Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

96 ബോളില്‍ 170!! അടിപൊളി അഭിഷേക്, ഗില്ലിനു നെഞ്ചിടിപ്പ്, ചാംപ്യന്‍സ് ട്രോഫി നറുക്ക് വീഴുമോ?

ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ തീപ്പൊരി സെഞ്ച്വറിയുമായി ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഡബിള്‍ സെഞ്ച്വറി നഷ്ടമായെങ്കിലും താരത്തിന്റെ അതിവേഗ സെഞ്ച്വറി ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലാണ് പഞ്ചാബ് ക്യാപ്റ്റനും കൂടിയായ അഭിഷേക് തീപ്പൊരി പ്രകടനം കാഴ്ചവച്ചത്. സൗരാഷ്ട്രയ്‌ക്കെതിരായ മല്‍സരത്തില്‍ 170 റണ്‍സ് അടിച്ചെടുത്താണ് താരം ക്രീസ് വിട്ടത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെയാണ് അഭിഷേക് സെഞ്ച്വറിയോടെ മിന്നിച്ചത്. ഈ പ്രകടനം താരത്തിനു ഏതെങ്കിലുമൊരു പരമ്പരയില്‍ ടീമിലേക്കും വഴി തുറന്നേക്കും. അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി അഭിഷേക് കളിച്ചിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.

ABHISHEK SHARMA

കിടിലന്‍ ഇന്നിങ്‌സ്

സൗരാഷ്ട്രയുമായുള്ള മല്‍സരത്തില്‍ കിടിലന്‍ കളിയാണ് അഭിഷേക് ശര്‍മ കെട്ടഴിച്ചത്. പ്രഭ്‌സിമ്രന്‍ സിങായിരുന്നു ഈ മല്‍സരത്തില്‍ അദ്ദേഹത്തിനൊപ്പം ഓപ്പണ്‍ ചെയ്തത്. രണ്ടു പേരും കളിയില്‍ സെഞ്ച്വറി കുറിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അഭിഷേക് 170 റണ്‍സുമായി കസറിയപ്പോള്‍ പ്രഭ്‌സിമ്രന്‍ 125 റണ്‍സും കളിയില്‍ നേടി. വെറും 60 ബോളില്‍ നിന്നായിരുന്നു അഭിഷേക് സെഞ്ച്വറി കണ്ടെത്തിയത്.

IND vs AUS: ആശ്വസിക്കാന്‍ 3 പേര്‍ മാത്രം!! നാലാമങ്കം ഇന്ത്യ തോല്‍ക്കാന്‍ ഈ കാരണങ്ങള്‍

അതിനു ശേഷവും കടന്നാക്രമിച്ച താരം എതിര്‍ ബൗളര്‍മാരെ തല്ലിച്ചതയ്ക്കുകയായിരുന്നു. വെറും 96 ബോളിലാണ് അഭിഷേക് 170 റണ്‍സിലെത്തിയത്. 22 ഫോറുകളും എട്ടു സിക്‌സറുകളും ഇതിലുള്‍പ്പെടും.

പ്രഭ്‌സിമ്രനും മോശമാക്കിയില്ല. 95 ബോളിലാണ് 11 ഫോറും എട്ടു സിക്‌സറുമടക്കം താരം 125 റണ്‍സിലെത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ അഭിഷേക്- പ്രഭ്‌സിമ്രന്‍ ജോടി 298 റണ്‍സ് അടിച്ചെടുത്തു. 187 ബോളുകളില്‍ നിന്നായിരുന്നു ഇത്.

അരങ്ങേറ്റം ഈ വര്‍ഷം

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി അഭിഷേക് ശര്‍മ ഇനിയും അരങ്ങേറിയിട്ടില്ല. ഈ വര്‍ഷമാണ് ടി20യില്‍ താരം അരങ്ങേറിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി നടത്തിയ സ്‌ഫോടനാത്മക ഇന്നിങ്‌സുകളാണ് അഭിഷേകിനു ടീമിലേക്കു വഴി തുറന്നത്.

ഐസിസിയുടെ ടി20 ലോകകപ്പിനു പിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തിനായിരുന്നു താരത്തിന്റെ അരങ്ങേറ്റം. കന്നി സെഞ്ച്വറിയും രണ്ടാമത്തെ കളിയില്‍ തന്നെ അഭിഷേക് കുറിക്കുകയും ചെയ്തു.

Year Ender 2024: ക്രിക്കറ്റിന് നഷ്ടങ്ങളുടെ വര്‍ഷം!! ഈ വര്‍ഷം ഇവര്‍ കളി നിര്‍ത്തി, ആരെല്ലാം?

ഇന്ത്യക്കായി ഇതിനകം 12 ടി20കളിലായി 11 ഇന്നിങ്‌സുകളിലാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 23.27 ശരാശരിയില്‍ 171.81 സ്‌ട്രൈക്ക് റേറ്റില്‍ 256 റണ്‍സും അഭിഷേക് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയതോടെ ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു പരമ്പരകളിലും അദ്ദേഹത്തിനു നറുക്കുവീഴുകയായിരുന്നു. സഞ്ജു സാംസണായിരുന്നു അഭിഷേകിന്റെ ഓപ്പണിങ് പങ്കാളി. രണ്ടു പരമ്പരകളിലെ ഏഴു ടി20കളില്‍ സഞ്ജു മൂന്നു സെഞ്ച്വറികള്‍ കുറിച്ചപ്പോള്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ അഭിഷേകിനു നേടാനായുള്ളൂ.

Story first published: Tuesday, December 31, 2024, 11:57 [IST]
Other articles published on Dec 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+