IPL: ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നീക്കാന്‍ ബുക്കാനന്‍ ശ്രമിച്ചു! ചോപ്രയുടെ വെളിപ്പെടുത്തല്‍

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും സൗരവ് ഗാംഗുലിയെ നീക്കാന്‍ കോച്ച് ജോണ്‍ ബുക്കാനന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ആകാഷ് ചോപ്ര. ആദ്യ സീസണില്‍ കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ചോപ്ര. പാകിസ്താന്റെ മുന്‍ താരം യൂനിസ് ഖാന്‍ മുന്‍ ബാറ്റിങ് കോച്ചായിരുന്ന ഗ്രാന്റ് ഫ്‌ളവറിന്റെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയെന്ന സംഭവം പുറത്തു വന്നതിനു പിന്നാലെയാണ് മറ്റൊരു കോച്ച്- താരം ഏറ്റുമുട്ടലിനെക്കുറിച്ച് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
സീസണിന്റെ തുടക്കത്തിലെല്ലാം ഗാംഗുലിയും ബുക്കാനനും തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നെങ്കിലും എന്നാല്‍ പിന്നീട് ഇരുവരും ശത്രുക്കളായി മാറുകയായിരുന്നുവെന്നും ചോപ്ര പറയുന്നു.

കെകെആര്‍ ടീമിന്റെ ഭാഗമായതിനാല്‍ തന്നെ പലതും അടുത്തു നിന്ന് വീക്ഷിക്കാന്‍ തനിക്കായിട്ടുണ്ടെന്നു ചോപ്ര വ്യക്തമാക്കി. ഗാംഗുലി ആദ്യ സീസണില്‍ കെകെആറിന്റെ നായകസ്ഥാനത്തേക്കു വന്നപ്പോള്‍ ബുക്കാനന്‍, റിക്കി പോണ്ടിങ് എന്നിവരും ടീമിന്റെ ഭാഗമായിരുന്നു. തുടക്കത്തില്‍ എല്ലാവരും തമ്മില്‍ നല്ല ധാരണയും അടുപ്പവുമാണുണ്ടായിരുന്നത്.
എന്നാല്‍ ഗാംഗുലിയുടെയും ബുക്കാനന്റെയും ശൈലികള്‍ വ്യത്യസ്തമായിരുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിലേക്കു വഴിവച്ചതെന്നും ചോപ്ര പറയുന്നു.

ഗാംഗുലിയും ബുക്കാനനും തമ്മിലുള്ള ബന്ധം സീസണ്‍ പകുതിയാവുമ്പോഴേക്കും കൂടുതല്‍ വഷളായി മാറി. ഗാംഗുലിയെ നായകസ്ഥാനത്തു നിന്നു നീക്കാന്‍ വരെ ബുക്കാന്‍ ആഗ്രഹിച്ചിരുന്നു. ആദ്യ സീസണില്‍ പക്ഷെ അദ്ദേഹത്തിന് ഇതിനു കഴിഞ്ഞില്ല. രണ്ടാമത്തെ സീസണില്‍ ഗാംഗുലിക്കു പകരം ബ്രെന്‍ഡന്‍ മക്കുല്ലത്തെ നായകനാക്കിയതിനു പിന്നില്‍ ബുക്കാനനാണെന്നും ചോപ്ര വ്യക്തമാക്കി.
രണ്ടാം സീസണില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കാനുള്ള ബുക്കാനന്റെ നീക്കവും ഫ്‌ളോപ്പായി മാറി. വൈകാതെ അദ്ദേഹത്തിന് ടീം വിടേണ്ടി വന്നതായും ചോപ്ര പറഞ്ഞു.

ഗംഗുലിയും ബുക്കാനനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള പ്രധാന കാരണം ബുക്കാനനായിരുന്നു. വ്യക്തികളെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ബുക്കാനന്റെ കഴിവില്ലായ്മയായിരുന്നു ഗാംഗുലിമായുള്ള പ്രശ്‌നത്തിന് തുടക്കമിട്ടത്.
കെകെആറിന്റെ മല്‍സരങ്ങള്‍ കാണാന്‍ വലിയൊരു പടയെ തന്നെ ബുക്കാനന്‍ സ്റ്റേഡിയങ്ങളിലേക്കു കൊണ്ടു വരാറുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി വലിയൊരു സംഘം തന്നെ മല്‍സരങ്ങള്‍ക്കായി സ്റ്റേഡിയത്തിലേക്ക് അദ്ദേഹം ഒപ്പം കൂട്ടിയിരുന്നു. ഇതും ഗാംഗുലിയുമായുള്ള തര്‍ക്കങ്ങള്‍ക്കു കാരണമായി. ഒരു ഭാഗത്ത് മല്‍സരങ്ങള്‍ക്കായി പോവുമ്പോള്‍ ടീമില്‍ എത്ര പേരുണ്ടെന്നു നോക്കണം, അതോടൊപ്പം ബുക്കാനന്റെ ക്ഷണമനുരിച്ച് സപ്പോര്‍ട്ട് സ്റ്റാഫുമാരായി വരുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം നോക്കേണ്ടി വന്നിരുന്നതായി ചോപ്ര വിശദമാക്കി.

ഐപിഎല്ലില്‍ കെകെആറിനു വേണ്ടി 40 മല്‍സരങ്ങളിലാണ് ഗാംഗുലി കളിച്ചിട്ടുള്ളത്. 28.63 ശരാശരിയില്‍ 110.50 സ്‌ട്രൈക്ക് റേറ്റോടെ 1031 റണ്‍സാണ് ദാദ നേടിയത്. ഏഴു അര്‍ധ സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കെകെആറിനെ ഐപിഎല്ലില്‍ 27 മല്‍സരങ്ങളില്‍ ദാദ നയിച്ചിട്ടുണ്ട്. 50ന് അടുത്ത വിജയശരാശരിയാണ് അദ്ദേഹത്തിനുള്ളത്. 13 മല്‍സരങ്ങളില്‍ ഗാംഗുലിക്കു കീഴില്‍ കെകെആര്‍ ജയിച്ചപ്പോള്‍ 14 മല്‍സരങ്ങളില്‍ തോല്‍വിയുമേറ്റുവാങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications