ഐപിഎല്‍ ലേലം: ഈ 15 കാരനെ നോക്കി വച്ചോ? അടുത്ത റാഷിദ്... ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കും
ദില്ലി: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടക്കും. എട്ടു ഫ്രാഞ്ചൈസികളും അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതോടെ പൊരിഞ്ഞ പോരാട്ടം തന്നെയാവും ലേലത്തില്‍ നടക്കുക. ഇക്കുറി ലേലത്തില്‍ സെന്‍സേഷനായി മാറാനിടയുള്ള കളിക്കാരനാണ് അഫ്ഗാനിസ്താനില്‍ നിന്നുള്ള 15കാരന്‍ നൂര്‍ അഹമ്മദ് ലകന്‍വാള്‍. സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനു ശേഷം അഫ്ഗാനില്‍ നിന്നുള്ള അടുത്ത താരോദയമെന്നാണ് ഇടംകൈയന്‍ റിസ്റ്റ് ബൗളര്‍ കൂടിയായ നൂര്‍ വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലിലെ പ്രഥമ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിലേക്കു നൂറിനെ ട്രയല്‍സിനു ക്ഷണിച്ചിരുന്നു. മിന്നുന്ന പ്രകടനമാണ് ട്രയല്‍സില്‍ താരം കാഴ്ചവച്ചത്.

പ്രതീക്ഷ നല്‍കുന്ന താരമാണ് അഹമ്മദ്. വിവിധ ടീമുകള്‍ ചൈനാമാന്‍ ബൗളറെ ലേലത്തില്‍ കൊണ്ടു വരാന്‍ ശ്രമിച്ചേക്കും. അഫ്ഗാന്റെ അണ്ടര്‍ 19 ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവച്ചതെന്നും ഒരു ഐപിഎല്‍ ടീം ഒഫീഷ്യല്‍ മൈഖേലിനോടു പറഞ്ഞു.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെതിരേ ലഖ്‌നൗവില്‍ അഫ്ഗാന്‍ ജൂനിയര്‍ ടീം പരമ്പര കളിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയെങ്കിലും നൂറിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒമ്പത് വിക്കറ്റുകളാണ് പരമ്പരയില്‍ താരം വീഴ്ത്തിയത്. കൂടാതെ അഫ്ഗാനിലെ ആഭ്യന്തര ടൂര്‍ണമെന്റായ സ്ഫഗീസ ലീഗില്‍ എമേര്‍ജിങ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരവും നൂര്‍ നേടിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിലും താരം അംഗമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications