Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന്റെ ക്യാപ്റ്റന്‍സി വിജയം- പ്രധാന കാരണം ചൂണ്ടിക്കാട്ടി സഹീര്‍ ഖാന്‍

1

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീട വിജയത്തിലേക്കു നയിക്കാന്‍ തയ്യാറെടുക്കുന്ന രോഹിത് ശര്‍മയെ പുകഴ്ത്തി ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറും ഇന്ത്യയുടെ മുന്‍ ഇതിഹാസ പേസറുമായ സഹീര്‍ ഖാന്‍. രോഹിത്തിന്റെ ക്യാപ്റ്റന്‍സി മിടുക്കാണ് ടീമിനു ഇതിനകം നാലു കിരീടങ്ങള്‍ നേടിത്തന്നതെന്നു സഹീര്‍ ചൂണ്ടിക്കാട്ടി.

നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇപ്പോള്‍ 13ാം സീസണില്‍ പങ്കെടുക്കുന്നതിനായി യുഎഇയിലാണുള്ളത്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ നടക്കുന്നത്. ഇപ്പോള്‍ ആറു ദിവസത്തെ ക്വാറന്റീനില്‍ കഴിയുന്ന മുംബൈ ടീം കൊവിഡ് ടെസ്റ്റുകള്‍ ശേഷം മാത്രമേ പരിശീലനം ആരംഭിക്കുകയുള്ളൂ.

രോഹിത്തിന്റെ ഏറ്റവും വലിയ കഴിവ്

രോഹിത്തിന്റെ ഏറ്റവും വലിയ കഴിവ്

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ ഏറ്റവും വലിയ കഴിവ് ടീമിലെ ഓരോ താരത്തിന്റെയും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നതാണെന്നു സഹീര്‍ അഭിപ്രായപ്പെട്ടു. രോഹിത്തിന്റെ കഴിവുകളെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാടുണ്ട്. വളരെ ശാന്തനായി എല്ലായ്‌പ്പോഴും തുടരാന്‍ രോഹിത്തിനു കഴിയുന്നു. വളരെ ഗൗരവമായി ചിന്തിക്കുന്ന ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
സമ്മര്‍ദ്ദഘട്ടങ്ങളില്‍ രോഹിത്തിനെ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നതും ഇതാണ്. ടീമംഗങ്ങള്‍ അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ടീമിലെ ഓരോ അംഗത്തില്‍ നിന്നും പരമാവധി മികച്ച പ്രകടനം പുറത്തുകൊണ്ടു വരാനുള്ള രോഹിത്തിന്റെ കഴിവാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതെന്നും സഹീര്‍ വിശദമാക്കി.

കിരീടം നിലനിര്‍ത്താന്‍ കഴിയും

കിരീടം നിലനിര്‍ത്താന്‍ കഴിയും

ഐപിഎല്‍ കിരീടം നിലനിര്‍ത്താന്‍ കഴിയുന്ന ശക്തമാ ടീമാണ് ഇത്തവണ മുംബൈയ്ക്കുള്ളതെന്ന് സഹീര്‍ അഭിപ്രായപ്പെട്ടു. സാധാരണയായി ബോംഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ക്കു പരിഗണന നല്‍കിയാണ് ടീമിനെ തിരഞ്ഞെടുക്കാറുള്ളത്. എങ്കിലും കുറവുകളൊന്നുമില്ലാത്ത ഒരു കംപ്ലീറ്റ് ടീം തന്നെയാണ് ഇപ്പോള്‍ മുംബൈയ്ക്കുള്ളത്.
സാഹചര്യങ്ങളെല്ലാം പരിഗണിച്ച് എല്ലാ ആംഗിളുകളും കവര്‍ ചെയ്താണ് ടീമിനെ ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ സാഹചര്യങ്ങളുമായി വളരെ പെട്ടെന്നു തന്നെ പൊരുത്തപ്പെടേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും സഹീര്‍ അഭിപ്രായപ്പെട്ടു.

മുംബൈ- സിഎസ്‌കെ ഉദ്ഘാടന മല്‍സരം?

മുംബൈ- സിഎസ്‌കെ ഉദ്ഘാടന മല്‍സരം?

രോഹിത്തിന്റെ മുംബൈയും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരിക്കും സപ്തംബര്‍ 19ന് ഈ സീസണിലെ ഉദ്ഘാടന മല്‍സരമെന്നാണ് സൂചനകള്‍. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
യുഎഇയിലെ ഷാര്‍ജ, ദുബായ്, അബുദാബി എന്നീവിടങ്ങളിലായിട്ടാണ് ഐപിഎല്‍ നടക്കുന്നത്. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമന്റില്‍ 60 മല്‍സരങ്ങളുണ്ടാവും. രാത്രിയിലെ മല്‍സരങ്ങള്‍ 7.30നും വൈകീട്ടത്തേത് 3.30നുമായിരിക്കും ആരംഭിക്കുക.

Story first published: Wednesday, August 26, 2020, 15:14 [IST]
Other articles published on Aug 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+