Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിക്കറ്റ് കീപ്പിങില്‍ ഇപ്പോള്‍ കേമനാര്? അത് ന്യൂസിലാന്‍ഡ് താരം... തിരഞ്ഞെടുത്തത് സാക്ഷാല്‍ ഗില്ലി

മെല്‍ബണ്‍: ലോക ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരുടെ കൂട്ടത്തിലാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കൂടിയായ ആദം ഗില്‍ക്രിസ്റ്റിന്റെ സ്ഥാനം. ഇടിവെട്ട് ബാറ്റ്‌സ്മാനും അതുപോലെ തന്നെ വിക്കറ്റ് കീപ്പിങില്‍ അപാരമായ മെയ്‌വഴക്കം കാണിച്ചിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. ഗില്ലി ക്രിക്കറ്റിനോടു വിട വാങ്ങിയ ശേഷം പിന്നീട് അതുപോലൊരു വിക്കറ്റ് കീപ്പറെ ഓസീസിന് ലഭിച്ചിട്ടില്ല.

വിരമിച്ച ശേഷം ഇപ്പോള്‍ കമന്റേറ്ററിയില്‍ സജീവമായി നില്‍ക്കുന്ന ഗില്‍ക്രിസ്റ്റ് നിലവില്‍ മല്‍സരരംഗത്തുള്ള ടീമുകളില്‍ ഏറ്റവും കേമനായ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര പ്രിയമില്ലാത്ത കളിക്കാരനെയാണ് ഗില്ലിയുടെ ഫേവറിറ്റ് എന്നതാണ് കൗതുകകരം.

വാട്‌ലിങ് ഏറ്റവും കേമന്‍

വാട്‌ലിങ് ഏറ്റവും കേമന്‍

ന്യൂസിലാന്‍ഡിന്റെ ബിജെ വാട്‌ലിങിനെയാണ് ഗില്‍ക്രിസ്റ്റ് നിലവിലെ നമ്പര്‍ വണ്‍ വിക്കറ്റ് രകീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത്. വാട്‌ലിങ് അസാധ്യ കഴിവുള്ള വിക്കറ്റ് കീപ്പറാണ്, പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍. ഗ്രൗണ്ടിലെത്തിയാല്‍ കളിയോട് അതിയായി ആര്‍ത്തി കാണിക്കുന്ന താരമാണ് വാട്‌ലിങ്. ന്യൂസിലാന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം നോക്കിയാല്‍ അവരില്‍ ഒന്നാമത് അദ്ദേഹമായിരിക്കും. വേറെയും ഒരുപാട് മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ ന്യൂസിലാന്‍ഡിന് ഉണ്ടായിട്ടുണ്ടെങ്കിലും വാട്‌ലിങ് അവരേക്കാള്‍ മുകളിലാണെന്നും ഗില്ലി ചൂണ്ടിക്കാട്ടി.

മറ്റൊരാളെ കാണിച്ചു തരൂ...

മറ്റൊരാളെ കാണിച്ചു തരൂ...

ടെസ്റ്റില്‍ ഇതിനകം 40 ശരാശരിയില്‍ എട്ടോ, ഒമ്പതോ സെഞ്ച്വറികള്‍ വാട്‌ലിങ് നേടിക്കഴിഞ്ഞെന്നാണ് തോന്നുന്നത്. ലോക ക്രിക്കറ്റില്‍ ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന മറ്റൊരു വിക്കറ്റ് കീപ്പറെ നിങ്ങള്‍ കാണിച്ചു തരൂ. ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വേറെയാരുമില്ലെന്ന് ഉറപ്പിച്ചു പറയാമെന്നും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

പെയ്ന്‍ പോരാ...

പെയ്ന്‍ പോരാ...

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ടിം പെയ്‌നിനെക്കുറിച്ച് ഗില്‍ക്രിസ്റ്റിന് അത്ര മതിപ്പില്ല. വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ ലോകത്തിലെ നിലവിലെ ഏതൊരു താരത്തിനൊപ്പവും നില്‍ക്കാനുള്ള മികവ് പെയ്‌നിനുണ്ട്. പക്ഷെ ബാറ്റിങിലേക്കു വരികയാണെങ്കില്‍ പെയ്ന്‍ അത്ര കേമനലല്ലെന്നു തന്നെ പറയാമെന്നും ഗില്ലി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് കാണികളെ ഹരം കൊള്ളിക്കുന്ന വിക്കറ്റ് കീപ്പറാണെങ്കിലും വാട്‌ലിങിന്റെ അത്ര സ്ഥിരതയില്ലെന്നും ഓസീസ് ഇതിഹാസം പറഞ്ഞു.

Story first published: Wednesday, December 11, 2019, 19:57 [IST]
Other articles published on Dec 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+