For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക് പാണ്ഡ്യ കിടു, മുംബൈ ആരാധകര്‍ അംഗീകരിക്കണം; രാജ്യത്തിന്റെ അഭിമാനം

മുംബൈ: വലിയ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. പ്രഥമ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ വീണ്ടും കപ്പിലേക്കെത്തുന്നത് ഇത്തവണയാണ്. രോഹിത് ശര്‍മക്ക് കീഴിലിറങ്ങിയ ഇന്ത്യ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയാണ് കപ്പ് നേടിയത്. വാശിയേറിയ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഏഴ് റണ്‍സിനാണ് തോല്‍പ്പിച്ചത്. അവസാന ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ആവേശ ജയം നേടിക്കൊടുത്തത്.

ഹെന്‍ റിച്ച് ക്ലാസനേയും ഡേവിഡ് മില്ലറേയും പുറത്താക്കി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത് ഹാര്‍ദിക്കിന്റെ ബൗളിങ് മികവാണ്. വലിയ വിമര്‍ശനങ്ങള്‍ നേരിട്ടാണ് ഹാര്‍ദിക് ടി20 ലോകകപ്പ് കളിക്കാനെത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തിയത് മുതല്‍ വലിയ തിരിച്ചടിയാണ് താരം നേരിട്ടത്. വലിയ വിമര്‍ശനം എല്ലാ ഭാഗത്തുനിന്നും ഹാര്‍ദിക്കിനെതിരേ ഉയര്‍ന്നു. രോഹിത് ശര്‍മയെ മാറ്റിയാണ് ഹാര്‍ദിക് നായകനായത്.

ഇത് ഹാര്‍ദിക്കിനെതിരേ കൂടുതല്‍ വിമര്‍ശനം ഉയരാനും ആരാധകരുടെ വെറുപ്പ് ഏറ്റുവാങ്ങാനും കാരണമായി. രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള ബന്ധം ഈ പ്രശ്‌നത്തെത്തുടര്‍ന്ന് മോശമാവുകയും ചെയ്തു. ടി20 ലോകകപ്പില്‍ ഇവരുടെ മോശം ബന്ധം തിരിച്ചടിയാവുമോയെന്ന ആശങ്കയാണ് പൊതുവേ നിലനിന്നത്. എന്നാല്‍ ഫൈനലിലടക്കം കസറി ഹാര്‍ദിക് ഇന്ത്യയുടെ മാച്ച് വിന്നറായി മാറി. ഇപ്പോഴിതാ ഹാര്‍ദിക്കിനെ മുംബൈ ആരാധകര്‍ ബഹുമാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്.

'വലിയ സാഹചര്യങ്ങളില്‍ മികവ് കാട്ടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഹാര്‍ദിക് പാണ്ഡ്യയെപ്പോലൊരു താരം മുംബൈ ഇന്ത്യന്‍സിനൊപ്പം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയതാണ്. ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്കെത്തിയപ്പോള്‍ നിരവധി വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഫൈനലിലെ അവസാന ഓവര്‍ എറിയാന്‍ നായകന്‍ വിശ്വാസം അര്‍പ്പിച്ചത് ഹാര്‍ദിക്കിലാണ്. എല്ലാവര്‍ക്കും അഭിമാനമാവാന്‍ ഹാര്‍ദിക്കിനായി.

india cricket

അവന്റെ കരിയറിലേക്ക് നോക്കുമ്പോള്‍ വലിയ ബഹുമാനം അര്‍ഹിക്കുന്നു. വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ അവന് സാധിക്കുന്നുണ്ട്. എല്ലാ മുംബൈ ആരാധകരോടും സംശയമില്ലാതെ ഞാന്‍ പറയുന്നു അവന്‍ ഭാവിയില്‍ നിങ്ങളുടെയെല്ലാം മനസില്‍ ഇടം നേടും' ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഹീറോയാണ്. ഈ ടി20 ലോകകപ്പോടെ രോഹിത് ശര്‍മ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇതോടെ അടുത്ത ടി20 നായകനായി ഹാര്‍ദിക് പാണ്ഡ്യ എത്താനാണ് സാധ്യത കൂടുതല്‍. ഹാര്‍ദിക്കിന് കീഴിലാവും ഇന്ത്യ അടുത്ത ടി20 ലോകകപ്പ് കളിക്കുക. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് അടുത്ത ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് സജീവ കിരീട പ്രതീക്ഷയാണുള്ളത്. വരുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹാര്‍ദിക് തുടരുമെന്നുറപ്പ്. ആരാധകരുടെ ഭാഗത്ത് നിന്ന് ഹാര്‍ദിക്കിന് കൂടുതല്‍ പിന്തുണ ലഭിച്ചേക്കും.

അവസാന സീസണില്‍ മുംബൈയിലെ ആരാധകരടക്കം ഹാര്‍ദിക്കിനെ കൂവിയിരുന്നു. പലവട്ടം അപമാനിക്കപ്പെട്ട ഹാര്‍ദിക്കിനെ അന്ന് മുംബൈ ടീമിലെ സഹതാരങ്ങള്‍ പോലും അനുകൂലിച്ചില്ല. യുവതാരങ്ങള്‍ ഹാര്‍ദിക്കിനോട് കയര്‍ത്ത് സംസാരിക്കുന്ന സാഹചര്യം പോലുമുണ്ടായി. എന്നാല്‍ ഇതിലൊന്നും തളരാതെയാണ് ഹാര്‍ദിക് മുന്നോട്ട് പോയി. മുംബൈ അവസാന സ്ഥാനക്കാരായപ്പോഴും തളര്‍ന്നില്ല. ഇതിനിടെ ഭാര്യയുമായി ഹാര്‍ദിക് വേര്‍പിരിയുന്നു എന്ന റിപ്പോര്‍ട്ടുമെത്തി.

ഇതെല്ലാം സ്വാഭാവികമായും ഹാര്‍ദിക്കിനെ തളര്‍ത്തേണ്ടതാണ്. എന്നാല്‍ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാതെ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹാര്‍ദിക് ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാന താരമായി മാറുകയായിരുന്നു. അടുത്ത ഐപിഎല്ലില്‍ പഴയ കരുത്തുറ്റ നായകനായി ഹാര്‍ദിക് മാറുമെന്ന് നിസംശയം പറയാം.

Story first published: Thursday, July 4, 2024, 14:36 [IST]
Other articles published on Jul 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+