Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ഓപ്പണിങില്‍ ഇന്ത്യ പരീക്ഷിച്ചത് 4 പേരെ, അഭിഷേക് തലപ്പത്ത്!! കൂട്ടിന് ബെസ്റ്റാര്? ഇതാ ഉത്തരം

വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ഇന്ത്യന്‍ ടീമിനു മുന്നിലുള്ള പ്രധാന ചോദ്യങ്ങളിലൊന്ന് ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ ആരൊക്കെയാണെന്നതാണ്. ലോക ഒന്നാം നമ്പര്‍ പദവിയിലേക്കുയര്‍ന്നു കഴിഞ്ഞ വെടിക്കെട്ട് താരം അഭിഷേക് ശര്‍മ ഒരു സീറ്റ് ഭദ്രമാക്കിയെങ്കിലും രണ്ടാമന്റെ കാര്യത്തില്‍ ചിത്രം തെളിഞ്ഞിട്ടില്ല.

അവസാനമായി ഇന്ത്യ കളിച്ച ഏഷ്യാ കപ്പില്‍ അഭിഷേകിനൊപ്പം വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. പതിവുപോലെ അഭിഷേക് തന്റെ റോള്‍ ഭംഗിയാക്കിയെങ്കിലും ഗിലല്ലിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. അടുത്ത ടി20 ലോകകപ്പിലും ഈ ജോടിയെ തന്നെ നിലനിര്‍ത്തുന്നത് മണ്ടത്തരമായിരിക്കുമെന്നാണ് ഇതു തെളിയിക്കുന്നത്.

GILL ABHISHEK

പരീക്ഷിച്ചത് നാലു പേരെ

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം നാലു താരങ്ങളെയാണ് ഇതിനകം ഓപ്പണിങില്‍ ഇന്ത്യ പരീക്ഷിച്ചത്. അഭിഷേക് ശര്‍മ, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണിത്.

ഇവരില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത് അഭിഷേകാണെന്നു കണക്കുകള്‍ പറയുന്നു. 21 ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിനു ടീമിനായി ഇതിനകം ഓപ്പണ്‍ ചെയ്യാനുള്ള അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 39.28 ശരാശരിയില്‍ 199.75 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ 825 റണ്‍സ് അഭിഷേക് അടിച്ചെടുക്കുകയും ചെയ്തു.

അഭിഷേക് കഴിഞ്ഞാല്‍ ഓപ്പണിങില്‍ എടുത്തു പറയേണ്ടത് സഞ്ജുവിന്റെ പ്രകടനമാണ്. 13 ഇന്നിങ്‌സുകളില്‍ അദ്ദേഹം ഓപ്പണറായി കളിച്ചു കഴിഞ്ഞു. ഇവയില്‍ സമ്പാദ്യം 417 റണ്‍സാണ്. 34.75 ശരാശരിയില്‍ 182.89 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. മൂന്നു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയാണ് തുടര്‍ച്ചയായി അദ്ദേഹം ഓപ്പണിങില്‍ ഇറങ്ങിയത്.

സഞ്ജുവിനു ശേഷം ഓപ്പണിങില്‍ മിന്നിച്ചയാള്‍ ജയ്‌സ്വാളാണ്. ആറിന്നിങ്‌സുകളില്‍ മാത്രമേ അദ്ദേഹത്തിനു ഓപ്പണിങില്‍ അവസരം ലഭിച്ചുള്ളൂ. 44.20 ശരാശരിയില്‍ 170 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 221 റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഏഷ്യാ കപ്പില്‍ ജയ്‌സ്വാള്‍ തഴയപ്പെടുകയായിരുന്നു.

ടി20 ഓപ്പണര്‍മാരില്‍ നാലാമതാണ് ഗില്ലിന്റെ സ്ഥാനം. 14 ഇന്നിങ്‌സുകളില്‍ അദ്ദേഹം ഓപ്പണ്‍ ചെയ്തു കഴിഞ്ഞു. 30.83 എന്ന ശരാശരിയില്‍ നേടാനായത് 370 റണ്‍സാണ്. 136.02 സ്‌ട്രൈക്ക് റേറ്റോടെയാണിത്. നാലു ഓപ്പണര്‍മാരെയെടുത്താല്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുള്ളതും ഗില്ലിനു തന്നെയാണ്.

ആരാവണം ഫസ്റ്റ് ചോയ്‌സ്?

ഈ നാലു ഓപ്പണര്‍മാരുടെയും ടി20യിലെ ്പ്രകടനമെടുത്താല്‍ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കു മുന്നില്‍ രണ്ടു ഓപ്ഷനുകളാണുള്ളത്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണിനെ ഓപ്പണിങിലേക്കു തിരികെ കൊണ്ടുവരികയെന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് അഭിഷേകിനൊപ്പം യശസ്വി ജയ്‌സ്വാളിനെ ഓപ്പണറാക്കുകയെന്നതാണ്.

SANJU SAMSON

ശുഭ്മന്‍ ഗില്‍ ഈ ഫോര്‍മാറ്റില്‍ ഓപ്പണിങ് റോളിനു അത്ര യോജിച്ചയാളല്ലെന്നാണ് ഇതു വരെയുള്ള കണക്കുകള്‍ പറയുന്നത്. മറ്റു മൂന്നു പേരെയും പോലെ പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുത്ത് അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. അവസാനമായി കഴിഞ്ഞ ഏഷ്യാ കപ്പിലും നമ്മള്‍ ഇതു കണ്ടു കഴിഞ്ഞു.

ക്രീസിന്റെ മറുഭാഗത്ത് അഭിഷേക് തകര്‍ത്തടിച്ചോള്‍ പലപ്പോഴും ഡിഫന്‍സീവ് ശൈലിയിലുള്ള ഇന്നിങ്‌സാണ് ഗില്‍ കളിച്ചത്. അറ്റാക്കിങ് ഷോട്ടുകള്‍ക്കു ശ്രമിച്ചപ്പോഴാവട്ടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ദുര്‍ബലരായ എതിരാളികളെ ടൂര്‍ണമെന്റില്‍ ലഭിച്ചിട്ടും ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു കുറിക്കാനായില്ല.

Story first published: Thursday, October 2, 2025, 8:59 [IST]
Other articles published on Oct 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+