For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ മഹാന്‍ ആക്കുന്നത് എന്ത്? അഫ്ഗാന്‍ താരം മുഹമ്മദ് നബി പറയും

രണ്ടോ മൂന്നോ തവണ ധോണിയുമായി സംസാരിച്ചിട്ടുണ്ടെന്നു താരം

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ പുകഴ്ത്തി അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. എന്താണ് ലോകത്തിലെ ഏറ്റവും മഹാന്‍മാരായ താരങ്ങളിലൊരാളായി ധോണിയെ മാറ്റിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നബി. അനിസ് സജനുമായുള്ള ലൈവില്‍ വന്നപ്പോഴായിരുന്നു അഫ്ഗാന്‍ താരം ധോണിയെ പ്രശംസ കൊണ്ടു മൂടിയത്.

ധോണിയാണ് ബെസ്റ്റ്, വളരെ ശാന്തസ്വഭാവം, വളരെ നല്ലൊരു മനുഷ്യന്‍ എന്നായിരുന്നു നബിയുടെ വാക്കുകള്‍. 24 മണിക്കൂറും ധോണിയുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കും. ആര്‍ക്കു വേണെങ്കിലും, എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാം. ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവുമില്ല. ആരെങ്കിലും സമീപിച്ചാല്‍ അവര്‍ക്കൊരു ചായ നല്‍കി ഏറെ സംസാരിച്ച് ഇരിക്കാന്‍ ധോണിക്കു ഒരു മടിയും ഇല്ല. രണ്ടോ, മൂന്നോ തവണ താന്‍ അദ്ദേഹത്തെ ഈ തരത്തില്‍ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വളരെ സൗമ്യനാണ് ധോണിയെന്നും നബി വിശദമാക്കി.

1

നബിയെക്കൂടാതെ അഫ്ഗാന്റെ വിക്കറ്റ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ്, സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ എന്നിവര്‍ക്കും ധോണിയെക്കുറിച്ചു നല്ലതു മാത്രമേ പറയാനുള്ളൂ. ഐപിഎല്ലില്‍ സണ്‍റൈസഴ്‌സിന്റെ താരങ്ങളാണ് നബിയും റാഷിദും. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ ധോണിയുമായി പല തവണ അടുത്തിടപഴകാനും പ്രകടനം നിരീക്ഷിക്കാനും ഇരുവര്‍ക്കും അവസരം ലഭിച്ചിട്ടുമുണ്ട്

അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ധോണിയെ ക്രിക്കറ്റില്‍ കാണാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. സെമിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായിരുന്നു. അതിനു ശേഷം ക്രിക്കറ്റില്‍ നിന്നും മനപ്പൂര്‍വ്വം ബ്രേക്കെടുക്കുകയായിരുന്നു അദ്ദേഹം.

2

ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിച്ച് ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു ധോണി. എന്നാല്‍ കൊവിഡ് വില്ലനായതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റിവച്ചതോടെ ധോണിയുടെ തിരിച്ചുവരവും നീളുകയായിരുന്നു. ഐപിഎല്‍ സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നടത്താനാണ് ഇപ്പോള്‍ ബിസിസിഐ ആലോചിക്കുന്നത്. അങ്ങനെയാണെങ്കില്‍ സിഎസ്‌കെയ്‌ക്കൊപ്പം ധോണിയെ വീണ്ടും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Friday, June 26, 2020, 17:48 [IST]
Other articles published on Jun 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+