Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിഷന്‍ ഇന്ത്യ: ടെസ്റ്റ് അരങ്ങേറ്റത്തിന് അഫ്ഗാനിസ്താന്‍ തയ്യാര്‍, ടീമിനെ സ്റ്റാനിക്‌സായ് നയിക്കും

കാബൂള്‍: ചരിത്രത്തിലാദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുന്ന അഫ്ഗാനിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോക ഒന്നാംനമ്പര്‍ ടീം ഇന്ത്യയുമായാണ് അഫ്ഗാന്‍ കന്നി ടെസ്റ്റ് കളിക്കുന്നത്. ഒരൊറ്റ് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യയും അഫ്ഗാനും കൊമ്പുകോര്‍ക്കുന്നത്. ജൂണ്‍ 14 മുതല്‍ 18 വരെ ബെംഗളൂരുവിലാണ് മല്‍സരം. 16 അംഗ ടീമിനെയാണ് അഫ്ഗാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പന്നനായ അസ്ഗര്‍ സ്റ്റാനിക്‌സായ്ക്കാണ് കന്നി ടെസ്റ്റില്‍ രാജ്യത്തെ നയിക്കാന്‍ ഭാഗ്യമുണ്ടായത്.

1

കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാന് ഐസിസി ടെസ്റ്റ് മെമ്പര്‍ഷിപ്പ് നല്‍കിയത്. ഇതോടെ ടെസ്റ്റ് അംഗീകാരം ലഭിക്കുന്ന 12ാമത്തെ ടീമായി അവര്‍ മാറുകയും ചെയ്തിരുന്നു. അയര്‍ലന്‍ഡാണ് ടെസ്റ്റ് അംഗത്വം ലഭിച്ച മറ്റൊരു ടീം. അടുത്തിടെ പാകിസ്താനെതിരേ ഐറിഷ് ടീം കന്നി ടെസ്റ്റില്‍ കളിക്കുകയും ചെയ്തിരുന്നു.

ഇത്തവണത്തെ ഐപിഎല്ലില്‍ കളിച്ച മൂന്നു താരങ്ങളെ ഇന്ത്യക്കെതിരായ ടെസ്റ്റ് മല്‍സരത്തിനുള്ള ടീമില്‍ അഫ്ഗാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനെക്കൂടാതെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കൗമാര സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരാണ് ഈ താരങ്ങള്‍. 19 കാരനായ റാഷിദ് മിന്നുന്ന പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവച്ചത്. 17 മല്‍സരങ്ങളില്‍ നിന്നും താരം 21 വിക്കറ്റെടുത്തിരുന്നു. ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്ന താരവും റാഷിദ് തന്നെയാണ്. വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് അഫ്ഗാനെതിരേ ഇന്ത്യയെ നയിക്കുന്നത്.

അഫ്ഗാനിസ്താന്‍ ടെസ്റ്റ് ടീം
അസ്ഗര്‍ സ്റ്റാനിക്‌സായ് (ക്യാപ്റ്റന്‍), മുഹമ്മദ് ഷഹസാദ്, ഇഹ്‌സാനുള്ള ജന്നത്ത്, ജാവേദ് അഹമ്മദി, റഹ്മത്ത് ഷാ, നസീര്‍ ജമാല്‍, ഹഷ്മത്തുള്ള ഷാഹിദി, അഫ്‌സര്‍ സസായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, സഹീര്‍ ഖാന്‍, ഹംസ ഹോത്തക്ക്, സയ്ദ് ഷെര്‍സാദ്, യാമിന്‍ അഹമ്മദ്‌സായ്, വഫാദര്‍ മൊമന്ത്, മുജീബുര്‍ റഹ്മാന്‍

Story first published: Tuesday, May 29, 2018, 16:07 [IST]
Other articles published on May 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+