Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ചില്ലറക്കാരനല്ല! ഇത്രയും സൂപ്പര്‍ താരങ്ങളെ എങ്ങനെ ഫാനാക്കി? ലിസ്റ്റ് കണ്ട് ഞെട്ടരുത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്വന്തം സ്ഥാനമുറപ്പിക്കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനേക്കാള്‍ ഒന്നര വര്‍ഷത്തോളം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടും ഇപ്പോഴും സഞ്ജുവിന് ബാക്കപ്പ് റോള്‍ പോലും ഉറപ്പില്ലെന്നതാണ് യാഥാര്‍ഥ്യം. അന്താരാഷ്ട്ര കരിയര്‍ അനിശ്ചിതത്വത്തില്‍ തന്നെയാണെങ്കിലും ആരാധക പിന്തുണയുടെ കാര്യത്തില്‍ സഞ്ജു ശരിക്കും കിങ് തന്നൊണ്. റിഷഭുള്‍പ്പെടെ ഇപ്പോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിട്ടുള്ള പല താരങ്ങളെക്കാളും കൂടുതല്‍ ആരാധക പിന്തുണ അദ്ദേഹത്തിനുണ്ട്.

സ്വന്തം നാടായ തിരുവനന്തപുരത്തു ലഭിക്കുന്ന അതേ സ്‌നേഹവും പിന്തുണയുമാണ് സഞ്ജുവിനു അയര്‍ലാന്‍ഡിലും വെസ്റ്റ് ഇന്‍ഡീസിലുമെല്ലാം ലഭിക്കുന്നത്. തനിക്കു ലഭിക്കുന്ന പിന്തുണ കണ്ട് അദ്ഭുതം തോന്നിയിട്ടുണ്ടെന്നും ഇത്രയുമധികം സ്‌നേഹവും പിന്തുണയുമെല്ലാം താന്‍ അര്‍ഹിക്കുന്നുണ്ടോയെന്നു സംശയവും തോന്നിയിട്ടുണ്ടെന്നും സഞ്ജു തുറന്നു പറയുകയും ചെയ്തിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഫാന്‍സായിട്ടുള്ളത്. ചില വമ്പന്‍ ക്രിക്കറ്റര്‍മാരും സഞ്ജുവിന്റെ ആരാധകരുടെ നിരയിലുണ്ടെന്നതാണ് ആശ്ചര്യപ്പെുത്തുന്ന കാര്യം. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ABD

എബി ഡിവില്ലിയേഴ്സ്

360 ബാറ്ററെന്നു ലോകം വിശേഷിപ്പിക്കുന്ന സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സും സഞ്ജുവിന്റെ ഫാനാണെന്നു അറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും. സംഭവം സത്യം തന്നെയാണ്. സഞ്ജുവിന്റെ ശൈലിയുടെ ആരാധകനാണ് താനെന്നു അദ്ദേഹം പല തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ഏറ്റവും അവസാനമായി ഈ വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടീം പ്രഖ്യാപനത്തിനു ശേഷം ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ച് വിലയിരുത്തവെയാണ് സഞ്ജുവിനെ എബിഡി പുകഴ്ത്തിയത്.

ഞാന്‍ എല്ലായ്‌പ്പോഴും സഞ്ജു സാംസണിന്റെ ഫാനാണ്. മനോഹരമായി കളിക്കുന്ന ക്രിക്കറ്ററാണ് അദ്ദേഹം. ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു യൂട്യൂബ് ചാനലില്‍ എബിഡി പറഞ്ഞത്. ഇതാദ്യമായല്ല മലയാളി താരത്തെ അദ്ദേഹം പുകഴ്ത്തിയത്. നേരത്തേയും സഞ്ജുവിന്റെ ബാറ്റിങ് മിടുക്കിനെക്കുറിച്ച് എബിഡി സംസാരിച്ചിട്ടുണ്ട്.

ഗ്രേയം സ്വാന്‍

ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാനാണ് സഞ്ജുവിനെ ഇഷ്ടപ്പെടുകയും പുകഴ്ത്തുകയും ചെയ്തിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട താരം. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിയോടാണ് ഒരിക്കല്‍ സഞ്ജുവിനെ അദ്ദേഹം താരതമ്യം ചെയ്തത്. 2023ലെ ഐപിഎല്ലിനിടെയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ സ്വാന്‍ പ്രശംസിച്ചത്.

കഴിഞ്ഞ അഞ്ച്- ആറു വര്‍ഷങ്ങള്‍ക്കിടെ നേതൃശേഷിക്കൊപ്പം സ്ഥിരതയുടെ കാര്യത്തിലും സഞ്ജു വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും ഈ കാര്യം തന്നെയാണ്. രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഇപ്പോള്‍ കുടുതല്‍ വിശ്വസ്തനായ താരമായി സഞ്ജു മാറിയിരിക്കുകയാണ്. വളരെ ശാന്തപ്രകൃതവും വിശ്വാസ്യതയുമുള്ള വ്യക്തിയാണ് അദ്ദേഹം.

യുവാവായ എംഎസ് ധോണിയെപ്പോലെയാണ് സഞ്ജു. ക്യാപ്റ്റന്‍സിയെടുത്താല്‍ സഞ്ജു ഒരിക്കലും തന്റെ ശാന്തത കൈവിടാറില്ല, എന്താണ് നടക്കുന്നതെന്നു നന്നായി അറിയുന്ന അദ്ദേഹം ഗെയിമിനെ നന്നായി വായിച്ചെടുക്കുകയും ചെയ്യുന്നതായും സ്വാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

GAUTAM GAMBHIR SANJU SAMSON

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്ററും നിലവിലെ കോച്ചുമായ ഗൗതം ഗംഭീറാണ് സഞ്ജുവിന്റെ മറ്റൊരു കടുത്ത ആരാധകന്‍. ദേശീയ ടീമിന്റെ കോച്ചാവും മുമ്പ് നിരന്തരം സഞ്ജുവിന്റെ സ്ഥാനത്തിനായി വാദിക്കുകയും കഴിവിനെ പ്രശംസിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

സഞ്ജുവിനെ കളിപ്പിച്ചില്ലെങ്കില്‍ അതു അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് ഇന്ത്യന്‍ ടീമിന്റെ നഷ്ടമാണെന്നായിരുന്നു ഗംഭീര്‍ ഒരിക്കല്‍ ചൂണ്ടിക്കാണിച്ചത്. പക്ഷെ കോച്ചായി വന്നതിനുശേഷം അദ്ദേഹം ഇതെല്ലം മറന്ന മട്ടാണ്. സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഗംഭീറും തയ്യാറായിട്ടില്ല.

Story first published: Sunday, August 25, 2024, 20:00 [IST]
Other articles published on Aug 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+