For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് വൈസ് ക്യാപ്റ്റനാവണം, അന്നു ഗില്‍ക്രിസ്റ്റ് പറഞ്ഞു!- വെളിപ്പെടുത്തി ഓജ

ഐപിഎല്ലില്‍ ഗില്ലിക്കു കീഴില്‍ ഡെക്കാനില്‍ രോഹിത് കളിച്ചിരുന്നു

ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ടീമംഗവും സ്പിന്നറുമായ പ്രഗ്യാന്‍ ഓജ. രോഹിത്തിന്റെ നേതൃമികവിനെ ആദ്യം കണ്ടെത്തിയത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറായ ആദം ഗില്‍ക്രിസ്റ്റാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഐപിഎല്ലിനിടെയായിരുന്നു ഇതെന്നും ഓജ പറയുന്നു.

ബുധനാഴ്ച രാത്രിയാണ് വിരാട് കോലിക്കു പകരം രോഹിത്തിനെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ടി20 ലോകകപ്പിനു ശേഷം കോലി നായകസ്ഥാനമൊഴിഞ്ഞതിനാല്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹത്തെ നേരത്തേ തന്നെ നിയമിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ടീമിനെ നയിച്ചരും രോഹിത്തായിരുന്നു. ഇപ്പോള്‍ ഏകദിനത്തിലും അദ്ദേഹം ഈ റോളിലേക്കു വന്നിരിക്കുകയാണ്. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ രോഹിത്തായിരിക്കും ടീമിനെ നയിക്കുക.

 ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം

ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം

ഐപിഎല്ലിന്റെ തുടക്കകാലത്ത് മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ് രോഹിത്തിന്റെ നേതൃമികവ് ആദം ഗില്‍ക്രിസ്റ്റിന്റെ ശ്രദ്ധയില്‍ പെടുന്നതെന്നു പ്രഗ്യാന്‍ ഓജ വ്യക്തമാക്കി. അന്നു ഓജയും ടീമിന്റെ ഭാഗമായിരുന്നു. 2009ല്‍ ഐപിഎല്ലില്‍ ജേതാക്കളായ ടീം കൂടിയാണ് ഡെക്കാന്‍. സീസമില്‍ ഗില്‍ക്രിസ്റ്റ് ടീമിന്റെ നായകനും രോഹിത് വൈസ് ക്യാപ്റ്റനുമായിരുന്നു.
2008ലെ പ്രഥമ സീസണില്‍ 4.8 കോടിക്കായിരുന്നു രോഹിത് ഡെക്കാന്‍ ടീമിന്റെ ഭാഗമായത്. 2010 വരെ അദ്ദേഹം ഡെക്കാന്‍ ടീമിനോടൊപ്പമുണ്ടായിരുന്നു. 2011ലാണ് തന്റെ ഇപ്പോഴത്തെ ഫ്രാഞ്ചൈയിയായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി രോഹിത് മാറിയത്.2013ല്‍ റിക്കി പോണ്ടിങിനു പകരം അദ്ദേഹം പുതിയ നായകനുമായി മാറി. പിന്നീട് അഞ്ചു തവണ മുംബൈ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ഹിറ്റ്മാന്‍ ടൂര്‍ണമെന്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു പേരെടുക്കുകയും ചെയ്തു.

 ഗില്‍ക്രിസ്റ്റിന്റെ നിര്‍ദേശം

ഗില്‍ക്രിസ്റ്റിന്റെ നിര്‍ദേശം

രോഹിത് ശര്‍മ ആദ്യമായി ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിലേക്കു വന്നപ്പോള്‍ അദ്ദേഹമൊരു നായകനായി മാറിയേക്കുമെന്നൊന്നും കരുതപ്പെട്ടിരുന്നില്ല. പക്ഷെ പതിയ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി, ഡെക്കാന്‍ ചാര്‍ജേഴ്‌സിലെ കോര്‍ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തു. രോഹിത്തിനെ വൈസ് ക്യാപ്റ്റനാക്കണമെന്നത് ആദം ഗില്‍ക്രിസ്റ്റിന്റെ ആഗ്രഹമായിരുന്നുവെന്നും ഓജ വെളിപ്പെടുത്തി.
2008ലെ പ്രഥമ സീസണില്‍ വിവിഎസ് ലക്ഷ്മണായിരുന്നു ഡെക്കാനെ നയിച്ചത്. പക്ഷെ സീസണില്‍ അവസാന സ്ഥാനത്തേക്കു ടീം പിന്തള്ളപ്പെട്ടു. തൊട്ടടുത്ത സീസണില്‍ ലക്ഷ്മണിനെയും പരിശീലക സംഘത്തെയുമെല്ലാം ഡെക്കാന്‍ മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഗില്‍ക്രിസ്റ്റ് നായകസ്ഥാനത്തേക്കു വന്നത്. രോഹിത് വൈസ് ക്യാപ്റ്റനുമായി മാറി. ഈ സീസണില്‍ ഡെക്കാന്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കന്നിക്കിരീടം സ്വന്തമാക്കുകയും ചെയ്തു.

 രോഹിത് ഗെയിം പ്ലാന്‍ നല്‍കുമായിരുന്നു

രോഹിത് ഗെയിം പ്ലാന്‍ നല്‍കുമായിരുന്നു

2007ല്‍ 20ാം വയസ്സിലാണ് രോഹിത് ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹം ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിന്റെയും ഭാഗമായി മാറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു വര്‍ഷത്തെ അനുഭവസമ്പത്ത് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും രോഹിത് ഡെക്കാനില്‍ വച്ച് ചില താരങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തുകയും ടീം മാനേജ്‌മെന്റിനു ചില ഗെയിം പ്ലാനുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് രോഹിത്തിന് നേതൃപാടവമുണ്ടെന്നു ടീം മാനേജ്‌മെന്റ് തിരിച്ചറിഞ്ഞത്. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിനകത്തു ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ആദം ഗില്‍ക്രിസ്റ്റിനു പകരം ഒരാള്‍ ക്യാപ്റ്റനാവുകയാണെങ്കില്‍ അതു രോഹിത്തായിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അന്നു മുതലാണ് രോഹിത്തിനെക്കുറിച്ച് ആളുകളുടെ കാഴ്ചപ്പാട് മാറാന്‍ തുടങ്ങിയത്. കഴിവുള്ള ബാറ്റര്‍ മാത്രമല്ല അദ്ദേഹമെന്നും ഭാവി ക്യാപ്റ്റനാവാന്‍ കഴിയുമെന്നും ബോധ്യമായതായി ഓജ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 9, 2021, 15:06 [IST]
Other articles published on Dec 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+