Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യ, സഞ്ജു ഔട്ട്!! വൈഭവടക്കം 3 പുതുമുഖങ്ങള്‍; ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 11

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ടീം ഇന്ത്യയില്‍ ചില ഉടച്ചുവാര്‍ക്കലുകള്‍ നമുക്കു പ്രതീക്ഷിക്കാം. കാരണം ടൂര്‍ണമെന്റിനു ശേഷം 2028ലെ അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ടു തന്നെ 28ലെ ലോകകപ്പ് മുന്നില്‍ കണ്ടുള്ള സ്‌ക്വാഡിനെ തയ്യാറാക്കി നിര്‍ത്താന്‍ ബിസിസിഐ ശ്രമിക്കുകയും ചെയ്യും.

നിലവിലെ ലോകകപ്പ് സ്‌ക്വാഡിലുള്ള ചിലരെ ടൂര്‍ണമെന്റിനു ശേഷം ഇന്ത്യ വൈിട്ടേക്കും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ എന്നിവരാണ് സ്ഥാനം നഷ്ടപ്പെടാന്‍ ഏറ്റവുമധികം സാധ്യതയുള്ള രണ്ടു. ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുടെ സാധ്യതാ ടി20 ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

VAIBHAV

പുതിയ ടീമില്‍ ആരൊക്കെ?

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ഓപ്പണിങ് ജോാകള്‍ ലോക ഒന്നാംനമ്പര്‍ താരം അഭിഷേക് ശര്‍മയും കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുമായിരിക്കും. സീനിയര്‍ ടീം കുപ്പായത്തില്‍ ഇന്ത്യന്‍ വണ്ടര്‍ കിഡായ വൈഭവിന്റെ അരങ്ങേറ്റത്തിനായാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് . ജൂനിയര്‍ ടീമുകള്‍ക്കൊപ്പം വിവിധ ഫോര്‍മാറ്റുകളില്‍ കസറുകയാണ് താരം. 2028ലെ ലോകകപ്പില്‍ ടീമിന്റെ തുറുപ്പുചീട്ടായി വൈഭവ് മാറുമെന്നതില്‍ സംശയമില്ല.

അഭിഷേകും വൈഭവും ചേര്‍ന്നുള്ള ഓപ്പണിങ് കോമ്പിനേഷന്‍ തീര്‍ച്ചയായും എതിരാളികളുടെ പേടിസ്വപ്‌നമായി മാറും. ആദ്യബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളാണ് ഇരുവരും. സൂര്യകുമാര്‍ യാദവിനു പകരം ശുഭ്മന്‍ ഗില്ലായിരിക്കും ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റന്‍. നിലവില്‍ ടീമിനു പുറത്താണങ്കിലും അടുത്ത ഐപിഎല്ലിനു ശേഷം ഗില്ലിനെ ടി20 ടീമിലേക്കു തിരികെ വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാരണം ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി അദ്ദേഹം മതിയെന്ന അഭിപ്രായമാണ് ബിസിസിഐയ്ക്കുള്ളത്. സൂര്യയുടെ പൊസിഷനായ മൂന്നാം നമ്പറിലായിരിക്കും ടി20യില്‍ ഗില്‍ ബാറ്റിങിന് ഇറങ്ങുന്നത്, ഓപ്പണിങിനക്കാള്‍ അദ്ദേഹത്തിനു കൂടുതല്‍ യോജിച്ച പൊസിഷനും കൂടിയായിരിക്കും ഇത്. മുന്‍ നായകന്‍ വിരാട് കോലിയെ പോലെ ആങ്കര്‍ റോള്‍ ഏറ്റെടുത്ത് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനും ഗില്ലിന് സാധിക്കും.

നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്. ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്തയാളാണ് അദ്ദേഹം. അഞ്ചാമനായി വിക്കറ്റ് കീപ്പറുടെ ഊഴമായിരിക്കും. ഇഷാന്‍ കിഷനായിരിക്കുംഈ റോളില്‍ നറുക്കുവീഴുക. മധ്യനിരയില്‍ അത്ര മികച്ച റെക്കോര്‍ഡില്ലാത്തതിനാല്‍ സഞ്ജു സാംസണിനെ ടീമില്‍ കണ്ടേക്കില്ല.

ഇഷാന്‍ ഓപ്പണിങില്‍ മാത്രമല്ല, മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇഷാനായിരിക്കും ഇനി ടി20 ടീമിലേക്കു പ്രഥമ പരിഗണനയും ലഭിക്കുക. ഇഷാന് ശേഷം മൂന്നു ഓള്‍റൗണ്ടര്‍മാരുടെ ഊഴമായിരിക്കും. ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കാണാം. പിന്നാലെ പരിചയസമ്പന്നനായ മറ്റൊരു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ കാണാം.

SHUBMAN GILLL

ഈ ഫോര്‍മാറ്റില്‍ ബാറ്റിങിലും ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന മാച്ച് വിന്നര്‍മാരാണ് ഇരുവരും. ഇവര്‍ കഴിഞ്ഞാല്‍ പുതുമുഖ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വിപ്രാജ് നിഗമായിരിക്കും കളിച്ചേക്കുക. കഴിഞ്ഞ ഐപിഎല്ലില്‍ വരവറിയിച്ച അദ്ദേഹം അടുത്ത സീസണിലും ഇതാവര്‍ച്ചിത്താല്‍ ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തിയേക്കും.

ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയിട്ടുണ്ടാവും. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടി20യില്‍ നിന്നും വിരമിച്ച ശേഷം മറ്റു ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. അര്‍ഷ്ദീപ് സിങായിരിക്കും ബൗളിങ് ആക്രമണങ്ങക്കു ചുക്കാന്‍ പിടിക്കുക. ബുംറയ്ക്കു പകരക്കാരനായി ജമ്മു കാശ്മീരില്‍ നിനുള്ള പുതുമുഖ പേസര്‍ ആക്വിം നബിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുകയും ചെയ്യും.

ലോകകപ്പിനു ശേഷമുള്ള ഇന്ത്യന്‍ ടി20 11

വൈഭവ് സൂര്യവംശി,അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വിപ്രജ് നിഗം, വരുണ്‍ ചക്രവര്‍ത്തി. അര്‍ഷ്ദീബ് സിങ്, ആക്വിം നബി.

Story first published: Saturday, January 3, 2026, 14:15 [IST]
Other articles published on Jan 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+