വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യ സൂക്ഷിച്ചോ, ഇത് മുന്നറിയിപ്പ്!! ഇന്ത്യന്‍ മണ്ണില്‍ കടുവകളെ വേട്ടയാടി അഫ്ഗാന്‍

ആദ്യ ട്വന്റി20 മല്‍സരത്തില്‍ അഫ്ഗാന് 45 റണ്‍സിന്റെ ഗംഭീര വിജയം

ടീം ഇന്ത്യ സൂക്ഷിച്ചോ, ഇത് മുന്നറിയിപ്പ്!! | Oneindia Malayalam

ഡെറാഡൂണ്‍: ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കി അഫ്ഗാനിസ്താന്‍. ചരിത്രത്തിലെ തന്നെ ആദ്യ ടെസ്റ്റിനു തയ്യാറെടുക്കുന്ന അഫ്ഗാന്‍ അതിനുള്ള തയ്യാറെടുപ്പ് ജയത്തോടെ തന്നെ തുടങ്ങി. അട്ടിമറിവീരന്‍മാരായ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 45 റണ്‍സിന്റെ ആധികാരിക വിജയമാണ് അഫ്ഗാന്‍ ആഘോഷിച്ചത്.

ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറും സ്പിന്‍ സെന്‍സേഷനുമായ റാഷിദ് ഖാനാണ് ഒരിക്കല്‍ക്കൂടി അഫ്ഗാന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും 19 കാരന്‍ തന്നെയാണ്.

മികച്ച സ്‌കോര്‍

മികച്ച സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട അഫ്ഗാന് ജയിക്കാവുന്ന സ്‌കോര്‍ തന്നെ പടുത്തുയര്‍ത്താന്‍ സാധിച്ചു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. ഒരാള്‍ പോലും അര്‍ധസെഞ്ച്വറി നേടിയില്ലെങ്കിലും മുന്‍നിരയും മധ്യനിരയും മികച്ച സംഭാവനകള്‍ നല്‍കി.

ഷഹസാദ് ടോപ്‌സ്‌കോറര്‍

ഷഹസാദ് ടോപ്‌സ്‌കോറര്‍

വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ മുഹമ്മദ് ഷഹ്‌സാദാണ് അഫ്ഗാന്റെ ടോപ്‌സ്‌കോററായത്. 37 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ താരം 40 റണ്‍സെടുത്തു.
എന്നാല്‍ സമിയുള്ള ഷെന്‍വാരിയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് അഫ്ഗാനെ 160 വരെയെത്തിച്ചത്. 18 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറമടക്കം ഷെന്‍വാരി 36 റണ്‍സ് നേടി.
ഉസ്മാന്‍ ഗാനി (26), ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് (25), ഷഫീഖുള്ള (24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ബൗളിങില്‍ മഹമ്മൂദുള്ളയും ഹസനും

ബൗളിങില്‍ മഹമ്മൂദുള്ളയും ഹസനും

ബംഗ്ലാദേശ് ബൗളര്‍മാരില്‍ മികച്ചുനിന്നത് രണ്ടു പേരായിരുന്നു. മുന്‍ നായകന്‍ മഹമ്മൂദുള്ളയും അബ്ദുള്‍ ഹസനും. ഇരുവരും രണ്ടു വിക്കറ്റ് വീതം പങ്കിട്ടു. ഇവരില്‍ മഹമ്മൂദുള്ളയുടേതായിരുന്നു ഏറ്റവും ശ്രദ്ധേയമായ പ്രകടനം. ഒരോവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം രണ്ട് വിക്കറ്റ് നേടിയത്.
അബ്ദുള്‍ ജയദ്, റുബെല്‍ ഹുസൈന്‍, ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ വിക്കറ്റെടുത്തു.

ബംഗ്ലാദേശിനെ എറിഞ്ഞിട്ടു

ബംഗ്ലാദേശിനെ എറിഞ്ഞിട്ടു

ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ബംഗ്ലാദേശിന് അസാധ്യമായ വിജയലക്ഷ്യമായിരുന്നില്ല 168 റണ്‍സ്. എനന്നാല്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ തമീം ഇഖ്ബാലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കൗമാര സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത അഫ്ഗാന്‍ എതിരാളികള്‍ക്കു തിരിച്ചുവരാനുള്ള ഒരു പഴുതും നല്‍കിയില്ല. സ്‌കോര്‍ 100 കടന്നപ്പോഴേക്കും ബംഗ്ലാദേശിന് ആറു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഒടുവില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ 122 റണ്‍സില്‍ ബംഗ്ലാദേശ് പോരാട്ടം അവസാനിപ്പിച്ചു.

റാഷിദിന്റെ സൂപ്പര്‍ ബൗളിങ്

റാഷിദിന്റെ സൂപ്പര്‍ ബൗളിങ്

റാഷിദിന്റെ മാന്ത്രിക ബൗളിങാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. മൂന്നോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകള്‍ റാഷിദ് പോക്കറ്റിലാക്കി. റാഷിദ് തന്നെയാണ് കളിയിലെ കേമന്‍. ഈ മല്‍സരത്തിലെ മൂന്നു വിക്കറ്റ് പ്രകടനത്തോടെ ട്വന്റി20യില്‍ റാഷിദ് 50 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.
നാലോവറില്‍ 40 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ഷപൂര്‍ സദ്രാനും മികച്ച പ്രകടനം നടത്തി. രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് നബിയും ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ലിറ്റണ്‍ ദാസ് (30), മഹമ്മൂദുള്ള (29), മുഷ്ഫിഖുര്‍ റഹീം (20) എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരങ്ങള്‍.

അഫ്ഗാന്‍ മുന്നില്‍

അഫ്ഗാന്‍ മുന്നില്‍

ഈ മല്‍സരത്തില്‍ നേടിയ ആധികാരിക വിജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ അഫ്ഗാന്‍ 1-0ന് മുന്നിലെത്തി.
ചൊവ്വാഴ്ച ഇതേ വേദിയില്‍ തന്നെയാണ് പരമ്പരയിലെ അടുത്ത മല്‍സരം. ഈ കളിയിലും ജയിച്ച് പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് നേടാനായിരിക്കും ഇനി അഫ്ഗാന്റെ ശ്രമം.

ബ്രസീല്‍ ക്രൊയേഷ്യയെ തകര്‍ത്തു; തിരിച്ചുവരവ് ഗംഭീരമാക്കി നെയ്മര്‍ ബ്രസീല്‍ ക്രൊയേഷ്യയെ തകര്‍ത്തു; തിരിച്ചുവരവ് ഗംഭീരമാക്കി നെയ്മര്‍

Story first published: Monday, June 4, 2018, 8:48 [IST]
Other articles published on Jun 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X