Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആശാനെ വീഴ്ത്തുമോ ശിഷ്യന്‍? യുവിയുടെ ഈ റെക്കോഡുകള്‍ സേഫല്ല!! അഭിഷേക് തിരുത്തും

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് യുവ ഓപ്പണിങ് ബാറ്ററും വെടിക്കെട്ട് താരവുമായ അഭിഷേക് ശര്‍മ. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്പരയിലെ സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ ഈ ഫോര്‍മാറ്റിലെ സ്ഥിരം ഓപ്പണര്‍ സ്ഥാനത്തേക്കും താരം അവകാശവാദമുന്നയിച്ചിരിക്കുകയാണ്. ഈ പരമ്പരയില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയതും അഭിഷേകായിരുന്നു.

219.68 എന്ന കണ്ണഞ്ചിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെ ഇടംകൈയന്‍ ബാറ്റര്‍ വാരിക്കൂട്ടിയത് 279 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ശിഷ്യന്‍ കൂടിയായ അഭിഷേകിന്റെ പ്രകടനത്തെ ഈ പരമ്പരയ്ക്കു ശേഷം ലോകം മുഴുവന്‍ വാഴ്ത്തുകയും ചെയ്തിരുന്നു. അധികം വൈകാതെ തന്നെ ടി20യില്‍ യുവിയുടെ ചില റെക്കോര്‍ഡുകളും പഴങ്കഥയാക്കാാന്‍ അഭിഷേകിനു സാധിച്ചേക്കും. ഇവ ഏതൊക്കെയാണെന്നു നോക്കാം.

YUVRAJ ABHISHEK

വേഗമേറിയ ഫിഫ്റ്റി

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന യുവരാജ് സിങിന്റെ ഓള്‍ടൈം റെക്കോര്‍ഡാണ് ഇതില്‍ ആദ്യത്തേത്. വെറും 12 ബോളിലാണ് യുവി ഫിഫ്റ്റിയിലേക്കു കുതിച്ചെത്തിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള സൂപ്പര്‍ പോരാട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ചരിത്ര നേട്ടം.

എന്നാല്‍ ഈ ലോക റെക്കോര്‍ഡ് പഴങ്കഥയാക്കാന്‍ അഭിഷേക് ശര്‍മയ്ക്കു സാധിക്കും. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇതിന്റെ സൂചന കൂടിയാണ് അദ്ദേഹം നല്‍കിയത്. അന്നു 17 ബോളിലായിരുന്നു അഭിഷേക് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയായും ഇതു മാറിയിരുന്നു.

യുവരാജിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തിരുത്താനുള്ള പ്രഹശേഷി തനിക്കുണ്ടെന്നാണ് ഈ കളിയിലൂടെ അഭിഷേക് കാണിച്ചുതന്നിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ശക്തമായ ബൗളിങ് നിരയെപ്പോലും ഈ തരത്തില്‍ തല്ലിച്ചതയ്ക്കാന്‍ സാധിക്കുമെങ്കില്‍ ചെറു ടീമുകളെ അദ്ദേഹം പഞ്ഞിക്കിടുമെന്നുറപ്പാണ്. ടി20യില്‍ തുടര്‍ന്നും ഓപ്പണിങില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ 12 ബോളില്‍ ഫിഫ്ഫ്റ്റിയെന്ന യുവരാജിന്റെ റെക്കോര്‍ഡും അഭിഷേകിനു അസാധ്യമല്ല.

ഒരോവറില്‍ ആറു സിക്‌സര്‍

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ടി20യില്‍ ഒരോവറിലെ ആറു ബോളിലും സിക്‌സര്‍ പായിച്ച ഏക താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും യുവരാജ് സിങിന്റെ പേരില്‍ ഭദ്രമാണ്. മറ്റാര്‍ക്കും അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം.

2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു യുവിയുടെ ചരിത്രനേട്ടം. യുവ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറു ബോളിലും സിക്‌സര്‍ പായിച്ചായിരുന്നു അദ്ദേഹം ലോക റെക്കോര്‍ഡിട്ടത്. അതിനു ശേഷം ഈ നേട്ടത്തിലെത്താനായത് വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ മുന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനാണ്.

യുവിയുടെ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ കളിവുള്ള ബാറ്ററാണ് അഭിഷേക്. അനായാസം സിക്‌സറുകളടിക്കാനുള്ള കഴിവാണ് ഈ ഇടംകൈന്‍ ബാറ്ററെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ അഭിഷേക് വാരിക്കൂട്ടിയത് 13 സിക്‌സറുകളാണ്. ഒരു ഇന്ത്യന്‍ താരത്തിന്റെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണിത്.

ABHISHEK SHARMA

ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്

ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിന്നിങ്‌സില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റെന്ന റെക്കോര്‍ഡ് യുവരാജ് സിങിനു സ്വന്തമാണ്. 2007ലെ ടി20 ലോകപ്പില്‍ തന്നെയായിരുന്നു അദ്ദേഹം ഈ റെക്കോര്‍ഡമിട്ടത്. അന്നു ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ 233.33 സ്‌ട്രൈക്ക്‌റേറ്റില്‍ യുവി 70 റണ്‍സുമായി മിന്നിച്ചിരുന്നു.

ഇന്ത്യയുടെ മറ്റൊരാള്‍ക്കും ടി20 ലോകകപ്പില്‍ ഇതുവരെ ഈ റെക്കോര്‍ഡ് മറികടക്കാനായിട്ടില്ല. എന്നാല്‍ അഭിഷേക് ശര്‍മയ്ക്കു ഈ റെക്കോര്‍ഡ് തിരുത്താന്‍ കഴിഞ്ഞേക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിലുണ്ടാലുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുടര്‍ന്നും പല ലോകകപ്പുകളിലും അഭിഷേകിനെ കാണാനായേക്കും.

Story first published: Thursday, February 6, 2025, 12:14 [IST]
Other articles published on Feb 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+