Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യെ കടത്തിവെട്ടാന്‍ ദി ഹണ്ട്രഡ്... ലേലത്തില്‍ ആദ്യ നറുക്ക് റാഷിദിന്, ഗെയ്‌ലിനെ വാങ്ങാനാളില്ല

The Hundred draft: No takers for Chris Gayle | Oneindia Malayalam

ലണ്ടന്‍: ടി20 ക്രിക്കറ്റിനെ കടത്തിവെട്ടാന്‍ മറ്റൊരു പുതിയ ഫോര്‍മാറ്റ് കൂടി. ദി ഹണ്ട്രഡെന്ന പേരില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന പ്രഥമ ടൂര്‍ണമെന്റിലേക്കുള്ള താരലേലം കഴിഞ്ഞു. അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ലേലത്തില്‍ ആദ്യമായി നറുക്കുവീണത്. 1.25 മില്ല്യണ്‍ യൂറോയ്ക്കു ട്രെന്റ് റോക്കറ്റ് ടീമാണ് നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബൗളര്‍ കൂടിയായ റാഷിദിനെ കൈക്കലാക്കിയത്. ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട്, അലെക്‌സ് ഹെയ്ല്‍സ്, ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരന്‍ ഡാര്‍സി ഷോര്‍ട്ട് എന്നിവരും ഈ ടീമിന്റെ ഭാഗമാണ്.

rashid

വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ് ലേലത്തില്‍ രണ്ടാമതായി വിറ്റുപോയത്. സതേണ്‍ ബ്രേവ് ടീമിനായാണ് താരം കളിക്കുക. ഓസ്‌ട്രേലിയയുടെ്‌സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍, ഇംഗ്ലണ്ടിന്റെ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവരെല്ലാം ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. അതേസമയം, ടി20 സ്‌പെഷ്യലിസ്റ്റും വിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാനുമായ ക്രിസ് ഗെയ്‌ലിനെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായില്ല. ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയയാണ് തഴയപ്പെട്ട മറ്റൊരു പ്രമുഖന്‍.

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് വെല്‍ഷ് ഫയറിനു വേണ്ടിയാണ് ടൂര്‍ണമെന്റില്‍ കളിക്കുക. നാട്ടുകാരനായ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ ടൂര്‍ണമെന്റില്‍ സ്മിത്തിന്റെ സഹതാരങ്ങളാണ്. മുന്‍ ഓസീസ് കോച്ച് ഡാരന്‍ ലേമാന്‍ പരിശീലിപ്പിക്കുന്ന നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സ് ടീം ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയും ക്രിസ് ലിന്നിനെയും സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെന്‍ സ്‌റ്റോക്‌സും ഈ ടീമിലാണ്.

ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് നബി, മുഹമ്മദ് ആമിര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗനുള്‍പ്പെട്ട ലണ്ടന്‍ സ്പിരിറ്റ് ടീമിനൊപ്പമാണ്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, രവി ബൊപ്പാര എന്നിവര്‍ ബെര്‍മിങ്ഹാം ഫോണിക്‌സിനായി കളിക്കും. ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ മാഞ്ചസ്റ്റര്‍ ഒര്‍ജിനല്‍സിലെത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍ ഓവല്‍ ഇന്‍വിന്‍സിബിള്‍സിനു വേണ്ടിയും ഇറങ്ങും.

Story first published: Monday, October 21, 2019, 11:42 [IST]
Other articles published on Oct 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+