സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തു, ശരാശരി ബ്രാഡ്മാനും മേലെ.. ആരാണ് ആദം വോഗ്‌സ്?
വെല്ലിങ്ടണ്‍: ടീമിലെത്തിയത് മുപ്പത്തഞ്ചാം വയസ്സില്‍. എന്നാലെന്താ ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്പേ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഡോണ്‍ ബ്രാഡ്മാന്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പമാണ് ആദം വോഗ്‌സ് അറിയപ്പെടുന്നത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലാണ് ഓസ്‌ട്രേലിയയുടെ ആദം വോഗ്‌സ് സച്ചിനെയും ബ്രാഡ്മാനെയും മറികടന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ പുറത്താകാതെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡാണ് വോഗ്‌സ് സച്ചിനില്‍ നിന്നും തട്ടിയെടുത്തത്. ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ 176 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് വോഗ്‌സ്. 2015 ഡിസംബറിന് ശേഷം വോഗ്‌സ് ഇതുവരെ ഔട്ടായിട്ടില്ല. പതിനാലാം ടെസ്റ്റ് കളിക്കുന്ന വോഗ്‌സിന്റെ ശരാശരി 100.33 ആണ്. എന്ന് വെച്ചാല്‍ ബ്രാഡ്മാനും മേലെ...

വോഗ്‌സ് അത്ഭുതമാകുന്നു
പതിനാല് ടെസ്റ്റുകളില്‍ നിന്നായി 1204 റണ്‍സാണ് വോഗ്‌സിന്റെ ഇതുവരെയുള്ള സമ്പാദ്യം. ശരാശരി 100.33. ഡോണ്‍ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി 99.94 ആണ്.

സച്ചിന്റെ റെക്കോര്‍ഡ്
പുറത്താകാതെ 497 റണ്‍സാണ് സച്ചിന്‍ തുടര്‍ച്ചയായി അടിച്ചത്. എന്നാല്‍ വോഗ്‌സ് ഇതിനോടകം 500 റണ്‍സ് കഴിഞ്ഞു. 176 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് വോഗ്‌സ്.

നാല് സെഞ്ചുറികള്‍
വെറും 14 ടെസ്റ്റിനിടെ വോഗ്‌സ് നാല് തവണ 100 കടന്നു. 3 തവണ അമ്പതും. ഏകദിനത്തിലും ട്വന്റി 20യിലും 45ന് മേലാണ് വോഗ്‌സിന് ശരാശരി.

എവിടെയായിരുന്നു ഇത്രയും നാള്‍
മുപ്പത്തഞ്ചാം വയസ്സിലാണ് വോഗ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരുപത്തി മൂവായിരത്തില്‍ പരം റണ്‍സുകളുണ്ട് വോഗ്‌സിന്റെ പേരില്‍.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications