നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ പാകിസ്താനില്‍ കളിച്ച ആരെങ്കിലുമുണ്ടോ ? പരിശോധിക്കാം

മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എക്കാലത്തും ആരാധകര്‍ക്ക് വലിയ ആവേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അന്താരാഷ്ട്ര പരമ്പര കളിക്കുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് രണ്ട് ടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ത്യ-പാകിസ്താന്‍ മത്സരം ആരാധകരെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്. അവസാനമായി 2021ലെ ടി20 ലോകകപ്പിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. നിലവിലെ ഇന്ത്യന്‍ താരങ്ങളെ പരിഗണിച്ചാല്‍ പാകിസ്താനില്‍ കളിക്കാന്‍ സാധിച്ച ആരെങ്കിലുമുണ്ടോ ? പരിശോധിക്കാം.

രോഹിത് ശര്‍മ
ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ പാകിസ്താനില്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ്. 2008ലെ ഏഷ്യാ കപ്പിലാണ് രോഹിത്തിന് പാകിസ്താനില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. പാകിസ്താനായിരുന്നു ടൂര്‍ണമെന്റില്‍ ആതിഥേയത്വം വഹിച്ചത്. ആറ് മത്സരങ്ങള്‍ കളിച്ച രോഹിത് 29 ശരാശരിയില്‍ നേടിയത് 116 റണ്‍സാണ്. 29 ആണ് അദ്ദേഹത്തിന്റെ ശരാശരി. 72.50 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇനിയൊരു അവസരം പാകിസ്താനില്‍ കൡക്കാന്‍ രോഹിത്തിന് ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്.

റോബിന്‍ ഉത്തപ്പ
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരമില്ലെങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമായിട്ടുള്ള താരമാണ് റോബിന്‍ ഉത്തപ്പ. ഒരു കാലത്ത് ഇന്ത്യക്കായി ടോപ് ഓഡറിലും മധ്യനിരയിലും തിളങ്ങാന്‍ ഉത്തപ്പക്കായിരുന്നു. കര്‍ണാടകക്കാരനായ ഉത്തപ്പയും പാകിസ്താനില്‍ കളിച്ചിട്ടുണ്ട്. 2008ലെ ഏഷ്യാ കപ്പിലൂടെയായിരുന്നു ഉത്തപ്പയ്ക്കും പാകിസ്താനില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ഇന്ത്യ റണ്ണേഴ്‌സപ്പായ ടൂര്‍ണമെന്റില്‍ 37 റണ്‍സ് മാത്രമാണ് ഉത്തപ്പക്ക് നേടാനായത്. ഇനി ഇന്ത്യന്‍ ടീമിലേക്ക് ഉത്തപ്പക്ക് മടങ്ങിവരവില്ലെന്ന് ഉറപ്പാണ്. ഈ സീസണോടെ ഐപിഎല്ലും അദ്ദേഹം മതിയാക്കിയേക്കും.

ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ സീനിയര്‍ പേസറാണ് ഇഷാന്ത് ശര്‍മ. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള ഇഷാന്ത് നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി എറിയുന്ന ഇഷാന്തിന്റെ ബൗണ്‍സറുകള്‍ ബാറ്റ്‌സ്മാന്‍മാരെ നന്നായി പ്രയാസപ്പെടുത്തിയിട്ടുണ്ട്. 2008ലെ ഏഷ്യാ കപ്പിലൂടെയാണ് അദത്‌ദ്ദേഹം പാകിസ്താനില്‍ കളിച്ചത്. വലം കൈയന്‍ പേസര്‍ അഞ്ച് മത്സരങ്ങളാണ് കളിച്ചത്. ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ ഒരു മൂന്ന് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. നിലവില്‍ ടെസ്റ്റ് ടീമിനും പുറത്തുള്ള ഇഷാന്ത് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ മടങ്ങിവരവ് പ്രയാസം.

പീയൂഷ് ചൗള
ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പീയൂഷ് ചൗളയും പാകിസ്താനില്‍ കളിച്ചിട്ടുള്ള താരമാണ്. 2008ലെ ഏഷ്യാ കപ്പിലൂടെയാണ് അദ്ദേഹവും കളിച്ചത്. മൂന്ന് മത്സരങ്ങള്‍ കളിക്കാനാണ് അവസരം ലഭിച്ചത്. വീഴ്ത്തിയത് ആറ് വിക്കറ്റും. ഇക്കോണമി 5.12. 23 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. അവസാന സീസണ്‍വരെ ഐപിഎല്ലില്‍ താരം സജീവമായിരുന്നെങ്കിലും ഇത്തവണ അവസരം ലഭിച്ചില്ല. മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications