Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തും കോലിയും ഔട്ട്!! അഭിഷേകും വരുണുമെത്തും, ഗില്‍ ക്യാപ്റ്റന്‍; ഗംഭീറിന്റെ അടുത്ത ഏകദിന ടീം

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നു നിസംശയം പറയാം. കാരണം ടീമിലെ ചില സീനിയര്‍ താരങ്ങളുടെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റായിരിക്കും ഇത്. കൂടാതെ കോച്ച് ഗൗതം ഗംഭീറിനും ഈ ടൂര്‍ണമെന്റ് അഗ്നിപരീക്ഷയായിരിക്കും. അദ്ദേഹത്തിനു കീഴില്‍ ടീം കളിക്കുന്ന ആദ്യത്തെ ഐസിസി ടൂര്‍ണമെന്റ് കൂടിയാണിത്.

ചാംപ്യന്‍സ് ട്രോഫി കഴിയുന്നതോടെ ഇന്ത്യയുടെ ഏകദിന ടീമിലും തീര്‍ച്ചയായും ചില മാറ്റങ്ങള്‍ നമുക്കു പ്രതീക്ഷിക്കാം. ടി20യിലേതു പോലെ ഏകദിനത്തിലും വളരെ അഗ്രസീവായ ഒരു യുവനിരയെ വാര്‍ത്തെടുക്കുകയെന്നതായിരിക്കും ഗംഭീറിന്റെ പ്ലാന്‍. സീനിയര്‍ കളിക്കാര്‍ക്കു പകരം തന്റെ ശൈലിക്കു കൂടുതല്‍ അനുയോജ്യരായ യുവതാരങ്ങളെ അദ്ദേഹം ടീമിലേക്കു കൊണ്ടു വരികയും ചെയ്യും.

ടി20യില്‍ ഗംഭീറിന്റെ തുറുപ്പുചീട്ടുകളായി മാറിയിരിക്കുന്ന ചില താരങ്ങളെ ഏകദിനത്തിലും വൈകാതെ വിളിക്കുമെന്നുറപ്പാണ്. ചാംപ്യന്‍സ് ട്രോഫിക്കു ശേഷമായിരിക്കും ഏകദിനത്തില്‍ വലിയൊരു അഴിച്ചുപണി സംഭവിച്ചേക്കുക. ടൂര്‍ണമെന്റിനു ശേഷമുള്ള ഇന്ത്യയുടെ പുതിയ ലുക്കിലുള്ള ഏകദിന ടീം എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ROHIT KOHLI JADEJA

മൂന്ന് സീനിയേഴ്‌സ് വഴി മാറും

ചാംപ്യന്‍സ് ട്രോഫിക്കു ശേഷം മൂന്നു പ്രധാനപ്പെട്ട സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും വഴി മാറിക്കൊടുക്കേണ്ടതായി വന്നേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരായിരിക്കും ഇത്. ഈ മൂന്നു വെറ്ററന്‍മാരും ഗൗതം ഗംഭീറിന്റെ ഭാവി ഏകദിന പ്ലാനുകളുടെ ഭാഗവുമല്ല. ഇവര്‍ക്കു പകരം പ്രതിഭാശാലികളായ യുവതാരങ്ങളെയായിരിക്കും ഏകദിന ടീമിലേക്കു അദ്ദേഹം കൊണ്ടുവരുന്നത്.

ഈ മൂവര്‍ സംഘം ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഏകദിനത്തില്‍ നിന്നും വിരമിക്കാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷെ ടെസ്റ്റില്‍ നിന്നും ഉടന്‍ തന്നെ ഇവര്‍ പടിയിറങ്ങുമോയെന്നതു സംശയമാണ്. അടുത്ത ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമായിരിക്കും ടെസ്റ്റിലെ ഇവരുടെ ഭാവി എന്തായിരിക്കുമെന്നു വ്യക്തമാവുക.

അഭിഷേകും വരുണും

ടി20യില്‍ ഗൗതം ഗംഭീറിന്റെ തുറുപ്പുചീട്ടുകളായ താരങ്ങളാണ് വെടിക്കെട്ട് ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയും മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും. ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഏകദിനത്തിലും രണ്ടു പേരെയും കയറൂരി വിടാന്‍ തന്നെയായിരിക്കും കോച്ചിന്റെ പ്ലാന്‍. തനിച്ചു മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇരുവരും.

അഭിഷേകും യശസ്വി ജയ്‌സ്വാളുമായിരിക്കും ഏകദിനത്തില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍. നിലവില്‍ ഓപ്പണറായ ശുഭ്മന്‍ ഗില്‍ മൂന്നാം നമ്പറിലേക്കും മാറും. നേരത്തേ വിരാട് കോലി മിന്നിച്ച റോളിന്റെ അടുത്ത അവകാശി അദ്ദേഹമായിരിക്കും. അതു മാത്രമല്ല ഏകദിന ടീമിന്റെ ക്യാപ്റ്റനും ഗില്‍ തന്നെയായിരിക്കും. ഇതിന്റെ ആദ്യ പടിയായിട്ടാണ് ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിനു വൈസ് ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്.

ABHSHEK SHARMA

മധ്യനിരയും ബൗളിങും

നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തീര്‍ച്ചയായും ഗൗതം ഗംഭീറിന്റെ പ്രധാനപ്പെട്ട താരമായിരിക്കും. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെ ഏകദിനത്തിലും അദ്ദേഹം കൊണ്ടുവരാനിടയുണ്ട്. കാരണം കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരേക്കാള്‍ മികച്ച റെക്കോര്‍ഡാണ് ഏകദിനത്തില്‍ സഞ്ജുവിനുള്ളത്. മാത്രമല്ല റിഷഭിനേക്കാള്‍ ഗംഭീറിനു പ്രിയം മലയാളി താരത്തോടുമാണ്.

ചാംപ്യന്‍സ് ട്രോഫി ടീമിലേക്കു സഞ്ജുവിനെ കൊണ്ടുവരാന്‍ ഗംഭീര്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ റിഷഭ് മതിയെന്നു രോഹിത് ശര്‍മ വാശി പിടിച്ചതു കാരണം ഇതു നടക്കാതെ പോവുകയായിരുന്നു. എന്നാല്‍ രോഹിത് നായകസ്ഥാനത്തില്ലെങ്കില്‍ ഗംഭീറിനു തീരുമാനങ്ങളെടുക്കുക എളുപ്പമായി മാറും.

ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരിക്കും. രവീന്ദ്ര ജഡേജയ്ക്കു പകരം യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയെയായിരിക്കും ഏഴാമനായി ഗംഭീര്‍ കൊണ്ടുവരുന്നത്. എട്ടാമനായി ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമുണ്ടാവും.

ഒമ്പതാമനായി കുല്‍ദീപ് യാദവിനു പകരം വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ഏകദിന ടീമിലുണ്ടായേക്കുക. പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ ജസ്പ്രീത് ബുംറയ്ക്കു തന്നെയായിരിക്കും. ടീമിലെ രണ്ടാമത്തെ പേസറാവട്ടെ അര്‍ഷ്ദീപ് സിങുമായിരിക്കും.

ചാംപ്യന്‍സ് ട്രോഫിക്കു ശേഷമുള്ള ഏകദിന ലൈനപ്പ്

അഭിഷേക് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, February 4, 2025, 12:42 [IST]
Other articles published on Feb 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+