമായി അയര്‍ലാന്‍ഡ് തിരിച്ചടിക്കുകയായിരുന്നു. എന്നാല്‍ ഫൈനലിനു തുല്യമായ മൂന്നാം ഏകദിനത്തില്‍ അഫ്ഗാന് മുന്നില്‍ ഐറിഷ് പട നിഷ്പ്രഭരായി.

അയര്‍ലാന്‍ഡ് 124ന് പുറത്ത്
അഫ്ഗാന്റെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തിനു മുന്നില്‍ 50 ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും അയര്‍ലാന്‍ഡിനായില്ല. 36.1 ഓവറില്‍ വെറും 124 റണ്‍സിന് ആതിഥേയര്‍ കൂടാരത്തില്‍ തിരിച്ചെത്തി. ഗാരി വില്‍സണ്‍ (23) മാത്രമാണ് ഐറിഷ് നിരയില്‍ 20 റണ്‍സ് തികച്ച ഏക താരം.
ഇന്ത്യന്‍ വംശജനായ സിമി സിങും ആന്‍ഡി ബാല്‍ബിര്‍നിയും 17 റണ്‍സ് വീതമെടുത്ത് പുറത്താവുകയായിരുന്നു.

കറക്കി വീഴ്ത്തി റാഷിദ്
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നറെന്നു വിശേഷിപ്പിക്കപ്പെടുന്ന റാഷിദ് ഖാന്റെ മാസ്മരിക ബൗളിങാണ് അയര്‍ലാന്‍ഡിനെ തകര്‍ത്തത്. മൂന്നു വിക്കറ്റുകളുമായി റാഷിദാണ് അഫ്ഗാന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്.
രണ്ടു വിക്കറ്റ് വീതമെടുത്ത അഫ്താബ് ആലവും ഗുല്‍ബദിന്‍ നെയ്ബും മുഹമ്മദ് നബിയും റാഷിദിനു മികച്ച പിന്തുണ നല്‍കി. അസ്ഗറിന് ഒരു വിക്കറ്റ് ലഭിച്ചു.

അനായാസം അഫ്ഗാന്‍
125 റണ്‍സെന്ന വിജയലക്ഷ്യം അഫ്ഗാന് ഒരിക്കലും ഭീഷണിയുയര്‍ത്തിയില്ല. ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ഇഹ്‌സാനുള്ളയുടെ (57*) അപരാജിത ഇന്നിങ്‌സ് 23.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാനെ ലക്ഷ്യത്തിലെത്തിച്ചു. ജയം പൂര്‍ത്തിയാക്കുമ്പോള്‍ ഇഹ്‌സാനുള്ളയ്‌ക്കൊപ്പം 34 റണ്‍സോടെ ഹഷ്മത്തുള്ള ഷാഹിദിയായിരുന്നു ക്രീസില്‍. റഹ്മത്ത് ഷാ 33 റണ്‍സെടുത്ത് പുറത്തായി.
റാഷിദ് ഖാനാണ് പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം കൈക്കലാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications