Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എന്നെ അടിക്കാന്‍ ശ്രമിക്കൂ'വെന്ന് പാക് ഇതിഹാസം, 16 കാരനായ സച്ചിന്‍ പറത്തിയത് നാല് സിക്‌സര്‍!

പാകിസ്താന്റെ മുന്‍ സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദിറിനെതിരേ താന്‍ ഒരോവറില്‍ നാലു സിക്‌സറുകള്‍ പറത്തിയ സംഭത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായിരുന്ന ഖാദിറിനെ തന്റെ 16ാം വയസ്സിലായിരുന്നു സച്ചിന്‍ തല്ലിപ്പരുവമാക്കിയത്. ഇത് പക്ഷെ ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ അല്ലാത്തതിനാല്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടിട്ടില്ല. പക്ഷെ സച്ചിന്റെ കരിയറിന്റെ തുടക്കത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുമ്പോള്‍ ഈ ഇന്നിങ്‌സും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.

1989ല്‍ നടന്ന ഒരു പ്രദര്‍ശന ടി20 മല്‍സരത്തിലായിരുന്നു കൗമാരക്കാരനായ സച്ചിന്‍ പാക് ബൗളിങ് ഇതിഹാസങ്ങളെ അമ്മാനമാടിയത്. ടി20യെന്ന ഫോര്‍മാറ്റ് പോലും അന്ന് ഐസിസി അംഗീകരിച്ചിരുന്നില്ല. എന്തായിരുന്നു അന്നു തന്നെ മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിച്ചത് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍.

ബാറ്റ് ചെയ്തത് നാലാം നമ്പറില്‍

ബാറ്റ് ചെയ്തത് നാലാം നമ്പറില്‍

പാകിസ്താനെതിരായ ഈ പ്രദര്‍ശന മല്‍സരത്തില്‍ നാലാം നമ്പറിലായിരുന്നു അന്നു സച്ചിന്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ഇന്ത്യക്കു അപ്പോള്‍ ജയിക്കാന്‍ നാലോവറില്‍ 65 റണ്‍സ് വേണ്ടിയിരുന്നു.
പാകിസ്താനെതിരേ ഗുജ്രന്‍വാലയിലായിരുന്നു മല്‍സരമെന്നാണ് ഓര്‍മ. മല്‍സരം കാണാന്‍ ഒരുപാട് കാണികള്‍ ഒഴുകിയെത്തുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. അതുകൊണ്ടായിരുന്നു അന്ന് അങ്ങനെയൊരു ടി20 പ്രദര്‍ശന മല്‍സരം സംഘടിപ്പിച്ചതെന്നു ആകാഷ് ചോപ്രയുടെ യൂട്യുബ് ചാനലില്‍ സച്ചിന്‍ പറഞ്ഞു.

പരിശീലന മല്‍സരം പോലെ

പരിശീലന മല്‍സരം പോലെ

ഇതൊരു അന്താരാഷ്ട്ര മല്‍സരം ആയിരിക്കില്ലെന്നും നേരത്തേ അറിയിച്ചിരുന്നു. പക്ഷെ കളി കാണാനെത്തുന്ന കാണികള്‍ നിരാശരായി മടങ്ങാന്‍ ഇടയുണ്ടാവരുതെന്നും സംഘാടകര്‍ സൂചിപ്പിച്ചു.
ഈ മല്‍സരത്തിലൂടെ കുറച്ച് പരിശീലനമെങ്കിലും ലഭിക്കുമല്ലോയെന്നു കരുതിയാണ് അന്ന് ഞങ്ങള്‍ കളിക്കാന്‍ സമ്മതം മൂളിയത്. നാലാം നമ്പറിലായിരുന്നു ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ഇന്ത്യക്കു അപ്പോള്‍ നാലോവറില്‍ 65-70 റണ്‍സ് വേണമായിരുന്നുവെന്നാണ് ഓര്‍മയെന്നും സച്ചിന്‍ വിശദമാക്കി.

ഖാദിറിനെതിരേ നാല് സിക്‌സര്‍

ഖാദിറിനെതിരേ നാല് സിക്‌സര്‍

കെ ശ്രീകാന്തായിരുന്നു അന്ന് തങ്ങളുടെ ക്യാപ്റ്റനെന്നു സച്ചിന്‍ പറഞ്ഞു. അടുത്ത മല്‍സരത്തിനു മുമ്പ് ടീമിന് കുറച്ചു പരിശീലനം ലഭിക്കാന്‍ ഈ കളി സഹായിക്കുമെന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. നമ്മള്‍ക്കു വമ്പന്‍ ഷോട്ടുകള്‍ക്കു തന്നെ ശ്രമിച്ചാലോയെന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നായിരരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് താന്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയത്.
മുഷ്താഖ് അഹമ്മദായിരുന്നു ബൗളര്‍. അദ്ദേഹത്തിനെതിരേ ഒരോവറില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും താന്‍ നേടി. തുടര്‍ന്ന് ഖാദിര്‍ തന്റെ അടുത്തേക്ക് വന്നു പറഞ്ഞു- ഈ ഭാഗത്തു കൂടെയാണ് ഞാന്‍ ബൗള്‍ ചെയ്യുക, എന്നെ അടിക്കാന്‍ ശ്രമിക്കൂ. നിങ്ങള്‍ സീനിയര്‍ ബൗളറാണ്, അത്ര എളുപ്പത്തില്‍ നിങ്ങളെ പ്രഹരിക്കാന്‍ കഴിയില്ലെന്നു അദ്ദേഹത്തിനു മറുപടി നല്‍കി. ഇതിനു ശേഷമാണ് ഞങ്ങള്‍ ചേസിങ് തുടങ്ങിയത്. അതൊരു വലിയ ഓവറായിരുന്നു. 27-28 റണ്‍സ് അന്നു ഇന്ത്യ നേടിയെന്നും സച്ചിന്‍ വിശദമാക്കി.

പാകിസ്താന്‍ ജയിച്ചു

പാകിസ്താന്‍ ജയിച്ചു

സച്ചിന്റെ വെടിക്കെട്ട് പ്രകടനം പക്ഷെ ഇന്ത്യയെ ജയിപ്പിച്ചില്ല. നേരിയ മാര്‍ജിനില്‍ അവര്‍ ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു. എങ്കിലും സച്ചിനെന്ന പുതിയ താരോദയത്തെ അന്നു ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. സ്പിന്‍ മാന്ത്രികനായിരുന്ന ഖാദിറിനെ അതിനു മുമ്പ് മറ്റൊരു ബാറ്റ്‌സ്മാനും ഇതുപോലെ പ്രഹരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഒരോവറില്‍ സച്ചിന്റെ പ്രകടനം ഇങ്ങനെയായിരുന്നു- 6, 0, 4, 6, 6, 6. കളിയില്‍ സച്ചിന്‍ പുറത്താവാതെ 53 റ്ണ്‍സെടുക്കുകയും ചെയ്തിരുന്നു.

Story first published: Saturday, September 19, 2020, 16:57 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+