Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

15 സിക്‌സര്‍, സെഞ്ച്വറിയില്‍ 'ഡബിളടിച്ച്' സമദ്!! നിതീഷിന്റെ വഴിയെ ടീം ഇന്ത്യയിലെത്തുമോ?

കട്ടക്ക്: ഐപിഎല്ലിലെ ടീമംഗമായ നിതീഷ് റെഡ്ഡിക്കു പിന്നാലെ അടുത്ത ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമിലേക്കു വരാന്‍ താനും തയ്യാറാക്കഴിഞ്ഞുവെന്നു സൂചന നല്‍കിയിരിക്കുകയാണ് യുവതാരം അബ്ദുള്‍ സമദ്. രഞ്ജി ട്രോഫിയില്‍ ജമ്മു കാശ്മീരിനു വേണ്ടിയാണ് റെക്കോര്‍ഡ് ബാറ്റിങ് പ്രകടനവുമായി താരം കത്തിക്കയറിയത്. ഒഡീഷയുമായി സമനിലയില്‍ കലാശിച്ച മല്‍സരത്തിലായിരുന്നു ബാറ്റിങില്‍ സമദിന്റെ അഴിഞ്ഞാട്ടം.

ഐപിഎല്‍ മെഗാ ലേലത്തിനു മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സമദിനെ കൈവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സീസണില്‍ ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ തനിക്കു സാധിക്കുമെന്നു അദ്ദേഹം ബാറ്റ് കൊണ്ടു തെളിയിച്ചിരിക്കുന്നത്. ഇതോടെ ഹൈദരാബാദ് അണ്‍ക്യാപ്ഡ് താരമായി സമദിനെ നിലനിര്‍ത്താനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

ABDUL SAMAD

സമദിന്റെ ബാറ്റിങ് വിരുന്ന്

ഒഡീഷയുമായുള്ള ഗ്രൂപ്പ് എ മല്‍സരത്തില്‍ രണ്ടിന്നിങ്‌സുകളിലും ജമ്മു കാശ്മീരിനായി സെഞ്ച്വറി കുറിച്ചാണ് അബ്ദുള്‍ സമദ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇതാവട്ടെ ലോവര്‍ ഓര്‍ഡര്‍ ബാറ്ററായിട്ടൊന്നുമല്ല. ജമ്മുവിനായി നാലാം നമ്പറില്‍ ക്രീസിലെത്തിയാണ് സമദ് കിടിലന്‍ കളി കെട്ടഴിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 127 റണ്‍സുമായി താരം പുറത്താവുകയായിരുന്നു.

രണ്ടാമന്നിങ്‌സിലും സമദ് ടീമിന്റെ ഹീറോയായി മാറി. നാലാംനമ്പറിലെത്തി അദ്ദേഹം വീണ്ടും സെഞ്ച്വറിയോടെ കൈയടി നേടി. ഇത്തവണ പുറത്താവാതെ 108 റണ്‍സാണ് സമദ് സ്‌കോര്‍ ചെയ്തത്.

രണ്ടിന്നിങ്‌സുകളിലും മൂന്നക്കത്തിലെത്തിതോടെ വമ്പന്‍ റെക്കോര്‍ഡും സമദ് കുറിച്ചിരിക്കുകയാണ്. രഞ്ജി ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി കണ്ടെത്തിയ ആദ്യത്തെ ജമ്മു കാശ്മീര്‍ താരന്നെ റെക്കോര്‍ഡാണ് യുവതാരത്തെ തേടിയെത്തിയത്.

അഗ്രസീവ് പ്രകടനം

ജമ്മു കാശ്മീരിനു വേണ്ടി രണ്ടിന്നിങ്‌സുകളിലും വളരെ അഗ്രസീവയ ബാറ്റിങ് പ്രകടനമാണ് അബ്ദുള്‍ സമദ് കാഴ്ചവച്ചത്. വൈറ്റ് ബോള്‍ ശൈലിയില്‍ അദ്ദേഹം എതിര്‍ ടീം ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലും സമദിന്റെ സ്‌ട്രൈക്ക് റേറ്റ് 100ലെത്തിയെന്നതാണ് കൗതുകകരമായ കാര്യം.

ആദ്യ ഇന്നിങ്‌സില്‍ വെറും 117 ബോളിലാണ് താരം 127 റണ്‍സിലെത്തിയത്. ആറു ഫോറുകളും ഒമ്പതു വമ്പന്‍ സിക്‌സറുകളുമുള്‍പ്പെടെയാണിത്. 108.55 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് സമദ് ബാറ്റ് വീശിയത്. ആദ്യ ഇന്നിങ്‌സില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ രണ്ടാമിന്നിങ്‌സിലും അദ്ദേഹം തുടരുകയായിരുന്നു. 108 ബോളിലാണ് സമദ് പുറത്താവാതെ 108 റണ്‍സിലെത്തിയത്. ആറു സിക്‌സറും അഞ്ചു ഫോറുമടക്കമായിരുന്നു ഇത്. 100 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഈ ഇന്നിങ്‌സ്.

ABDUL SAMAD

എസ്ആര്‍എച്ച് കൈവിടുമോ?

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തില്‍ അബ്ദുള്‍ സമദിനെ കാണാന്‍ സാധിക്കുമോയെന്നതാണ് ഇനിയുള്ള പ്രധാനപ്പെട്ട ചോദ്യം. നാട്ടുകാരനും സ്പീഡ് സ്റ്റാറുമായ ഉമ്രാന്‍ മാലിക്കിനോടൊപ്പം എസ്ആര്‍എച്ചിലൂടെ ഐപിഎല്‍ കരിയറാരംഭിച്ച താരമാണ് അദ്ദേഹം. 2020 മുതല്‍ കഴിഞ്ഞ അഞ്ചു സീസണുകളായി എസ്ആര്‍എച്ചിനോടൊപ്പം സമദുണ്ട്.

ഹൈദരാബാദിനായി കൂടുതലും ഫിനിഷറുടെ റോളിലാണ് താരം കളിച്ചിട്ടുള്ളത്. 50 മല്‍രസരങ്ങളില്‍ നിന്നും 146.08 സ്‌ട്രൈക്ക് റേറ്റില്‍ 577 റണ്‍സാണ് സമദ് ഇതിനകം നേടിയിട്ടുള്ളത്. പുറത്താവാതെ നേടിയ 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങിലാവട്ടെ രണ്ടു വിക്കറ്റുകളാണ് അദ്ദേഹത്തിനു ഇതിനകം വീഴ്ത്താനായിട്ടുള്ളത്.

Story first published: Tuesday, October 22, 2024, 13:13 [IST]
Other articles published on Oct 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+