Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്രം ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചു! കരിയര്‍ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി- മുന്‍ താരം

ലാഹോര്‍: പാകിസ്താന്റെ മുന്‍ ഇതിഹാസ പേസറും ക്യാപ്റ്റനുമായിരുന്ന വസീം അക്രമിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ താരം ആക്വിബ് ജാവേദ്. തന്നെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ച താരം ആരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വാതുവയ്പുകാരും പാക് ടീമും തമ്മിലുള്ള മുഖ്യ കണ്ണി മുന്‍ താരം സലീം പര്‍വേസായിരുന്നുവെന്നും ഇയാളാണ് താരങ്ങളെ വാതുവയ്പ്പുകാര്‍ക്കു പരിചയപ്പെടുത്തിയതെന്നും പേസര്‍ കൂടിയായിരുന്ന ജാവേദ് വ്യക്തമാക്കി. താരങ്ങള്‍ക്കു ആഡംബര കാറുകളും ലക്ഷക്കണക്കിന് രൂപയുമാണ് വാതുവയ്പ് സംഘം കൈമാറിയത്. തന്നോടും അവര്‍ ഒത്തുകളിക്കണമെന്നാവശ്യപ്പെട്ടു. ഇതിനു കൂടാക്കിയില്ലെങ്കില്‍ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്നും തന്നെ അവര്‍ ഭീഷണിപ്പെടുത്തിയെന്നു ഒരു പാകിസ്താന്‍ വാര്‍ത്താ ചാനലിനോടു ജാവേദ് വെളിപ്പെടുത്തി.

1

ഒത്തുകളിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും അതില്‍ നിന്നും വ്യതിചലിക്കാതെ നില്‍ക്കുകയും ചെയ്തു. ഈ കാരണം കൊണ്ട് കരിയര്‍ നേരത്തേ അവസാനിച്ചതില്‍ കുറ്റബോധമില്ല. കാരണം അന്നു താനെടുത്ത നിലപാടാണ് ശരിയെന്ന് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. പല പര്യടനങ്ങളില്‍ നിന്നും അവര്‍ തന്നെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചു. മാത്രമല്ല താനുമായി സംസാരിക്കുന്നവരെ ശാസിക്കുകയും ചെയ്തതായി ജാവേദ് കൂട്ടിച്ചേര്‍ത്തു.

പാക് ടീമിന്റെ അന്നത്തെ ക്യാപ്റ്റനായിരുന്ന അക്രം തന്നെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചിരുന്നതായി ജാവേദ് തുറന്നടിച്ചു. ഒത്തുകളിക്കാന്‍ താന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് പാക് ടീമില്‍ നിന്നും അക്രം തന്നെ ഒഴിവാക്കിയിട്ടുണ്ട്. താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ദേശീയ ടീമിനു വേണ്ടി നീ കളിക്കില്ലെന്നും അക്രം ഭീഷണിപ്പെടുത്തിയതായും ജാവേദ് വെളിപ്പെടുത്തുന്നു.

2

1998ലായിരുന്നു ഒത്തുകളി വിവാദം പാക് ക്രിക്കറ്റില്‍ കോളിളക്കം സൃഷ്ടിച്ചത്. താന്‍ പാക് താരങ്ങള്‍ക്കു പണം വാഗ്ദാനം ചെയ്തിരുന്നതായി അന്ന് സലീം പര്‍വേസ് കുറ്റസമ്മതം നടത്തിയിരുന്നു. ദേശീയ ടീമിനു വേണ്ടി ഒരു ഏകദിനം മാത്രമേ പര്‍വേസ് കളിച്ചിട്ടുള്ളൂ. 1980ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഇത്. 2013ല്‍ പര്‍വേസ് മരിക്കുകയും ചെയ്തു. വാതുവയ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും 98ല്‍ വിവാദം ഒത്തുകളി വിവാദം പുറത്തുവന്നതിനു ശേഷം പിന്നീടൊരിക്കലും പാക് ടീമിനു വേണ്ടി കളിക്കാന്‍ ജാവേദിന് അവസരം ലഭിച്ചിട്ടില്ല.

Story first published: Monday, June 22, 2020, 13:21 [IST]
Other articles published on Jun 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+