ഓപ്പണിങ് പങ്കാളി വീരുവായത് തന്നെ രക്ഷിച്ചു! സെവാഗിനൊപ്പമുള്ള ബാറ്റിങ് അനുഭവം പങ്കുവച്ച് ചോപ്ര
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. സംഹാരം ആയുധമാക്കിയ വീരുവിന് ഏതു ഫോര്‍മാറ്റിലും ശൈലി ഒന്നു തന്നെയായിരുന്നു. ഇതു തന്നെയാണ് അദ്ദേഹത്തിന് ഇത്രയുമധികം ആരാധകരുണ്ടാവാന്‍ കാരണം. മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച സെവാഗിനെ ഓപ്പണറായി പ്രൊമോഷന്‍ നല്‍കി യഥാര്‍ഥ മികവ് പുറത്തു കൊണ്ടു വന്നത് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്.
സെവാഗിനൊപ്പം ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കാന്‍ ഭാഗ്യമുണ്ടായ താരമാണ് ഇപ്പോള്‍ കമന്റേറ്റര്‍ കൂടിയായ ആകാശ് ചോപ്ര. 10 ടെസ്റ്റുകളിലാണ് ഇരുവരും ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. അന്നത്തെ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ചോപ്ര.

ഇന്ത്യന്‍ ടീമിലേക്കു താന്‍ ആദ്യമായി വരുമ്പോള്‍ അന്ന് ബാറ്റിങ് നിര സെറ്റായിക്കഴിഞ്ഞിരുന്നു. ഓപ്പണിങില്‍ സെവാഗിന് ഒരു പങ്കാളിയുടെ ഒഴിവ് മാത്രമാണുണ്ടായിരുന്നത്. മറ്റു പൊസിഷനുകളിലൊക്കം അനുയോജ്യരായ താരങ്ങളുണ്ടായിരുന്നു.
ഓപ്പണിങില്‍ വീരുവിനൊപ്പം ഓപ്പണ്‍ ചെയ്യുക വളരെ എളുപ്പമായിരുന്നു. കാരണം അവന്‍ നല്ല പന്തുകളില്‍പ്പോലും ബൗണ്ടറിയും സിക്‌സറുമെല്ലാം നേടും. ഒരു ബാറ്റ്‌സ്മാന്‍ ഈ രീതിയില്‍ കളിക്കുമ്പോള്‍ സ്വാഭാവികമായും എതിര്‍ ടീം നോട്ടമിടുക ഇയാളെയായിരിക്കും. എതിര്‍ ടീം വീരുവിനെ മാത്രം ശ്രദ്ധിച്ചതോടെ താന്‍ രക്ഷപ്പെട്ടതായും 42 കാരനായ ചോപ്ര പറയുന്നു.

വിക്കറ്റുകള്‍ക്കിടയില്‍ അത്ര നന്നായി ഓടിയിരുന്ന ബാറ്റ്‌സ്മാന്‍ ആയിരുന്നില്ല സെവാഗെന്ന് നേരത്തേ പലരും ചൂണ്ടിക്കാണിച്ച പോരായ്മയായിരുന്നു. എന്നാല്‍ ചോപ്ര ഇതിനോടു യോജിക്കുന്നില്ല.
ബൗണ്ടറികളും സിക്‌സറുകളും അനായാസം നേടാന്‍ കഴിയുന്നതിനാല്‍ തന്നെ സ്വാഭാവികയുമായും വീരുവിന് സിംഗിളും ഡബിളും അധികം നേടേണ്ടി വരാറില്ല. എന്നാല്‍ അവസരം ലഭിച്ചാല്‍ സിംഗിളും ഡബിളുമെടുക്കാന്‍ വീരു മടി കാണിക്കാറില്ലെന്നും ഒരുമിച്ച് കളിച്ചപ്പോള്‍ ഇതു തനിക്കു ബോധ്യമായിട്ടുണ്ടെന്നും ചോപ്ര വിശദമാക്കി.

അസാധാരണ പ്രതിഭയുള്ള ബാറ്റ്‌സ്മനായിരുന്നു വീരു. എനിക്ക് അവനെ സ്‌കൂള്‍ തലം മുതല്‍ അറിയാമായിരുന്നു. അന്നു ഞങ്ങള്‍ ഒരുമിച്ചാണ് കളിച്ചിരുന്നത്. വീട്ടിലെ ഏറ്റവും മികച്ച സീറ്റിലിരുന്ന് കളി കാണാന്‍ ഞാന്‍ ആഗ്രഹിച്ചു, അതു വിട്ടേക്കൂ. കാരണം വീരേന്ദര്‍ സെവാഗ് ഒന്നു മാത്രമേയുള്ളൂവെന്നും ചോപ്ര വ്യക്തമാക്കി.
ഇന്ത്യക്കു വേണ്ടി 104 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള സെവാഗ് 82.23 സ്‌ട്രൈക്ക് റേറ്റില്‍ 8586 റണ്‍സെടുത്തിട്ടുണ്ട്. 23 സെഞ്ച്വറികളും രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ നേടിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. 2011ല്‍ ഇന്ത്യ ജേതാക്കളായ ലോകകപ്പില്‍ നേടിയ 219 റണ്‍സാണ് ഏകദിനത്തില്‍ സെവാഗിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications