IPL 2020: ആര്‍സിബി പഴയ ആര്‍സിബിയല്ല, ഇത്തവണ ചാംപ്യന്മാരായേക്കും! കാരണങ്ങളറിയാം
ഐപിഎല്ലില്‍ കഴിഞ്ഞ 12 സീസണുകളിലായി കിരീടത്തിനു വേണ്ടിയുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കാത്തിരിപ്പ് ഇത്തവണ തീരുമോ? വിരാട് കോലി നയിക്കുന്ന ആര്‍സിബി ഈ സീസണിലെ തുടക്കം മോശമാക്കിയിട്ടില്ല. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിനു തോല്‍പ്പിച്ചു കൊണ്ടായിരുന്നു കോലിപ്പട തുടങ്ങിയത്. പക്ഷെ രണ്ടാമത്തെ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോടു ആര്‍സിബി 97 റണ്‍സിനു നിഷ്പ്രഭരായി. എന്നാല്‍ മൂന്നാമത്തെ കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി അവര്‍ വിജയവഴിയില്‍ തിരിച്ചെത്തി. ടൈയില്‍ കലാശിച്ച പോരില്‍ സൂപ്പര്‍ ഓവറിലായിരുന്നു ആര്‍സിബിയുടെ വിജയം.
ഈ സീസണില്‍ ആര്‍സിബിയെ സംബന്ധിച്ച് ചില പ്ലസ് പോയിന്റുകളുണ്ട്. അതുകൊണ്ടു തന്നെ ആര്‍സിബി പഴയ ആര്‍സിബിയല്ലെന്നു സംശയമില്ലാതെ തന്നെ പറയാന്‍ കഴിയാം. ഇത്തവണ ആര്‍സിബിയെ കിരീടത്തിലേക്കു നയിക്കാന്‍ സാധ്യതയുള്ള ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

എബിഡിയുടെ ഫോം, മികച്ച ഓപ്പണിങ് ജോടി
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മലയാളി താരം ദേവ്ദത്ത് പടിക്കലുമുള്‍പ്പെടുന്ന പുതിയ ഓപ്പണിങ് ജോടിയെയാണ് ആര്‍സിബി ഈ സീസണില്‍ പരീക്ഷിച്ചത്. ഈ സഖ്യം ക്ലിക്കാവുകയും ചെയ്തതായി ഇതുവരെയുള്ള പ്രകടനം സൂചിപ്പിക്കുന്നു. ദേവ്ദത്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും താരം ഫിഫ്റ്റിയടിച്ചിരുന്നു. ഫിഞ്ചും കഴിഞ്ഞ കളിയില്‍ ഫിഫ്റ്റിയുമായി ഫോമിലെത്തിക്കഴിഞ്ഞു. ദേവ്ദത്തിന്റെ അഗ്രസീവ് ശൈലിയും ഫിഞ്ചിന്റെ അനുഭവസമ്പത്തുമാണ് ഈ സഖ്യത്തിന്റെ മികവിനു പിന്നില്‍
ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് പതിവു പോലെ ഈ സീസണിലും മിന്നുന്ന ഫോമിലാണ്. മൂന്നാമത്തെ കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ അദ്ദേഹം സൂപ്പര്‍ ഓവറിലും ബാറ്റിങിന് ഇറങ്ങുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.

മികച്ച ബൗളിങ് കോമ്പിനേഷന്‍
മുന്‍ സീസണുകളിലെല്ലാം ആര്‍സിബിയുടെ പ്രധാന വീക്ക്‌നെസ് ദുര്‍ബലമായ ബൗളിങ് നിരയായിരുന്നു. ശരിയായ ബൗളിങ് കോമ്പിനേഷന്‍ കണ്ടെത്താനാവാതെ ഓരോ സീസണിലും അവര്‍ വലഞ്ഞു. എന്നാല്‍ ഈ സീസണില്‍ കൂടുതല്‍ മികച്ച ബൗളിങ് കോമ്പിനേഷനാണ് ആര്‍സിബിയുടേത്.
മുംബൈയ്‌ക്കെതിരായ അവസാന കളിയില്‍ ഡെത്ത് ഓവറിലെ ആര്‍സിബിയുടെ പ്രകടനവും മികച്ചതായിരുന്നു. ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഉമേഷ് യാദവ് എന്നിവര്‍ക്കു പകരം കഴിഞ്ഞ മല്‍സരത്തില്‍ ഇസുരു ഉദാനയെയും ആദം സാംപയെയും ആര്‍സിബി കളിപ്പിച്ചിരുന്നു. ഉദാനയുടെ വരവോടെ ആര്‍സിബിയുടെ ബൗളിങിനു മൂര്‍ച്ച കൂടിയിട്ടുണ്ട്. കഴിഞ്ഞ കളിയില്‍ ലങ്കന്‍ പേസര്‍ രണ്ടു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.
ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ മികച്ച ഫോമും ആര്‍സിബി ബൗളിങ് നിരയെ കൂടുതല്‍ സന്തുലിതമാക്കുന്നു. മുംബൈയ്‌ക്കെതിരേ നാലോവറില്‍ 12 റണ്‍സ് മാത്രമായിരുന്നു സുന്ദര്‍ വഴങ്ങിയത്. ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. യുവ പേസര്‍ നവദീപ് സെയ്‌നിയും മികച്ച ബൗളിങായിരുന്നു മുംബൈയ്‌ക്കെതിരേ കാഴ്ചവച്ചത്. സെയ്‌നിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ വെറും ഏഴു റണ്‍സായിരുന്നു മുംബൈ നേടിയത്.

ഹെസ്സന്റെ സാന്നിധ്യവും മികച്ച സപ്പോര്‍ട്ട് സ്റ്റാഫുമാരും
ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു മൈക്ക് ഹെസ്സന്റെ വരവ് ആര്‍സിബിക്കു നേട്ടമമായിട്ടുണ്ടെന്നെന്നാണ് ഇതുവരെയുള്ള പ്രകടനം സൂചിപ്പിക്കുന്നത്. മുന്‍ ന്യൂസിലാന്‍ഡ് കോച്ച് കൂടിയായ ഹെസ്സന്റെ നിരന്തരമുള്ള ഇടപെടലും ഉപദേശവുമെല്ലാം ആര്‍സിബിയെ ഏറെ സഹായിക്കുന്നുണ്ട്. വിശകലനാത്മകമായി കാര്യങ്ങളെ വിലയിരുത്താന്‍ ശേഷിയുള്ള അദ്ദേഹം ആര്‍സിബിക്കു തങ്ങളുടെ വീക്ക്‌നെസുകള്‍ ചൂണ്ടിക്കൊടുക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്.
പരിചയ സമ്പന്നനായ ഹെസ്സന്‍ തലപ്പത്തുള്ളതു മാത്രമല്ല ശക്തമായ സപ്പോര്‍ട്ട് സ്റ്റാഫുമാരുടെ സാന്നിധ്യവും ആര്‍സിബിക്കു കരുത്താണ്. ഓസ്‌ട്രേലിയയുടെ മുന്‍ താരം സൈമണ്‍ കാറ്റിച്ചാണ് ആര്‍സിബിയുടെ മുഖ്യ പരിശീലകന്‍. എസ് ശ്രീറാം (ബാറ്റിങ്), ആദം ഗ്രിഫിത്ത് (ബൗളിങ്), ട്രെന്റ് വുഡ്ഹില്‍ (ഫീല്‍ഡിങ്) എന്നിവരാണ് മറ്റു സഹ പരിശീലകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications