For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭിഷേക് vs സൂര്യ, ആദ്യ 14 ടി20ക്കു ശേഷം മുന്നിലാര്? ഇതാ ഉത്തരം!! ഒരു സര്‍പ്രൈസ്‌

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ താരോദയമയി മാറിയിരിക്കുകയാണ് വെടിക്കെട്ട് ബാറ്ററും ഓപ്പണറുമായ അഭിഷേക് ശര്‍മ. തന്റേതായ ദിവസങ്ങളില്‍ തനിച്ചു കളി ജയിപ്പിക്കാനുള്ള അസാധാരണ പ്രഹരശേഷി തനിക്കുണ്ടെന്നു അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ ടി20 ഇതിനു അവസാനത്തെ ഉദാഹരണമായിരുന്നു. ഇന്ത്യ ഏഴു വിക്കറ്റിന്റെ ജയം കൊയ്ത കളിയില്‍ ഏറെക്കുറെ തനിച്ചാണ് അഭിഷേക് ഇംഗ്ലണ്ടിനെ തീര്‍ത്തത്. 34 ബോളില്‍ എട്ടു സിക്‌സറും അഞ്ചു ഫോറുമടക്കം താരം വാരിക്കൂട്ടിയത് 79 റണ്‍സാണ്.

നിലവിലെ ടി20 ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിനോടാണ് പലരും അഭിഷേകിനെ വിശേഷിപ്പിക്കുന്നത്. കാരണം തന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ എതിരാളികളെ തനിച്ചു തീര്‍ക്കാന്‍ ശേഷിയുള്ള താരമാണ് സ്‌കൈ. ഇതേ ശൈലിയുടെ വക്താവ് തന്നെയാണ് അഭിഷേക്. ഇന്ത്യക്കായി 14 ടി20കളില്‍ ഇടംകൈയന്‍ ബാറ്റര്‍ കളിച്ചു കഴിഞ്ഞു. ഇത്രയും മല്‍സരങ്ങള്‍ക്കു ശേഷം സൂര്യമായി താരതമ്യം ചെയ്യുമ്പോള്‍ ആരാണ് മുന്നിലെന്നു നമുക്കു നോക്കാം.

ABHISHEK SHARMA

അഭിഷേകിന്റെ പ്രകടനം

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അഭിഷേക് ശര്‍മ ഇന്ത്യക്കു വേണ്ടി 14 ടി20 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 26.69 ശരാശരിയില്‍ 347 റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. റണ്ണൊന്നുമെടുക്കാതെ താരത്തിനു ക്രീസ് വിടേണ്ടി വന്നത് ഒരു കളിയില്‍ മാത്രം. ഇതിനകം നേടിയ 347 റണ്‍സെടുക്കുകയാണെങ്കില്‍ ഇതില്‍ 124ലും അഭിഷേക് അടിച്ചെടുത്തത് സിംബാബ്‌വെയുമായുള്ള കന്നി പരമ്പരയിലാണ്. 31 ശരാശരിയോടെയാണിത്.

സൗത്താഫ്രിക്കയ്‌ക്കെതിരേ നാലിന്നിങ്‌സില്‍ നിന്നും 24.25 ശരാശരിയില്‍ 97 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ടിനെതിരേ രണ്ടിന്നിങ്‌സുകളില്‍ നിന്നും 45.50 ശരാശരിയില്‍ 91 റണ്‍സാണ് അഭിഷക് അടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരേ മൂന്നു കളിയില്‍ 11.66 ശരാശരിയില്‍ 35 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ.

സൂര്യ എത്ര നേടി?

ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യത്തെ 14 ടി20 മല്‍സരങ്ങള്‍ക്കു ശേഷമുള്ള പ്രകടനം നോക്കിയാല്‍ നേരിയ മുന്‍തൂക്കം സൂര്യകുമാര്‍ യാദവിനു തന്നെയാണ്. അഭിഷേക് ശര്‍മയ്ക്കു 14 കളിയില്‍ നിന്നും 347 റണ്‍സാണ് നേടാനായതെങ്കില്‍ സൂര്യ ഇത്രയും കളിയില്‍ 351 റണ്‍സും സ്‌കോര്‍ ചെയ്തു.

വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 53.50 ശരാശരിയില്‍ 107 റണ്‍സും ഇംഗ്ലണ്ടിനെതിരേ രണ്ടിന്നിങ്‌സുകളില്‍ നിന്നും 44.50 ശരാശരിയില്‍ 89 റണ്‍സും ന്യൂസിലാന്‍ഡിനെതിരേ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 21 ശരാശരിയില്‍ 63 റണ്‍സുമാണ് സൂര്യ നേടിയത്. കൂടാതെ ശ്രീലങ്കയ്‌ക്കെതിരേ ഒരു കളിയില്‍ 50 റണ്‍സും സ്‌കൈ അടിച്ചെടുത്തു. 14 ടി20കള്‍ക്കു ശേഷം അഭിഷേക് രണ്ടു ഫിഫ്റ്റികളും ഒരു സെഞ്ച്വറിയുമാണ് കുറിച്ചതെങ്കില്‍ സൂര്യ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കണ്ടെത്തിയിരുന്നു.

SURYAKUMAR YADAV

സ്‌ട്രൈക്ക് റേറ്റില്‍ ആരാണ് മുന്നില്‍

ആദ്യത്തെ 14 ടി20 മല്‍സരങ്ങള്‍ക്കു ശേഷമുള്ള സ്‌ട്രൈക്ക് റേറ്റില്‍ സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ ഇവരില്‍ ആരാണ് ബെസ്റ്റെന്നു നമുക്കു നോക്കാം. 14 മല്‍സരങ്ങള്‍ക്കു ശേഷം 183.59 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റാണ് അഭിഷേകിനുള്ളത്. ഇംഗ്ലണ്ടിനെതിരേ കളിച്ച രണ്ടിന്നിങ്‌സില്‍ 227.50 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിന്റേത്.

ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11

സൗത്താഫ്രിക്കയ്‌ക്കെതിരേ നാലിന്നിങ്‌സുളില്‍ നിന്നും 173.21 എന്ന സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്. സിംബാബ്‌വെയ്‌ക്കെതിരേ അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ് 174.64ഉം ആണ്. പക്ഷെ ബംഗ്ലാദേശിനെതിരേ താരത്തിനു അത്ര തിളങ്ങാനായില്ല. മൂന്നിന്നിങ്‌സുകളില്‍ 159.09 സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്.

അതേസമയം, 14 ടി20കള്‍ക്കു ശേഷം സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ അഭിഷേകിനു താഴെയാണ് സൂര്യ. 165.56 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നിങ്‌സുകളില്‍ നിന്നും 194.54ഉം ഇംഗ്ലണ്ടിനെതിരേ രണ്ടിന്നിങ്‌സുകളില്‍ നിന്നും 185.41ഉം സ്‌ട്രൈക്ക് റേറ്റാണ് സൂര്യക്കുണ്ടായിരുന്നത്. ന്യൂസിലാന്‍ഡിനെതിരേ 139.95ഉം പാകിസ്താനെതിരേ 137.50ഉം ശ്രീലങ്കയ്‌ക്കെതിരേ 147.05ഉം ആയിരുന്നു അദ്ദേഹത്തിന്റെ പ്രഹരശേഷി.

Story first published: Monday, January 27, 2025, 7:28 [IST]
Other articles published on Jan 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+