Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടു കാര്യങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചേക്കും!- ചോപ്ര പറയുന്നു

ഇന്ത്യ- ഓസ്‌ട്രേലിയ പിങ്ക് ബോള്‍ ടെസ്റ്റിനു വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ തുടക്കം കുറിക്കാനിരിക്കെ മല്‍സരത്തെക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. വിദേശത്തു ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഡേനൈറ്റ് മല്‍സരമാണിത്. നേരത്തേ ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റ് മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. അത് കഴിഞ്ഞ വര്‍ഷം നാട്ടില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു.

അഡ്‌ലെയ്ഡ് ഓവല്‍ ഇന്ത്യയെ സംബന്ധിച്ച് ഭാഗ്യഗ്രൗണ്ടാണെങ്കിലും ഇത്തവണ ഇവിടെ വിജയിക്കുമോയെന്ന കാര്യം സംശയമാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. മല്‍സരം പകലും രാത്രിയും ആയതിനാല്‍ തന്നെ ഓസ്‌ട്രേലിയക്കാണ് നേരിയ മുന്‍തൂക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2003ല്‍ ഇന്ത്യ ജയിച്ചു

2003ല്‍ ഇന്ത്യ ജയിച്ചു

ഇന്ത്യ മുമ്പ് മികച്ച ചില വിജയങ്ങള്‍ കൊയ്തിട്ടുള്ള ഗ്രൗണ്ടാണ് മെല്‍ബണെന്നു ചോപ്ര പറഞ്ഞു. 2003ല്‍ ഇന്ത്യക്കു ഇവിടെ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നു ടീമിന്റെ ഭാഗം കൂടിയായിരുന്നു ചോപ്ര.
ക്യാപ്റ്റന്‍ വിരാട് കോലിക്കും പ്രിയപ്പെട്ട ഗ്രൗണ്ടാണ് അഡ്‌ലെയ്ഡിലേത്. അവാസനമായി ഇവിടെ നടന്ന ടെസ്റ്റ് മാറ്റിനിര്‍ത്തിയാല്‍ അതിനു മുമ്പ് ഇവിടെ നടന്ന ടെസ്റ്റുകളിലെല്ലാം കോലി സെഞ്ച്വറി നേടിയിരുന്നതായും ചോപ്ര വിശദമാക്കി.

ഇന്ത്യയ്ക്കു സമാനമായ പിച്ച്

ഇന്ത്യയ്ക്കു സമാനമായ പിച്ച്

ഇന്ത്യയിലെ പിച്ചുകളിലമായി സാമ്യമുള്ളതാണ് അഡ്‌ലെയ്ഡിലെ പിച്ചെന്നു ചോപ്ര അഭിപ്രായപ്പെട്ടു. 2018-19ലെ ഇന്ത്യയുടെ കഴിഞ്ഞ പര്യടനത്തിലും ആദ്യടെസ്റ്റിനു വേദിയായത് അഡ്‌ലെയ്ഡായിരുന്നു. ഇതു തന്നെ അദ്ഭുതപ്പെടുത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അഡ്‌ലെയ്ഡിലെ പിച്ച് നാട്ടിലേതുമായി സാമ്യമുള്ളത് ആയതിനാല്‍ ഇന്ത്യക്കു ഇവിടെ ഹോംഗ്രൗണ്ട് പോലെ അനുഭവപ്പെടും. അന്നു ഇന്ത്യക്കു തയ്യാറെടുക്കുന്നതായി കാര്യങ്ങള്‍ തളികയില്‍ വച്ച് നല്‍കുന്നതു പോലെയാണ് തോന്നിയത്. ഒപ്പം അവര്‍ നമ്മളെ പിന്തുണയ്ക്കുന്നതായും തോന്നി. ആദ്യ ടെസ്റ്റ് പെര്‍ത്തിലോ, ബ്രിസ്ബണിലോ ആയിരുന്നെങ്കില്‍ ഇന്ത്യക്കു കനത്ത തിരിച്ചടി നേരിടുമായിരുന്നുവെന്നും ചോപ്ര പറയുന്നു.

ഇത്തവണ ഡേ-നൈറ്റ് ടെസ്റ്റ്

ഇത്തവണ ഡേ-നൈറ്റ് ടെസ്റ്റ്

കഴിഞ്ഞ പര്യടനത്തിലേതു പോലെ തന്നെ ഇത്തവണയും അഡ്‌ലെയ്ഡിനു തന്നെയാണ് ആദ്യ ടെസ്റ്റിന്റെ വേദിയായി നറുക്കുവീണത്. പക്ഷെ ഇത്തവണ മല്‍സരം പകലും രാത്രിയുമാണെന്നതാണ് പ്രധാന വ്യത്യാസം. ഇന്ത്യക്കു ഒരേയൊരു പിങ്ക് ബോള്‍ മല്‍സരം കളിച്ച പരിചയം മാത്രമേയുള്ളൂ. അതാവട്ടെ കഷ്ടിച്ചു മൂന്നു ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്തു. നമ്മള്‍ അന്നു ശരിയായി പരീക്ഷിക്കപ്പെട്ടിട്ടു പോലുമില്ല. മാത്രമല്ല മല്‍സരം കഴിഞ്ഞിട്ട് ഒരുപാട് സമയമാവുകയും ചെയ്തു.
ഇന്ത്യയേക്കാള്‍ നന്നായി പിങ്ക് ബോള്‍ ടെസ്റ്റിനു തയ്യാറെടുത്ത ടീമാണ് ഓസീസ്. ഒരുപാട് പിങ്ക് ബോള്‍ മല്‍സരങ്ങളും അവര്‍ കളിച്ചിട്ടുണ്ട്. പിങ്ക് ബോളിനെതിരേ എങ്ങനെ കളിക്കണമെന്ന കൃത്യമായ ധാരണ അവര്‍ക്കുണ്ട്. സന്ധ്യാസമയത്ത് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും ഓസീസിന് നന്നായറിയാമെന്നും ചോപ്ര പറഞ്ഞു.

പിച്ചിലെ പച്ചപ്പ്

പിച്ചിലെ പച്ചപ്പ്

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു തിരിച്ചടിയാവുന്ന രണ്ടാമത്തെ കാര്യം പിച്ചില്‍ അവര്‍ കൂടുതല്‍ പുല്ല് പിടിപ്പിച്ചിട്ടുണ്ടെന്നതാണെന്നു ചോപ്ര വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്‌ട്രേലിയ പിച്ചിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെയോ വെല്ലിങ്ടണിലെയോ പിച്ച് പോലെയാണ് അനുങവപ്പെട്ടത്. അവിടെയാണ് പിച്ചില്‍ ഇത്രലും പുല്ല് വച്ച് പിടിപ്പിക്കാറുള്ളത്.
പിച്ചിലെ പച്ചപ്പും മല്‍സരം പകലും രാത്രിയുമാണെന്നതുമാണ് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് നെഗറ്റീവായ രണ്ടു കാര്യങ്ങള്‍. ഇവ രണ്ടും പരിഗണിക്കുമ്പോള്‍ ഓസീസിനാണ് നേരിയ മുന്‍തൂക്കമെന്നും ചോപ്ര വിലയിരുത്തി. ഇതുവരെ ഏഴു പിങ്ക് ബോള്‍ ടെസ്റ്റുകളിലാണ് ഓസ്‌ട്രേലിയ കളിച്ചിട്ടുള്ളത്. ഇവയിലെല്ലാം ഓസീസ് വിജയിക്കുകയും ചെയ്തു.

Story first published: Wednesday, December 16, 2020, 15:45 [IST]
Other articles published on Dec 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+