For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭിഷേക് വേണ്ട! സഞ്ജുവിന് പകരം റിഷഭ് മൂന്നാമന്‍, ടി20 ലൈനപ്പ് ഇങ്ങനെ മതിയെന്നു മുന്‍ താരം

രോഹിത് ശര്‍മ, വിരാട് കോലി എന്നീ ഇതിഹാസ താരങ്ങളുടെ വിരമിക്കലിനു ശേഷം ടി20 ഫോര്‍മാറ്റില്‍ പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഈ രണ്ടു പേരുടെയും പകരക്കാരായി ആരൊക്കെയാണ് ടി20 ടീമില്‍ വേണ്ടതെന്നും ഇന്ത്യന്‍ ലൈനപ്പ് എങ്ങനെയാവണമെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബ കരീം. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ യുവനിര മികച്ച പ്രകടനമാണ് ഇപ്പോള്‍ സിംബാബ്‌വെ പര്യടനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ആദ്യ ടി20യില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ തുടങ്ങിയ ഇന്ത്യ തുടര്‍ന്നുള്ള മൂന്നു കളിയും ജയിച്ച് പരമ്പര വരുതിയിലാക്കി കഴിഞ്ഞു. ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തവെയാണ് പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ടി20 ലൈനപ്പ് എങ്ങനെയാവണമെന്നു കരീം വിലയിരുത്തിയത്.

SHUBMAN GILL- YASHASVI JAISWAL

രോഹിത്, കോലി എന്നിവരുടെ പകരക്കാരെ കണ്ടെത്തിക്കഴിഞ്ഞതായും ഈ റോളില്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ് ടി20 ടീമില്‍ ഇനി കളിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോണി സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു കരീം.

ടി20യില്‍ ഇന്ത്യ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന അതേ ബ്രാന്‍ഡിലുള്ള ക്രിക്കറ്റാണ് സിംബാബ്‌വെയില്‍ യുവനിരയും കാഴ്ചവയ്ക്കുന്നത്. ഇതു ഇന്ത്യന്‍ ടീമിനെയും സെലക്ടര്‍മാരെയും സംബന്ധിച്ച് നല്ല വാര്‍ത്തയുമാണ്. സിംബാബ്‌വെയിലേക്കു ഈ ടീമിനെ അയക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന അതേ പ്രകടനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ കളിയില്‍ തോറ്റെങ്കിലും അതിനു ശേഷം ശക്തമായി തിരിച്ചുവന്നതായും കരീം വ്യക്തമാക്കി.

നാലാം ടി20യില്‍ യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ഓപ്പണിങ് വിക്കറ്റില്‍ മാച്ച് വിന്നിങ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഇടംകൈ- വലംകൈ കോമ്പിനേഷനും കൂടിയാണ് ഇവരുടേത്. രണ്ടു സ്ലോട്ടുകളാണ് നിങ്ങള്‍ക്കു മുന്നില്‍ ഒഴിഞ്ഞുകിടക്കുന്നത്. ടി20യില്‍ ഇനി രോഹിത് ശര്‍മയെയും വിരാട് കോലിയെയും നമുക്കു കാണാന്‍ സാധിക്കില്ല. അവരുടെ അഭാവം നികത്താന്‍ ഗില്ലും ജയ്‌സ്വാളും തയ്യാറായിക്കഴിഞ്ഞുവെന്നും കരീം ചൂണ്ടിക്കാട്ടി.

വേറെയും ചിലര്‍ ഈ സ്ഥാനങ്ങള്‍ക്കായി മല്‍സരരംഗത്തുണ്ട്. സെലക്ടര്‍മാരാണ് ആരു വേണമെന്നതു തീരുമാനിക്കേണ്ടത്. പക്ഷെ തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ ഗില്ലും ജയ്‌സ്വാളും നന്നായി തന്നെ നിര്‍വഹിച്ചു കഴിഞ്ഞു. അവര്‍ക്കു ഈ മല്‍സരവും (നാലാം ടി20) പരമ്പരയും ജയിക്കുന്നതിനൊപ്പം ബാറ്റിങില്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യേണ്ടിയിരുന്നു. അതു തന്നെ ചെയ്തുവെന്നും കരീം നിരീക്ഷിച്ചു.

RISHABH PANT

പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ കൈക്കലാക്കിയത്. 153 റണ്‍സിന്റെ വിജയലക്ഷ്യം വെറും 15.2 ഓവറില്‍ ഇന്ത്യ മറികടന്നു. ജയ്‌സ്വാള്‍ 53 ബോളില്‍ 93ഉം ഗില്‍ 39 ബോളില്‍ 58 റണ്‍സുമാണ് അടിച്ചെടുത്തത്.

ശ്രീലങ്കയുമായി ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും ഗില്‍ - ജയ്‌സ്വാള്‍ ജോടി തന്നെ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യണമെന്നാണ് കരീമിന്റെ അഭിപ്രായം. മൂന്നാം നമ്പറില്‍ സഞ്ജു സാംസണല്ല, മറിച്ച് റിഷഭ് പന്താണ് കളിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍നിരയില്‍ മാത്രമാണ് പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനുകളുള്ളത്. ജയ്‌സ്വാള്‍, ഗില്‍ എന്നിവരെ തന്നെ ടി20യില്‍ തുടര്‍ന്നും ഓപ്പണര്‍മാരായി സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കണമെന്നു ഞാന്‍ കരുതുന്നു. അഭിഷേക് ശര്‍മ പ്ലെയിങ് ഇലനില്‍ ഇല്ലെങ്കിലും 15 അംഗ സ്‌ക്വാഡിലെങ്കിലും ആവശ്യമാണ്. കാരണം മൂന്നാം നമ്പറില്‍ നിങ്ങള്‍ക്കു റിഷഭ് പന്തുണ്ട്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവുമുണ്ടെന്നും കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, July 14, 2024, 13:56 [IST]
Other articles published on Jul 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+