For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭിഷേകിനു വീക്ക്‌നെസ്!! എളുപ്പം പുറത്താക്കാം, യുവി കാണുന്നില്ലേ? ചോദ്യം ഇര്‍ഫാന്റേത്

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി മാറിയ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാംനമ്പര്‍ താരവുമായ അഭിഷേക് ശര്‍മയ്ക്കു വലിയൊരു വീക്ക്‌നെസുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഈ ദൗര്‍ബല്യം കഴിയുന്നത്രയും വേഗത്തില്‍ പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ എതിര്‍ ടീം ബൗളര്‍മാര്‍ ഇതു മുതലെടുത്ത് എളുപ്പം പുറത്താക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായത് അഭിഷേകാണ്. പരമ്പരയിലെം ടോപ് സ്‌കോറര്‍ ഇടംകൈയന്‍ ബാറ്ററായിരുന്നു. അതിനു മുമ്പ് കളിച്ച ഏഷ്യാ കപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ABHISHEK SHARMA

അഭിഷേകിന്റെ വീക്ക്‌നെസ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അഭിഷേക് ശര്‍മയുടെ ബാറ്റിങിലെ പ്രധാന വീക്കനെസിനെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ വിശദീകരിച്ചത്. ഇതു പരിഹരിക്കാന്‍ അഭിഷേകിന്റെ വഴികാട്ടിയും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയാണ്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കു ലഭിച്ചിരിക്കുകകയാണ്. അവന്‍ വളരെ നിര്‍ഭയമായ ക്രിക്കറ്റാണ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്.

പക്ഷെ ഇവിടെ നമ്മള്‍ കഴിഞ്ഞ ദ്വിരാഷ്ട്ര പരമ്പരയെ കുറിച്ചാണ് സംസാരിക്കുന്നത്. സമാപിച്ച ഏഷ്യാ കപ്പില്‍ ഒരുപാട് ടീമുകളുണ്ടായിരുന്നെങ്കിലും ടി20 ലോകകപ്പില്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടോയൊവും അവരെല്ലാം ഇറങ്ങുക.

ബാറ്റ് ചെയ്യവെ എല്ലാ സമയത്തും അഭിഷേക് ക്രീസിനു പുറത്തേക്കിറങ്ങി വന്നാണ് ഷോട്ടുകള്‍ കളിക്കുന്നത്. ടീമുകള്‍ അവന്റെ ഈ ശൈലി ഇപ്പോള്‍ ശ്രദ്ധിക്കുകയും അതു മുതലാക്കാനുള്ള പ്ലാനുകളും തയ്യാറാക്കാനുമ തുടങ്ങിക്കാണും. അതുകൊണ്ടു തന്നെ ഏതൊക്കെ ബോള്‍ ്രക്രീസില്‍ നിന്നു കളിക്കണമെന്നും, ഏതൊക്കെ പുറത്തേക്കിറങ്ങി പ്രഹരിക്കണമെന്നും അഭിഷേക് തിരഞ്ഞെടുക്കുകയും വേണം.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നു എനിക്കു തോന്നുന്നുണ്ട്. യുവരാജ് സിങ് പോലും ഇക്കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. ഞാനും ഇതേക്കുറിച്ച് യുവിയോടു സംസാരിച്ചതേക്കാം. എല്ലാ ഇന്നിങ്‌സിലും മുഴുവന്‍ ബൗളര്‍മാര്‍ക്കുമെതിരേ തനിക്കു ഈ രീതിയില്‍ ക്രീസിനു പുറത്തറങ്ങി കളിക്കാന്‍ കഴിയില്ലെന്നു ചിലപ്പോള്‍ അഭിഷേക് തന്നെ ചിന്തിക്കുന്നുണ്ടാവും.

ABHISHEK SHARMA YUVRAJ SINGH

അതുകൊണ്ടു തന്നെ ബാറ്റിങില്‍ കൂടുതല്‍ നല്ല പ്ലാനിങ് ആവശ്യമാണ്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയുമായി നടന്ന അവസാന ടി20യില്‍ അഭിഷേകിന്റെ രണ്ടു ക്യാച്ചുകളാണ് താഴെയിട്ടു കളഞ്ഞത്. ഇതില്‍ ഒന്നെങ്കിലും എടുത്തിരുന്നെങ്കില്‍ അവന്റെ ഇന്നിങ്‌സും അവസാനിച്ചേനെ. തുടര്‍ന്നും ഇതേ ശൈലിയില്‍ മാത്രമേ അഭിഷേക് കളിക്കുകയുള്ളൂ.

ഇതു വളരെയധികം റിസ്‌ക്കുള്ള, അതുപോലെ തന്നെ വലിയ ഫലം നല്‍കുന്ന ശൈലിയാണ്. പക്ഷെ ഇതു എന്തു ഷോട്ടാണെന്നു ആളുകള്‍ ചിന്തിച്ചേക്കുകയും ചെയ്യും. നിര്‍ഭയമായ ക്രിക്കറ്റ് കളിക്കുകയാണെങ്കിലും ചില പ്ലാനിങും യുക്തിയുമെല്ലാം അതിനും ആവശ്യമാണ്. അഭിഷേക് ശര്‍മ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നും എനിക്കുറപ്പുണ്ട്.

നതാന്‍ എല്ലിസ് കഴിഞ്ഞ പരമ്പരയില്‍ അവനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ബൗളര്‍മാര്‍ വേരിയേഷനുകളോടെ അഭിഷേകിനെതിരേ പന്തെറിയും. അതിനാല്‍ അവന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും വേണമെന്നും ഇര്‍ഫാന്‍ വിശദമാക്കി.

Story first published: Sunday, November 9, 2025, 15:02 [IST]
Other articles published on Nov 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+